ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടേത് മികച്ച പ്രകടനമാണെന്ന് ഡേവിഡ് ഹസി
കാന്‍ബറ: നാല് ഏകദിന മത്സരങ്ങളില്‍ ഓസ്‌ട്രേലിയയോട് തുടര്‍തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിന് പലഭാഗത്തുനിന്നും വിമര്‍ശനം ഉയരവെ ടീമിന്റെ പ്രകടനത്തെ പുകഴ്ത്തി മുന്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് ഹസി. ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടേത് മികച്ച പ്രകടനം തന്നെയാണെന്ന് ഡേവിഡ് ഹസി വിലയിരുത്തി.
ഓസ്‌ടേലിയയിലെ സാഹചര്യങ്ങളിലും തുടര്‍ച്ചയായുള്ള കളികളില്‍ 300 റണ്‍സ് കടക്കാന്‍ ഇന്ത്യയ്ക്ക് കഴിയുന്നുണ്ട്. ഇന്ത്യ ഇതേ രീതിയിലുള്ള പ്രടകനം തുടര്‍ന്നാണ് വിജയം കൂടെയുണ്ടാകുമെന്ന് ഉറപ്പാണ്. എല്ലാ മത്സരങ്ങളിലും ഓസ്‌ട്രേലിയയുടെ ജയം എളുപ്പമായിരുന്നില്ല. ഇന്ത്യ നല്ലവെല്ലുവിളിതന്നെയാണ് ഓസ്‌ട്രേലിയയ്‌ക്കെന്നും ഹസി പറഞ്ഞു.

സകോര്‍ 300 മുന്നൂറ് കടക്കുന്നത് ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാന്‍ പര്യാപ്തമാണ്. എന്നാല്‍, മികച്ച രീതിയില്‍ ഓസ്‌ട്രേലിയ ബാറ്റ് ചെയ്യുന്നതിനാലാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് ജയം അകന്നു നില്‍ക്കുന്നതെന്ന് ഹസി വ്യക്തമാക്കി. ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്കെതിരെ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ക്കും ഹസി പ്രതികരിച്ചു.
അവസാന മത്സരത്തില്‍ ധോണിക്ക് കളിക്കാനായില്ലെന്നത് ശരിതന്നെയാണ്. എന്നാല്‍, എത്രയോ തവണ അത്തരം സന്ദര്‍ഭങ്ങളില്‍ ഇന്ത്യയ്ക്കുവേണ്ടി മികച്ച രീതിയില്‍ കളിച്ചതാരമാണ് ധോണി. ധോണി മികച്ച ഫിനിഷറാണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, എല്ലാ തവണയും 30 പന്തില്‍ 60 സ്‌കോര്‍ ചെയ്യുക എന്നത് എളുപ്പമല്ല. പ്രത്യേകിച്ചും എതിരാളികള്‍ ശക്തരാകുമ്പോള്‍, ഹസി പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications