Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'അവന്‍ സ്പിന്നിനെ മനോഹരമായി കളിക്കുന്നു'- മുംബൈ താരത്തെ പുകഴ്ത്തി മൈക്കല്‍ വോണ്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഏറ്റവും ശ്രദ്ധേയമായ ബാറ്റിങ് പ്രകടനം പുറത്തെടുത്ത താരങ്ങളിലൊരാളാണ് മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച സൂര്യകുമാറിനെ ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാത്തതിനെ ചൊല്ലിയുള്ള വിവാദം ഇപ്പോഴും തുടരുകയാണ്. ഈ അവസരത്തില്‍ സൂര്യകുമാറിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കിള്‍ വോണ്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം സൂര്യകുമാറിനെ പ്രശംസിച്ചത്.

'നിലവില്‍ ലോകത്തുള്ള ക്രിക്കറ്റ് താരങ്ങളില്‍ സ്പിന്‍ ബൗളിങ്ങിനെ നന്നായി നേരിടുന്നവരില്‍ മികച്ചവനാണ് സൂര്യകുമാര്‍ യാദവ്' എന്നാണ് മൈക്കല്‍ വോണ്‍ ട്വിറ്ററില്‍ കുറിച്ചത്. ഏറെ നാളുകളായി ഐപിഎല്ലില്‍ സജീവമായുള്ള താരമാണ് സൂര്യകുമാര്‍ യാദവ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മധ്യനിരയിലെ കരുത്തനായ താരമായിരുന്നു സൂര്യകുമാര്‍. എന്നാല്‍ താരത്തെ കെകെആര്‍ അപ്രതീക്ഷിതമായി കൈയൊഴിഞ്ഞപ്പോള്‍ മുംബൈ ഇന്ത്യന്‍സ് താരത്തെ ടീമിലെത്തിക്കുകയാണ്. 2018ലാണ് സൂര്യകുമാര്‍ മുംബൈയിലെത്തിയത്. ഓപ്പണറായി മുംബൈ പരീക്ഷിച്ച സൂര്യകുമാര്‍ ഈ സീസണില്‍ മൂന്നാം നമ്പറിലാണ് ഇറങ്ങുന്നത്. സ്ഥിരതയോടെ കളിക്കുന്നതോടൊപ്പം മനോഹര ഷോട്ടുകളും കാഴ്ചവെക്കുന്നുവെന്നതാണ് സൂര്യകുമാറിനെ ഇത്തവണത്തെ ശ്രദ്ധേയ താരമാക്കുന്നത്.

michaelvaughan-suryakumaryadav

15 മത്സരങ്ങളില്‍ നിന്ന് 461 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 60 ഫോറും 10 സിക്‌സും ഇതില്‍ ഉള്‍പ്പെടും.എട്ട് ക്യാച്ചുകളും ഇതിനോടകം സീസണില്‍ സൂര്യകുമാര്‍ നേടിയിട്ടുണ്ട്. ഇതിനോടകം ഫൈനലില്‍ മുംബൈ സീറ്റുറപ്പിച്ചിട്ടുണ്ട്. മുംബൈയുടെ ഫൈനലിലെ എതിരാളിയെ നാളെ അറിയാം. പ്ലേ ഓഫില്‍ മുംബൈ ഡല്‍ഹിയെ തോല്‍പ്പിച്ചപ്പോള്‍ അര്‍ധ സെഞ്ച്വറിയോടെ ശ്രദ്ധേയ പ്രകടനം പുറത്തെടുക്കാന്‍ സൂര്യകുമാറിന് സാധിച്ചിരുന്നു. ഫൈനലിലും സൂര്യകുമാറില്‍ വലിയ പ്രതീക്ഷയാണ് മുംബൈക്കുള്ളത്.

ഇത്തവണ മുംബൈ അഞ്ചാം കിരീടം ലക്ഷ്യമിടുമ്പോള്‍ ടീമിലെ യുവതാരങ്ങളുടെ പ്രകടനമാണ് ശ്രദ്ധേയം. സൂര്യകുമാറിനൊപ്പം ഇഷാന്‍ കിഷനും ഗംഭീര പ്രകടനമാണ് പുറത്തെടുക്കുന്നത്. ഓപ്പണറായും നാലാം നമ്പറിലും ഒരുപോലെ മികവ് കാട്ടാന്‍ ഇഷാന്‍ കിഷന് സാധിക്കുന്നുണ്ട്. 13 മത്സരത്തില്‍ നിന്ന് 483 റണ്‍സാണ് താരം അടിച്ചെടുത്തത്. ഡല്‍ഹിക്കെതിരായ പ്ലേ ഓഫില്‍ 55 റണ്‍സുമായി താരം പുറത്താകാതെ നിന്നിരുന്നു. നായകന്‍ രോഹിത് ശര്‍മയുടെ ഫോം ഔട്ട് മാറ്റി നിര്‍ത്തിയാല്‍ മുംബൈ നിരയില്‍ എല്ലാവരും ഒന്നിനൊന്ന് ശക്തരാണ്. നിലവില്‍ ഏറ്റവും കൂടുതല്‍ ഐപിഎല്‍ കിരീടം നേടിയിട്ടുള്ള ടീം മുംബൈയാണ്. രണ്ടാം പ്ലേ ഓഫില്‍ ഹൈദരാബാദും ഡല്‍ഹിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്.

Story first published: Saturday, November 7, 2020, 13:29 [IST]
Other articles published on Nov 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+