ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ കളിക്കുന്നത് പേടിയോടെ, ആക്രമണ സ്വഭാവം കാണാനില്ല- മൈക്കല്‍ വോണ്‍
ലണ്ടന്‍: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യ 2-1ന് കൈവിട്ടു. ആദ്യ രണ്ട് മത്സരം തോറ്റെങ്കിലും മൂന്നാം മത്സരത്തില്‍ ആശ്വാസ ജയം സ്വന്തമാക്കാന്‍ ഇന്ത്യക്കായി. രവീന്ദ്ര ജഡേജ-ഹര്‍ദിക് പാണ്ഡ്യ കൂട്ടുകെട്ടും ബൗളര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നതുമാണ് ഇന്ത്യക്ക് ആശ്വാസ ജയം സമ്മാനിച്ചത്. ഇപ്പോഴിതാ ഏകദിന പരമ്പരയിലെ ഇന്ത്യയുടെ പ്രകടനം വിലയിരുത്തുകയാണ് മുന്‍ ഇംഗ്ലണ്ട് നായകനായ മൈക്കല്‍ വോണ്‍. 'പാണ്ഡ്യയും ജഡേജയും തമ്മിലുള്ള കൂട്ടുകെട്ട് മനോഹരമായിരുന്നെങ്കിലും ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം ഭയത്തോടെയുള്ളതായിരുന്നു. ആക്രമണ സ്വഭാവം ആരിലും കണ്ടില്ല. താരങ്ങള്‍ക്ക് ആക്രമണ സ്വഭാവം ലഭിക്കുന്നത് ഡ്രെസിങ് റൂമില്‍ നിന്നുള്ള പിന്തുണയില്‍ നിന്നാണ്'-മൈക്കല്‍ വോണ്‍ പറഞ്ഞു.
ഓസ്‌ട്രേലിയയുടെ മികച്ച നിരയ്‌ക്കെതിരേ കളിക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങളില്‍ സമ്മര്‍ദ്ദം പ്രകടമായിരുന്നു. പല താരങ്ങളും ഓസ്‌ട്രേലിയയില്‍ ആദ്യമായി പരമ്പര കളിക്കുന്നവരാണ്. ഓസീസ് മണ്ണിലെ പരിചയക്കുറവ് താരങ്ങളുടെ പ്രകടനത്തെ ബാധിച്ചു. കെ എല്‍ രാഹുലിനെ മധ്യനിരയില്‍ പരീക്ഷിച്ചത് അത്ര വിജയമായില്ല. മൂന്ന് മത്സരത്തില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് രാഹുല്‍ നേടിയത്. മായങ്ക് അഗര്‍വാള്‍,ശ്രേയസ് അയ്യര്‍,ശുബ്മാന്‍ ഗില്‍ എന്നിവര്‍ക്കൊന്നും പ്രതിഭയ്‌ക്കൊത്ത് ഉയരാനായില്ല.

ഇന്ത്യന്‍ താരങ്ങള്‍ ആക്രമിച്ച് കളിക്കാന്‍ മികവുള്ളവരാണെന്ന് മൈക്കല്‍ വോണ്‍ പറഞ്ഞു. 'ബാറ്റുകൊണ്ട് ആക്രമിച്ച് കാണിക്കാന്‍ മിടുക്കുള്ള താരങ്ങള്‍ ഇന്ത്യന്‍ നിരയിലുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരേ ഇത്തരമൊരു സ്വഭാവം ഇന്ത്യന്‍ താരങ്ങളില്‍ കണ്ടില്ല. അടിച്ചു തകര്‍ക്കാന്‍ കെല്‍പ്പുള്ള പ്രതിഭ നിലവിലെ ഇന്ത്യന്‍ താരങ്ങള്‍ക്കുണ്ട്'-മൈക്കല്‍ വോണ്‍ പറഞ്ഞു. ഹര്‍ദിക് പാണ്ഡ്യയുടെ പ്രകടനമാണ് ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തില്‍ ഇന്ത്യന്‍ നിരയില്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. വിരാട് കോലിയും മികച്ച പ്രകടനം കാഴ്ചവെച്ചു.
ഇന്ത്യ ഓസ്‌ട്രേലിയ പരമ്പരയുടെ പഴയ ആവേശം ഇന്നത്തെ മത്സരങ്ങള്‍ക്കില്ല. ഇരു ടീമിലെയും താരങ്ങള്‍ ഐപിഎല്ലില്‍ ഒരുമിച്ച് കളിക്കുന്നവരാണ്. രണ്ട് മാസത്തോളം താരങ്ങളെല്ലാം ഒരേ ഡ്രസിങ് റൂം പങ്കിടുന്നതിനാല്‍ ഇന്ത്യ ഓസീസ് താരങ്ങള്‍ തമ്മില്‍ മികച്ച സൗഹൃദമാണുള്ളത്. പണ്ട് റിക്കി പോണ്ടിങ്ങും സ്റ്റീവ് വോയുമെല്ലാം സ്ലഡ്ജിങ്ങിലൂടെ പ്രകോപനം സൃഷ്ടിക്കുന്നതുപോലെ ഇന്നത്തെ ഓസീസ് താരങ്ങള്‍ പെരുമാറില്ല. ഇന്ത്യ-ഓസീസ് മത്സരങ്ങളിലും ആക്രമണ സ്വഭാവം കുറയ്ക്കാന്‍ ഐപിഎല്‍ കാരണമായിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications