Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിക്കും കോലിക്കും ശേഷം ഇന്ത്യയുടെ സൂപ്പര്‍ സ്റ്റാര്‍ അവന്‍; ചൂണ്ടിക്കാട്ടി മൈക്കല്‍ വോണ്‍

ലണ്ടന്‍: ക്രിക്കറ്റ് ലോകത്തിന് നിരവധി താരങ്ങളെ സംഭാവന ചെയ്ത ടീമാണ് ഇന്ത്യ. കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍,ഗാംഗുലി, ദ്രാവിഡ് തുടങ്ങിയവരില്‍ നിന്ന് ആധുനിക ക്രിക്കറ്റിലേക്ക് എത്തിയപ്പോള്‍ എം എസ് ധോണി, വിരാട് കോലി എന്നിവരായി ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍. ഇപ്പോഴിതാ ധോണിക്കും കോലിക്കും ശേഷം ഇന്ത്യയുടെ സൂപ്പര്‍ സ്റ്റാര്‍ ആകാന്‍ സാധ്യത ആര്‍ക്കാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍.

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെയാണ് ഇന്ത്യയുടെ ഭാവി സൂപ്പര്‍ സ്റ്റാറായി മൈക്കല്‍ വോണ്‍ ചൂണ്ടിക്കാട്ടുന്നത്. 'എംഎസ് ധോണി നീണ്ടകാലം ഇന്ത്യയുടെ സൂപ്പര്‍ താര പദവി അലങ്കരിച്ചു. ഇപ്പോള്‍ അത് വിരാട് കോലിയാണ്. എന്റെ അഭിപ്രായത്തില്‍ അടുത്ത സൂപ്പര്‍ സ്റ്റാര്‍ അകാന്‍ സാധ്യത ഹര്‍ദിക് പാണ്ഡ്യയാണ്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ആ നിലയിലേക്ക് അവന്‍ എത്തിച്ചേരും. നിരവധി അവസരങ്ങളാണ് ഹര്‍ദിക് പാണ്ഡ്യക്ക് മുന്നിലുള്ളത്. അടുത്ത ടി20 ലോകകപ്പ്,ഐപിഎല്‍, ഏകദിന ലോകകപ്പ് എല്ലാം ഇന്ത്യയിലാണ്. അതിനാല്‍ത്തന്നെ സൂപ്പര്‍ സ്റ്റാറായി മാറാനുള്ള അവസരം ഹര്‍ദിക്കിന് മുന്നിലുണ്ട്'-മൈക്കല്‍ വോണ്‍ പറഞ്ഞു.

hardikpandyaandmichaelvaughan

കപില്‍ ദേവിനോട് പോലും ഓള്‍റൗണ്ട് മികവുകൊണ്ട് താരതമ്യപ്പെടുത്തുന്ന താരമാണ് ഹര്‍ദിക് പാണ്ഡ്യ. സമീപകാലത്തായി മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ തോറ്റെങ്കിലും രണ്ട് അര്‍ധ സെഞ്ച്വറിയുമായി ഹര്‍ദിക് തിളങ്ങിയിരുന്നു. ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയതിന് പിന്നിലും ഹര്‍ദിക്കിന്റെ മികവാണ്. രണ്ടാം ടി20യില്‍ ഇന്ത്യ കളി കൈവിട്ടുവെന്ന് തോന്നിച്ചിടത്തുനിന്നാണ് ഹര്‍ദിക് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഇന്ത്യയുടെ ഫിനിഷറായി മാറാന്‍ ഇതിനോടകം ഹര്‍ദിക്കിന് സാധിച്ചു.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നട്ടെല്ലാണ് ഹര്‍ദിക്. ഇത്തവണയും മുംബൈ കിരീടം നേടിയപ്പോള്‍ ഹര്‍ദിക്കിന്റെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. ഐപിഎല്ലിലെ പ്രകടനത്തോടെയാണ് ഹര്‍ദിക് ഇന്ത്യന്‍ ടീമിലേക്കെത്തിയത്. അടുത്ത വര്‍ഷത്തെ ഐപിഎല്‍ ഇന്ത്യയിലാണ് നടക്കുന്നത്. അതിനാല്‍ത്തന്നെ വളരെ പ്രതീക്ഷയാണ് താരത്തിലുള്ളത്. 2021ലെ ടി20 ലോകകപ്പ് ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. കാരണം കോലിയുടെ നായകത്വത്തിന് കീഴില്‍ ഇതുവരെ ഒരു ഐസിസി കിരീടം പോലും നേടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ലോകകപ്പ് സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.

Story first published: Tuesday, December 8, 2020, 11:58 [IST]
Other articles published on Dec 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+