Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയെ സൂക്ഷിച്ചോ, ഓസ്‌ട്രേലിയയ്ക്ക് മൈക്കിള്‍ വോണിന്റെ മുന്നറിയിപ്പ്

ദില്ലി: വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര വിജയത്തിനുശേഷം ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് തിരിക്കുകയാണ്. ടി20 പരമ്പരയും ടെസ്റ്റ് പരമ്പരയുമായി ഓസ്‌ട്രേലിയന്‍ പര്യടനം ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയായിരിക്കുമെന്നുറപ്പാണ്. സമീപകാലത്ത് ഇന്ത്യ എല്ലാ ഫോര്‍മാറ്റിലും മികവു പുലര്‍ത്തുന്നുണ്ടെങ്കിലും വിദേശ പിച്ചുകളില്‍ കളിമറക്കുന്ന പതിവ് ഓസ്‌ട്രേലിയയിലും തുടരുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷയത്രയും. കോലി ഫോം തുടര്‍ന്നാല്‍ ഇന്ത്യയ്ക്ക് പരമ്പര വിജയവുമായി മടങ്ങാം. കോലിയെ എക്കാലവും പിന്തുണയ്ക്കുന്ന മുന്‍താരങ്ങളിലൊരാളാണ് ഇംഗ്ലണ്ടിന്റെ മൈക്കിള്‍ വോണ്‍. കോലി ഓസ്‌ട്രേലിയയിലും തന്റെ അപ്രമാദിത്വം തുടരുമോ എന്ന് വോണിനോട് ചോദിച്ചാല്‍ തുടരും എന്നാണ് താരത്തിന്റെ മറുപടി.

michael-vau

ഓസ്‌ട്രേലിയ കോലിയെ സൂക്ഷിച്ചോ എന്ന മുന്നറിയിപ്പും വോണ്‍ പറയാതെ പറയുന്നുണ്ട്. 2018ല്‍ ഏകദിന ക്രിക്കറ്റില്‍ 133.55 ശരാശരിയില്‍ റണ്‍ നേടിയ താരമാണ് കോലി. 10 ടെസ്റ്റുകള്‍ കളിച്ചപ്പോള്‍ 59.05 ശരാശരിയില്‍ നാലു സെഞ്ച്വറികള്‍ ഉള്‍പ്പെടെ 1,063 റണ്‍സും കോലി സ്വന്തമാക്കി. ഓസ്‌ട്രേലിയയില്‍ കോലിക്ക് മികച്ച റെക്കോര്‍ഡുണ്ട്. ആകെ എട്ടു മത്സരങ്ങള്‍ കളിച്ചപ്പോള്‍ 62 റണ്‍സ് ശരാശരിയില്‍ 992 റണ്‍സാണ് നേടിയത്. അഞ്ചു സെഞ്ച്വറികളും ഇന്ത്യന്‍ ക്യാപ്റ്റന്‍ ഓസ്‌ട്രേലിയയില്‍ നേടിയിട്ടുണ്ട് എന്നത് ഇന്ത്യയ്ക്ക് പ്രതീക്ഷയ്ക്കുള്ള വകയാണ്.

Story first published: Wednesday, November 14, 2018, 13:36 [IST]
Other articles published on Nov 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+