Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിക്കും സ്മിത്തിനുമൊപ്പം ബാബറിനുമെത്താം; പക്ഷേ ഇത് ശ്രദ്ധിക്കണമെന്ന് മൈക്ക് ഹസി

സിഡ്‌നി: പാകിസ്താന്‍ ട്വന്റി20 ക്യാപ്റ്റന്‍ ബാബര്‍ അസാമിനെ പുകഴ്ത്തി മുന്‍ ഓസീസ് താരം മൈക്ക് ഹസി. പ്രതിഭയുടെ കാര്യത്തില്‍ മികച്ചവരുടെ പട്ടികയിലാണ് ബാബറെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലെ രാജാക്കന്മാരായി ക്രിക്കറ്റ് ലോകം വാഴ്ത്തുന്ന വിരാട് കോലിക്കും സ്റ്റീവ് സ്മിത്തിനുമൊപ്പം ബാബറിന്റെ പേരും എല്ലാവരും എടുത്തുപറയും. അതിനായി അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ബാബര്‍ സ്ഥിരതയോടെ കളിക്കുന്നു എന്നാല്‍ ടെസ്റ്റില്‍ വലിയ സ്‌കോര്‍ നേടാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല.

25കാരനായ ബാബറിന് പരിമിത ഓവര്‍ ക്രിക്കറ്റില്‍ 50ന് മുകളില്‍ ശരാശരിയുണ്ട്. എന്നാല്‍ ടെസ്റ്റില്‍ 35.29 മാത്രമാണ് ശരാശരി. ഇത് മാറണം. വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ അദ്ദേഹം ശ്രദ്ധ നല്‍കിയാല്‍ കോലിയുടെയും സ്മിത്തിന്റെയും പേരിനൊപ്പം ബാബര്‍ എന്ന പേരും ഉടന്‍തന്നെ ക്രിക്കറ്റ് ലോകം പറയാന്‍ തുടങ്ങുമെന്നും ഹസി അഭിപ്രായപ്പെട്ടു. ഫോക്‌സ് സ്‌പോര്‍ട്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ബാബര്‍ സെഞ്ച്വറി നേടിയിരുന്നു.

mikehusseyandbaber

25കാരനായ ബാബര്‍ പാകിസ്താനുവേണ്ടി 21 ടെസ്റ്റില്‍ നിന്ന് 1235 റണ്‍സാണ് നേടിയത്. ഒരു സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയുമാണ് ബാബറിന്റെ സമ്പാദ്യം. 127 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 74 ഏകദിനത്തില്‍ നിന്ന് 54.18 ശരാശരിയില്‍ 3359 റണ്‍സും 36 ട്വന്റി20യില്‍ നിന്ന് 50.18 ശരാശരിയില്‍ 1405 റണ്‍സും ബാബറിന്റെ പേരിലുണ്ട്. ട്വന്റി20 റാങ്കിങ്ങിലെ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ബാബര്‍.

Story first published: Tuesday, November 12, 2019, 17:24 [IST]
Other articles published on Nov 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+