Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്ക് മികച്ച ബാറ്റിങ് കരുത്തുണ്ട്, പക്ഷേ അവന്റെ അഭാവം നികത്താനാവില്ല: മൈക്കല്‍ ഹോല്‍ഡിങ്

മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പര ആരംഭിച്ചുകഴിഞ്ഞു. ആദ്യ മത്സരത്തില്‍ ഇന്ത്യയെ ഓസ്‌ട്രേലിയ 66 റണ്‍സിന് പരാജയപ്പെടുത്തി. രണ്ടാം ഏകദിനം നാളെ നടക്കാന്‍ പോവുകയാണ്. മികച്ച താരനിരയുള്ള ഇന്ത്യയുടെ പിഴവ് എവിടെയാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഓസീസ് പേസര്‍ മൈക്കല്‍ ഹോല്‍ഡിങ്. ധോണിയുടെ അഭാവമാണ് ഇന്ത്യയുടെ തിരിച്ചടിയെന്നാണ് ഹോല്‍ഡിങ് അഭിപ്രായപ്പെട്ടത്.

'ഇത്രയും വലിയ സ്‌കോര്‍ മറികടക്കുകയെന്നത് ഇന്ത്യക്ക് വലിയ ബുദ്ധിമുട്ടേറിയ കാര്യമാണ്. മഹേന്ദ്ര സിങ് ധോണിയുടെ അഭാവം ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. എംഎസ് ധോണി റണ്‍സ് പിന്തുടരുമ്പോള്‍ കാണിക്കുന്ന നിയന്ത്രണം മികച്ചതാണ്. നേരത്തെ ധോണിയുടെ ബാറ്റിങ് മികവില്‍ ഇന്ത്യ വിജയകരമായി റണ്‍സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ധോണിക്ക് എന്തൊക്കെ സാധിക്കുമെന്നത് ഇരു ടീമിനും കൃത്യമായി അറിയാം. മികച്ച ബാറ്റിങ് നിര ഇന്ന് ഇന്ത്യക്കൊപ്പമുണ്ട്. എന്നാല്‍ ധോണിയെപ്പോലെയൊരു താരത്തെ അവര്‍ക്ക് ആവിശ്യമുണ്ട്'-ഹോള്‍ഡിങ് പറഞ്ഞു.

michaelholding-dhoni

മധ്യനിരയില്‍ ധോണിയുടെ അഭാവം നികത്തുക ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. നിലവില്‍ ഹര്‍ദിക് പാണ്ഡ്യയെയാണ് ഫിനിഷര്‍ റോളില്‍ ഇന്ത്യ നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ ധോണിയുടെ മികവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹര്‍ദിക് പാണ്ഡ്യയെ പകരക്കാരനായി വിശേഷിപ്പിക്കാനാവില്ല. കെ എല്‍ രാഹുലിനെ മധ്യനിരയില്‍ കളിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന് തിളങ്ങാനാവുമോയെന്ന് കണ്ടറിയണം. ഒന്നാം ഏകദിനത്തില്‍ മധ്യനിരയില്‍ കളിച്ച കെ എല്‍ രാഹുലിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ധോണിയുടെ വിടവ് ഇന്ത്യക്ക് നികത്താനാവാത്ത നഷ്ടമാണ്. നിലവില്‍ കീപ്പറായി രാഹുലിനെയാണ് ഇന്ത്യ നിയോഗിച്ചിരിക്കുന്നത്.

എന്നാല്‍ രാഹുലിന്റെ ഭാഗത്ത് നിന്ന് കീപ്പിങ് പിഴവുകള്‍ നിരവധിയാണ് വരുന്നത്. സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായ രാഹുലിന് കീപ്പിങ് കൂടി നല്‍കിയാല്‍ അദ്ദേഹത്തിന്റെ ഫോമിനെ അത് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ആദ്യ മത്സരത്തിലെ പ്രകടനം ഇത് വ്യക്തമാക്കുന്നതാണ്. പിന്തുടരുമ്പോള്‍ ധോണിയുടെ സാന്നിധ്യം എതിരാളികളെ ഭയപ്പെടുത്തുമെന്നും ഹോല്‍ഡിങ് പറഞ്ഞു. 'ധോണിയുടെ സാന്നിധ്യം എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കും. ഇന്ത്യ റണ്‍സ് പിന്തുടരുമ്പോള്‍ ഒരിക്കല്‍ പോലും ധോണി ഭയപ്പെടുന്നതായി കണ്ടിട്ടില്ല. മികച്ച രീതിയില്‍ മത്സരം പൂര്‍ത്തിയാക്കുകയാണ് സാധാരണയായി അവന്‍ ചെയ്യുന്നത്. അവനോടൊപ്പം ആരാണോ ബാറ്റ് ചെയ്യുന്നത് അവനോട് സംസാരിച്ച് ആത്മവിശ്വാസം നല്‍കി വിജയത്തിലേക്ക് ടീമിനെ എത്തിക്കാന്‍ ധോണി സഹായിക്കും. ധോണി പകരക്കാരനില്ലാത്ത സവിശേഷവാനായ താരമാണ്'-ഹോല്‍ഡിങ് പറഞ്ഞു.

Story first published: Saturday, November 28, 2020, 15:33 [IST]
Other articles published on Nov 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+