ഫോര്‍മുല വണ്‍ ചാമ്പ്യന്‍, മൈക്കള്‍ ഷൂമാര്‍ക്കറുടെ ആരോഗ്യനില കൂടുതല്‍ വഷളായി
മിലാന്‍: ഏഴ് തവണ ഫോര്‍മുല വണ്‍ ചാമ്പ്യനായിരുന്ന മൈക്കല്‍ ഷൂമാക്കറുടെ ആരോഗ്യനില കൂടുതല്‍ വഷളായതായി റിപ്പോര്‍ട്ട്. രണ്ട് വര്‍ഷമായി തളര്‍ന്ന് കിടക്കുന്ന ഷൂമാക്കര്‍ ചികിത്സയിലായിരുന്നു. ഫെരാരിയുടെ മുന്‍ മേധാവിയും ഷൂമാക്കറുടെ ബോസുമായ ലൂക ഡീ മോണ്ടേമോളയാണ് ഇക്കാര്യം അറിയിച്ചത്.
ഷൂമാക്കറുടെ ആരോഗ്യനിലയെക്കുറിച്ച് ചില കാര്യങ്ങല്‍ താന്‍ അറിഞ്ഞു. എന്നാല്‍ അത്ര നല്ല വാര്‍ത്ത പുറത്ത് വരുന്നതെന്നും അദ്ദേഹം ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ ഷൂമാക്കറുടെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.

2013 ഡിസംബറിലാണ് ഫ്രാന്‍സിലെ മഞ്ഞുമലയില്‍ സ്‌കീയിംഗ് നടത്തുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. തലയ്ക്ക് ഗുരുതരമായ ക്ഷതമേറ്റതിനെതുടര്‍ന്ന് മാസങ്ങളോളം അദ്ദേഹം മാസങ്ങളോളം കോമയില്‍ ആയിരുന്നു. ഇതിനുശേഷവും സംസാര ശേഷിയും ഒര്‍മ്മശക്തിയും തിരിച്ച് കിട്ടിയിട്ടില്ലെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.
സ്വിറ്റ്‌സര്‍ലഡിലെ സ്വവസതിയിലാണ് ഷൂമാക്കറിപ്പോള്‍ ചികിത്സ നടക്കുന്നത്. വളരെ ചുരുക്കം ചിലരെ മാത്രമേ ഷൂമാക്കറെ കാണാന്‍ കുടുംബം അനുവദിച്ചിട്ടുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications