Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കഴിവ് കുറഞ്ഞവരെ നിങ്ങള്‍ ടീമിലെടുക്കുമല്ലേ.... മഞ്ജരേക്കറെ ട്രോളി മുന്‍ ഇംഗ്ലീഷ് താരം

ലണ്ടന്‍: മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും രവീന്ദ്ര ജഡേജയും തമ്മിലുള്ള പോരാട്ടം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഇതിന് പിന്നാലെ മഞ്ജരേക്കറെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് താരം മൈക്കല്‍ വോന്‍. സെമി ഫൈനല്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിന്റെ ലിസ്റ്റ് മഞ്ജരേക്കര്‍ ട്വീറ്റ് ചെയ്തിരുന്നു. അതില്‍ രവീന്ദ്ര ജഡേജയുടെ പേരും ഉള്‍പ്പെട്ടിരുന്നു. കഴിവ് കുറഞ്ഞവരെ നിങ്ങള്‍ ടീമിലെടുക്കമല്ലേ എന്നായിരുന്നു വോന്റെ പരിഹാസം.

1

നേരത്തെ ജഡേജ എല്ലാം കുറച്ച് മാത്രം അറിയുന്ന താരമാണെന്ന് മഞ്ജരേക്കര്‍ പറഞ്ഞിരുന്നു. രോഹിത്, രാഹുല്‍, വിരാട്, പന്ത്, ഹര്‍ദിക്, ധോണി, ജഡേജ, ഭുവനേശ്വര്‍, ഷമി, കുല്‍ദീപ്, ബുംറ എന്നിവരായിരുന്നു മഞ്ജരേക്കര്‍ സെമി ഫൈനല്‍ കളിക്കാനുള്ള സാധ്യതാ ടീമായി പ്രഖ്യാപിച്ചത്. സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചല്ലെങ്കില്‍ ഇവരെ കളിപ്പിക്കണമെന്നായിരുന്നു മഞ്ജരേക്കര്‍ സൂചിപ്പിച്ചത്. ഇതില്‍ ജഡേജയെ പേര് ഉള്‍പ്പെട്ടതോടെ പലരും അമ്പരപ്പിലാണ്.

മഞ്ജരേക്കറേക്കാള്‍ കൂടുതല്‍ മത്സരം താന്‍ കളിച്ചിട്ടുണ്ടെന്നും, ഒരാളെ ബഹുമാനിക്കാന്‍ നിങ്ങള്‍ പഠിക്കണമെന്നും, വിടുവായത്തം കുറേയായി താന്‍ കേള്‍ക്കുന്നുവെന്നുമായിരുന്നു ജഡേജയുടെ മറുപടി. കഴിഞ്ഞ ദിവസം ജഡേജ മിടുക്കനായ മരണമാസ് കളിക്കാരനാണെ് മഞ്ജരേക്കര്‍ മത്സരത്തിനിടെ പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള മഞ്ഞുരുകല്‍ ഇതോടെ ഉണ്ടാവുമെന്നും ഉറപ്പിച്ചിരുന്നു. അതേസമയം ക്രിക്കറ്റ് ആരാധകരെ ഇത് അമ്പരിപ്പിച്ചിരിക്കുകയും ചെയ്തിരുന്നു.

ജഡേജ വേഗമേറിയ പന്തുകളെറിയുന്ന താരമാണെും, ഈ പിച്ചില്‍ അദ്ദേഹത്തിന്റെ പന്ത് നന്നായി തിരിയുന്നുണ്ടെന്നും മഞ്ജരേക്കര്‍ കമന്ററിക്കിടെ പറഞ്ഞിരുന്നു. നോക്കൗട്ടില്‍ ശരാശരി പരിഗണിക്കുമ്പോള്‍ ജഡേജയാണ് മികച്ച താരമെന്നും, ഇന്ത്യ രണ്ട് റിസ്റ്റ് സ്പിര്‍മാരെ കളിപ്പിക്കുന്നത് ഗുണം ചെയ്യില്ലെന്നും മഞ്ജരേക്കര്‍ പറഞ്ഞിരുന്നു. ഇംഗ്ലണ്ട് മോര്‍ഗന്‍, സ്‌റ്റോക്‌സ് എന്നിവര്‍ക്കെതിരെ നന്നായി പന്തെറിയാന്‍ ജഡേജയ്ക്ക് സാധിക്കുമെന്നും, കോലി ശരിയായ സമയത്ത് തന്നെ ജഡേജയെ കളിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

Story first published: Sunday, July 7, 2019, 17:32 [IST]
Other articles published on Jul 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+