എന്തുകൊണ്ട് രോഹിതിനെ ഓസീസ് പരമ്പരയ്ക്ക് പരിഗണിച്ചില്ല? കാരണം വ്യക്തമാക്കി മൈക്കല്‍ വോണ്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനമാണ്. ഇതിനുള്ള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ ശ്രദ്ധേയമായ അസാന്നിധ്യം രോഹിത് ശര്‍മയുടേത് ആയിരുന്നു. മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിതിനെ പരിക്കിന്റെ പേരുപറഞ്ഞാണ് ബിസിസിഐ തഴഞ്ഞത്. എന്നാല്‍ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന രോഹിത് കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലൂടെ ടീമിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍ ബിസിസിഐ ഓസീസ് പര്യടനത്തിന് രോഹിതിന് കായിക ക്ഷമതയില്ലെന്ന നിലപാടില്‍ത്തന്നെയാണുള്ളത്.

രോഹിതിന്റെ അസാന്നിധ്യം സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയാവുകയും മുന്‍ താരങ്ങള്‍ ഉള്‍പ്പെടെ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് രോഹിത് ശര്‍മയെ ഇന്ത്യ ഓസീസ് പര്യടനത്തിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയതെന്നത് സംബന്ധിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഓസീസ് നായകന്‍ മൈക്കല്‍ വോണ്‍. രോഹിതിന്റെ കായിക ക്ഷമതെയെയാണ് മൈക്കല്‍ വോണ്‍ ഇതിന്റെ കാരണമായി പറയുന്നത്.

'രവി ശാസ്ത്രിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത് രോഹിത് ഫിറ്റല്ല എന്നാണ്. വിരാട് കോലി നയിക്കുന്ന ബസില്‍ നിറയെ ഫിറ്റായ താരങ്ങള്‍ മാത്രമാണ് ഉള്ളതെന്ന് നമുക്ക് അറിയാം. ഫിറ്റ് ബസിന്റെ ഭാഗമാകാന്‍ കഴിയുന്നില്ലെങ്കില്‍ ബസില്‍ ഇടമില്ല. അത് ആരായാലും പ്രശ്‌നമല്ല. അതാണ് കാരണം. രോഹിത് അവരുടെ പ്രതീക്ഷക്കൊത്ത് ഫിറ്റല്ല'-മൈക്കല്‍ വോണ്‍. ലോക് ഡൗണിന് ശേഷം തിരിച്ചെത്തിയ രോഹിത് ശര്‍മയുടെ ശരീര ഭാഗം നേരത്തേതില്‍ നിന്ന് വളരെ ഉയര്‍ന്നിട്ടുണ്ട്.

ഇത് അദ്ദേഹത്തിന്റെ പ്രകടനത്തെയും ബാധിച്ചിട്ടുണ്ട്. ഇത്തവണത്തെ പ്രീമിയര്‍ ലീഗില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ രോഹിതിന് കഴിഞ്ഞിട്ടില്ല. അവസാന മത്സരത്തില്‍ ഹൈദരാബാദിനെതിരേയും രോഹിത് നിരാശപ്പെടുത്തിയിരുന്നു. കോലി ശരീരത്തിനും ഫിറ്റ്‌നസിനും വളരെ പ്രാധാന്യം നല്‍കുന്ന നായകനാണ്. ഇന്ത്യന്‍ ടീമിന്റെ യോയോ ടെസ്റ്റിലും ശരീര ഫിറ്റ്‌നസിന് വളരെ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. നിലവിലെ രോഹിതിന്റെ ഭാരക്കൂടുതല്‍ അദ്ദേഹത്തിന്റെ കരിയറിന് വിലങ്ങുതടിയാവുന്ന അവസ്ഥയാണ് നിലവിലുള്ളത്.

രോഹിത് ശര്‍മക്ക് പരിക്കാണെന്ന പറഞ്ഞ് ബിസിസിഐ ഒഴിവാക്കുമ്പോഴും എന്ത് തരം പരിക്കാണെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇതിനെയും മൈക്കല്‍ വോണ്‍ ചോദ്യം ചെയ്തു. 'രോഹിത് ശര്‍മക്ക് പരിക്കാണെന്ന് പറയുമ്പോഴും എന്ത് തരം പരിക്കാണെന്ന് പറയാന്‍ തയ്യാറാവണം. അദ്ദേഹത്തിന്റെ കാലിന് പരിക്കേറ്റതായി എല്ലാവര്‍ക്കും അറിയാം. അദ്ദേഹം കളിക്കാന്‍ വീണ്ടും ഇറങ്ങുമ്പോഴും പരിക്കാണെന്ന് പറയുന്നത് ഇതിന് മുമ്പ് ഞാന്‍ കേള്‍ക്കാത്ത സംഭവമാണ്.

പരിക്കേള്‍ക്കുന്നത് സ്വാഭാവിക സംഭവമാണ്. എല്ലാവര്‍ക്കും പരിക്കേല്‍ക്കും. അതിനെ ഇത്തരത്തിലേക്ക് വളച്ചൊടിക്കുന്നതാണ് പ്രശ്‌നം'-മൈക്കല്‍ വോണ്‍ പറഞ്ഞു. രോഹിത് ശര്‍മ ഫോമിലേക്കുയര്‍ന്നാല്‍ തീര്‍ച്ചയായും ഓസീസ് പരമ്പരയ്ക്ക് പരിഗണിക്കുമെന്ന് ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ കോലി രോഹിത് ഉള്‍പ്പോര് ശക്തമാണെന്നാണ് വ്യക്തമാകുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications