Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്ലോക് ചെയ്യാന്‍ ആഗ്രഹിക്കുന്ന ക്രിക്കറ്റ് താരമാര്? മുന്‍ ഇന്ത്യന്‍ ഓപ്പണറെന്ന് മൈക്കല്‍ വോണ്‍

ലണ്ടന്‍: മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ വിരമിക്കലിന് ശേഷം പരിശീലക റോളിലേക്ക് വലിയ താല്‍പര്യം കാട്ടിയിട്ടില്ലെങ്കിലും സാമൂഹ്യ മാധ്യമങ്ങളില്‍ നിരന്തരം പ്രതികരണങ്ങള്‍ രേഖപ്പെടുത്തി അദ്ദേഹം സജീവമാണ്. മൈക്കല്‍ വോണിന്റെ പല പരാമര്‍ശനങ്ങളും വലിയ വിവാദമാവാറുമുണ്ട്. പല പോസ്റ്റുകള്‍ക്കും വലിയ വിമര്‍ശനം നേരിടേണ്ടി വന്നിട്ടും അദ്ദേഹം തന്റെ തുറന്ന് പറച്ചിലുകള്‍ തുടരുകയാണ്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമത്തില്‍ ബ്ലോക് ചെയ്യാന്‍ ആഗ്രഹിക്കുന്ന ക്രിക്കറ്റ് താരമാരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

അത് മറ്റാരമുല്ല മുന്‍ ഇന്ത്യന്‍ ഓപ്പണറായ വസിം ജാഫറെന്നാണ് മൈക്കല്‍ പറയുന്നത്. മൈക്കലിന്റെ പല പോസ്റ്റുകള്‍ക്കെതിരെയും വലിയ വിമര്‍ശനം ഉന്നയിക്കുന്നതോടൊപ്പം പരിഹസിക്കാനും അദ്ദേഹം മടികാട്ടാറില്ല. ഇരുവരും തമ്മില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറ്റുമുട്ടിയ സംഭവവും നിരവധിയാണ്. ഇതെല്ലാമാണ് ജാഫറിനെ ബ്ലോക്ക് ചെയ്യാന്‍ വോണ്‍ ആഗ്രഹിക്കാനുള്ള കാരണം.

'വസിം ജാഫറെയാണ് ബ്ലോക്ക്‌ചെയ്യാന്‍ ആഗ്രഹിക്കുന്നത്. സത്യസന്ധമായി പറഞ്ഞാല്‍ ഇതുവരെ ആരെയും ബ്ലോക് ചെയ്തിട്ടില്ല. എന്ന് അപമാനിക്കുന്നവരെയും യഥാര്‍ത്ഥ ആളുകളെല്ലെന്ന് തോന്നുന്നവരെയുമാണ് ബ്ലോക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നത്'-ക്രിക് ട്രാക്കറിനോട് സംസാരിക്കവെ മൈക്കല്‍ പറഞ്ഞു. മൈക്കല്‍ വോണിന്റെ അഭിപ്രായത്തിനോട് രസകരമായാണ് വസിം ജാഫര്‍ പ്രതികരിച്ചത്.

michaelvaughan

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടെസ്റ്റ് പരമ്പര നേടി ആഘോഷിക്കുന്നതിന്റെ ചിത്രത്തോടൊപ്പം 'മൈക്കല്‍ വോണ്‍ എന്നെ ബ്ലോക് ചെയ്യാന്‍ ആഗ്രഹിക്കുന്നതറിഞ്ഞ് ഞാനും എന്റെ സുഹൃത്തുക്കളും'-എന്ന് കുറിപ്പും ചേര്‍ത്താണ് മൈക്കല്‍ വോണിന് ജാഫര്‍ മറുപടി നല്‍കിയത്. ഇതിനോടകം നിരവധി ആരാധകര്‍ ഇരുവരുടെയും ട്വീറ്റുകള്‍ ഏറ്റെടുത്തിട്ടുണ്ട്.

വസിം ജാഫറിന്റെ പ്രതികരണത്തോട് വീണ്ടും മൈക്കല്‍ പ്രതികരിച്ചു. 'ഞാനത് ഒരിക്കലും ചെയ്യില്ല വസിം.എന്റെ മോശം ഓഫ് സ്പിന്നിന് പുറത്തായ ഒരു കളിക്കാരനെയും ബ്ലോക് ചെയ്യില്ല' എന്നാണ് പ്രകോപന പരമായി മൈക്കല്‍ വോണ്‍ ജാഫറിന് മറുപടി നല്‍കിയത്. 'നിങ്ങളുടെ മോശം ഓഫ് സ്പിന്നിന് മുന്നില്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയതിന് ഇതുപോലെ വില നല്‍കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയില്ലെന്ന്' ജാഫര്‍ തിരിച്ചും മറുപടി നല്‍കി.

എന്തായാലും ട്വിറ്ററിലെ ഇരുവരുടെയും പ്രതികരണങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. വലിയ വാക് പോരാട്ടങ്ങളിലേക്ക് ഇരുവരുടെയും പ്രതികരണങ്ങള്‍ മാറാനും സാധ്യത ഏറെയാണ്. കഴിഞ്ഞിടെ കെയ്ന്‍ വില്യംസണ്‍ ഇന്ത്യയ്ക്കായി കളിച്ചിരുന്നെങ്കില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി മാറുമെന്ന് കഴിഞ്ഞിടെ മൈക്കല്‍ വോണ്‍ പ്രതികരിച്ചതിനെയും വസിം ജാഫര്‍ പരിഹസിച്ചിരുന്നു.

Story first published: Friday, May 28, 2021, 12:30 [IST]
Other articles published on May 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+