Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസീസിനെ നേരിടുന്നത് ഭാഗ്യം.... ഇന്ത്യയായിരുന്നെങ്കില്‍, മുന്‍ ഇംഗ്ലീഷ് താരം പറയുന്നത് ഇങ്ങനെ

ലണ്ടന്‍: ലോകകപ്പ് രണ്ടാം സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ നേരിടാന്‍ ഒരുങ്ങുകയാണ് ഇംഗ്ലണ്ട്. എന്നാല്‍ അതിന് മുമ്പ് തന്നെ മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോന്‍ വാഗ്വാദവുമായി ഇറങ്ങിയിട്ടുണ്ട്. ഓസ്‌ട്രേലിയയെ സെമി ഫൈനലില്‍ കിട്ടിയത് നന്നായെന്നാണ് മൈക്കല്‍ വോന്‍ പറഞ്ഞത്. നേരത്തെ ഓസീസ് താരം നഥാന്‍ ലയോണും ഇത്തരമൊരു പ്രസ്താവന നടത്തിയിരുന്നു.

ഇംഗ്ലണ്ടിനാണ് ലോകകപ്പില്‍ നഷ്ടപ്പെടാനുള്ളതെന്നും, ഓസ്‌ട്രേലിയക്ക് യാതൊന്നും നഷ്ടപ്പെടാനില്ലെന്നും ലയണ്‍ പറഞ്ഞിരുന്നു. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിനിടയ്ക്കും ഇത്തരം വാക്‌പോര് രൂക്ഷമായിരുന്നു. ജോണി ബെയര്‍സ്‌റ്റോയും ഓയിന്‍ മോര്‍ഗനുമായിരുന്നു അന്ന് മുന്നില്‍ നിന്നത്. സ്മിത്തിനെയും വാര്‍ണറെയും ഇംഗ്ലീഷ് കാണികള്‍ പരിഹസിക്കുന്നത് തടയില്ലെന്നായിരുന്നു ബെയര്‍‌സ്റ്റോ പറഞ്ഞത്. മോര്‍ഗനും ഇത് ആവര്‍ത്തിച്ചു.

ഓസീസായത് നന്നായി

ഓസീസായത് നന്നായി

സെമിയില്‍ ഓസ്‌ട്രേലിയയെ നേരിടാന്‍ സാധിച്ചതില്‍ ഇംഗ്ലണ്ട് സന്തോഷത്തിലായിരിക്കും. ഇന്ത്യയെ സെമിയില്‍ എതിരാളിയായി ലഭിക്കാത്തതും ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനെ സന്തോഷിപ്പിക്കുന്നുണ്ടാവും. അങ്ങനെ വരുമ്പോള്‍ ഓസ്‌ട്രേലിയയെ വീഴ്ത്തി ഇംഗ്ലണ്ടിന് സെമിയില്‍ നിന്ന് ഫൈനലിലെത്താന്‍ സാധിക്കും. ഫൈനലില്‍ ഇന്ത്യ എത്തിയാലും ഇംഗ്ലണ്ട് ചാമ്പ്യന്‍മാരാകുമെന്നും വോന്‍ പറയുന്നു. മത്സരത്തിന് മുമ്പേ ഫലവും വോന്‍ പ്രവചിച്ചിരിക്കുകയാണ്.

യാതൊരു സമ്മര്‍ദവുമില്ല

യാതൊരു സമ്മര്‍ദവുമില്ല

ഇംഗ്ലണ്ടിന് യാതൊരു സമ്മര്‍ദവും മത്സരത്തിന് ഇല്ലെന്ന് വോന്‍ പറയുന്നു. എഡ്ജ്ബാസ്റ്റണില്‍ 2001ന് ശേഷം വിജയിക്കാന്‍ സാധിച്ചിട്ടില്ലെന്ന് മുന്‍തൂക്കം ഇംഗ്ലണ്ടിനുണ്ടെന്ന് വോന്‍ പറയുന്നു. അവര്‍ സ്റ്റേഡിയത്തില്‍ വിജയിച്ചിട്ടില്ലെന്ന കാര്യം സമ്മതിക്കാന്‍ തയ്യാറല്ല. പക്ഷേ ഞങ്ങള്‍ക്കറിയാം അത് ഗുണകരമാണെന്ന്. അതുകൊണ്ട് തന്നെ ഓസ്‌ട്രേലിയയെ സെമിയില്‍ നേരിടാന്‍ ലഭിച്ചതില്‍ ഇംഗ്ലണ്ട് വലിയ സന്തോഷത്തിലാണെന്നും വോന്‍ വ്യക്തമാക്കി.

ഇത് കടുത്ത മത്സരം

ഇത് കടുത്ത മത്സരം

സെമി പോരാട്ടം കടുക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ ഇന്ത്യയുമായി മാഞ്ചസ്റ്ററിലോ എഡ്ജ്ബാസ്റ്റണിലോ കളിക്കുന്നത് അപകടകരമാണ്. അതുകൊണ്ട് ഓസ്‌ട്രേലിയയുമായി കളിക്കുന്നതാണ് നല്ലത്. അതേസമയം ഓസീസ് ലോര്‍ഡ്‌സിലെ ഫൈനലിലാണ് കളിക്കുന്നതെങ്കില്‍ കൂടുതല്‍ പ്രശ്‌നമാണ്. അവര്‍ വിജയിക്കാനാണ് സാധ്യത. ഇന്ത്യയാണെങ്കില്‍ ഇംഗ്ലണ്ട് പരാജയപ്പെടുത്തുമെന്ന് ഉറപ്പാണ്. എന്നാല്‍ ഓസീസാണെങ്കില്‍ ലോര്‍ഡ്‌സില്‍ മുന്‍തൂക്കമുണ്ടാകുമെന്നും വോന്‍ പറഞ്ഞു.

ലോകകപ്പാണ് പ്രധാനം

ലോകകപ്പാണ് പ്രധാനം

എഡ്ജ്ബാസ്റ്റണും ട്രെന്‍ഡ് ബ്രിഡ്ജും ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് നന്നായി കളിക്കാനറിയുന്ന പിച്ചാണ്. അത് ക്യാപ്റ്റന്‍ മോര്‍ഗന് സന്തോഷം നല്‍കുന്ന കാര്യമാണ്. അവസാന രണ്ട് മത്സരം ജയിച്ചതോടെ ഇംഗ്ലണ്ടിന്റെ സമ്മര്‍ദം ഇല്ലാതായിരിക്കുകയാണ്. ഓസീസിന്റെ ഇടംങ്കൈയന്‍ പേസ് ബൗളര്‍മാര്‍ക്ക് ഈ പിച്ചില്‍ ഒന്നും ചെയ്യാനാവില്ല. ഇംഗ്ലണ്ടിന്റെ സമീപകാലത്തെ ഫോം പരിഗണിക്കുമ്പോള്‍ ലോകകപ്പ് നേടുന്നതില്‍ കുറഞ്ഞതൊന്നും വിജയമല്ലെന്നും വോന്‍ പറഞ്ഞു.

Story first published: Tuesday, July 9, 2019, 15:55 [IST]
Other articles published on Jul 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+