Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതാണ് ടീം.... ബിര്‍മിംഗ്ഹാമില്‍ ഇന്ത്യ വരട്ടെ, സെമി ഫൈനല്‍ വെല്ലുവിളിയുമായി മുന്‍ ഇംഗ്ലീഷ് താരം

ലണ്ടന്‍: ന്യൂസിലന്റിനെതിരായ മത്സരത്തില്‍ വമ്പന്‍ ജയം നേടി ലോകകപ്പ് സെമി ഫൈനല്‍ ഉറപ്പിച്ചതോടെ ഇംഗ്ലണ്ടിനെ അഭിനന്ദിച്ചിരിക്കുകയാണ് മുന്‍ താരം മൈക്കല്‍ വോന്‍. അതിന് പുറമേ ഇന്ത്യന്‍ ടീമിനെ വെല്ലുവിളിച്ചിരിക്കുകയാണ് അദ്ദേഹം. ഇംഗ്ലണ്ട് മുമ്പുള്ള മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതിന്റെ കരുത്തിലാണ് വോന്‍ വെല്ലുവിളി നടത്തിയിരിക്കുന്നത്. ഗംഭീര പ്രകടനം. മികച്ച മനുക്കരുത്താണ് ഇംഗ്ലീഷ് ടീം കഴിഞ്ഞ ദിവസങ്ങളില്‍ കാഴ്ച്ചവെച്ചതെന്നായിരുന്നു വോന്‍ ട്വീറ്റ് ചെയ്തത്.

1

ഇന്ത്യയെ ബിര്‍മിംഗ്ഹാമില്‍ വെച്ച് കാണാമെന്നും വോന്‍ പറയുന്നു. അസേമയം സെമി ഫൈനലില്‍ ഇന്ത്യയായിരിക്കും എതിരാളിയെന്ന സൂചനയും വോന്‍ നല്‍കുന്നുണ്ട്. ഇന്ത്യക്ക് ഇനി ഒരു മത്സരം കൂടി ബാക്കിയുണ്ട്. ആദ്യ രണ്ട് സ്ഥാനങ്ങളില്‍ മാത്രമേ ഇനി മാറ്റമുണ്ടാകാനും സാധ്യതയുള്ളൂ. ഓസ്‌ട്രേലിയ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാല്‍ അവര്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരാകും. എന്നാല്‍ ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തുകയും ഓസീസ് ദക്ഷിണാഫ്രിക്കയോട് തോല്‍ക്കുകയും ചെയ്താല്‍ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാരാകും.

ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തുമെന്ന സൂചനയാണ് മൈക്കല്‍ വോന്‍ നല്‍കുന്നത്. രണ്ടാം സ്ഥാനത്തുള്ള ടീം സ്വാഭാവികമായും മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനെ നേരിടേണ്ടി വരും. ഇപ്പോഴുള്ള ലൈനപ്പ് മാറി ഇന്ത്യ ഒന്നാമതെത്തിയാല്‍ ന്യൂസിലന്റായിരിക്കും എതിരാളികള്‍. എന്നാല്‍ ഓസ്‌ട്രേലിയക്ക് ഇംഗ്ലണ്ടായിരിക്കും എതിരാളികള്‍. അതേസമയം വോന്‍ നടത്തിയ വെല്ലുവിളി കുറച്ച് കടന്നു പോയെന്ന് നിരവധി ആരാധകര്‍ ഉന്നയിക്കുന്നുണ്ട്. അവസാന രണ്ട് കളി കണ്ട് കൂടുതല്‍ ആത്മവിശ്വാസം വേണ്ടെന്നാണ് പലരും നല്‍കുന്ന ഉപദേശം.

അതേസമയം നിരവധി ഇന്ത്യന്‍ ആരാധകര്‍ വോനെ പരിഹസിച്ചിട്ടുണ്ട്. ഓസീസ് ദക്ഷിണാഫ്രിക്കയോട് തോറ്റ് രണ്ടാം സ്ഥാനത്ത് വരുമെന്നും, അപ്പോള്‍ സെമി ഫൈനലില്‍ ഇംഗ്ലണ്ടിന്റെ കാര്യം കട്ടപ്പൊകയാണെന്നും ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മില്‍ ഫൈനല്‍ വരുമെന്നും, അവിടെ ഓസീസിനോട് ഇംഗ്ലണ്ട് തോല്‍ക്കുമെന്നും മറ്റൊരു ആരാധകന്‍ പറയുന്നു. ബിര്‍മിംഗ്ഹാമില്‍ ഇംഗ്ലണ്ട് ഇന്ത്യയോട് തോറ്റ് പുറത്താവുമെന്നും ചിലര്‍ പരിഹസിക്കുന്നുണ്ട്. ഈ ലോകകപ്പ് ഇന്ത്യക്ക് തന്നെയെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.

Story first published: Thursday, July 4, 2019, 17:06 [IST]
Other articles published on Jul 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+