മുന്‍ ഓസ്‌ട്രേലിയന്‍ താരം മൈക്കിള്‍ ക്ലാര്‍ക്ക് ഓട്ടോ ഡ്രൈവറായി ബെംഗളുരുവില്‍

By Anwar Sadath

ബെംഗളുരു: ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ മൈക്കിള്‍ ക്ലാര്‍ക്ക് ബെംഗളുരു സിറ്റിയില്‍ ഓട്ടോ ഡ്രൈവറായി. ഓസ്‌ട്രേലിയന്‍ ടീമിന്റെ ഇന്ത്യന്‍ സന്ദര്‍ശനം നടക്കുന്നതിനാല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനുവേണ്ടി കമന്റേറ്ററായാണ് ക്ലര്‍ക്ക് ബെംഗളുരുവില്‍ എത്തിയത്. കളിക്കിടയിലെ അവധി ദിവസത്തില്‍ ക്ലര്‍ക്ക് സിറ്റിയില്‍ ഓട്ടോക്കാരനാവുകയായിരുന്നു.

ഫേസ്ബുക്കില്‍ ക്ലര്‍ക്ക് ഷെയര്‍ ചെയ്ത 20 സെക്കന്റ് വീഡിയോയില്‍ ഓട്ടോ ഓടിക്കാനുള്ള ശ്രമം കാണാം. മാസ്റ്റര്‍ ഓഫ് ആര്‍ട്‌സ് ഡ്രൈവിങ് ടുക് ടുക് എന്നാണ് പോസ്റ്റിന്റെ തലവാചകം. കരിയര്‍ തുടങ്ങിയ ബെംഗളുരുവില്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും ക്ലര്‍ക്ക് ആരാധകരെ അറിയിച്ചു.

michael-clarke

2004ല്‍ ബെംഗളുരുവിലാണ് ക്ലര്‍ക്ക് തന്റെ ടെസ്റ്റ് കരിയറിന് തുടക്കമിട്ടത്. അന്ന് 151 റണ്‍സടിച്ച യുവതാരം ഓസ്‌ട്രേലിയ്ക്ക് 1-0ത്തിന്റെ ലീഡും സമ്മാനിച്ചിരുന്നു. അതേ നിലയില്‍ ഇപ്പോള്‍ പൂണെ ടെസ്റ്റില്‍ ജയിച്ച ഓസ്‌ട്രേലിയ 1-0ത്തിന് ലീഡ് ചെയ്യുകയാണ്. 2015 ആഷസ് ടെസ്റ്റിനുശേഷം ക്ലര്‍ക്ക് അന്താരാഷ്ട്ര കരിയറില്‍ നിന്നും വിരമിച്ചിരുന്നു.

ശനിയാഴ്ച ബെംഗളുരുവില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിനായാണ് ക്ലര്‍ക്ക് ഇവിടെയെത്തിയത്. ഇതിനിടയില്‍ നഗരം ചുറ്റിക്കാണുകയും ചില സംഘടനകളുടെ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു. ഇന്ത്യയിലെത്തിയാല്‍ ക്രിക്കറ്റ് അക്കാദമികള്‍ സന്ദര്‍ശിച്ച് ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക് കളിയുടെ ബാലപാഠം പകര്‍ന്നു നല്‍കാനും ഓസ്‌ട്രേലിയന്‍ താരങ്ങള്‍ സമയം കണ്ടെത്താറുണ്ട്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, March 3, 2017, 8:03 [IST]
Other articles published on Mar 3, 2017

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Mykhel sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Mykhel website. However, you can change your cookie settings at any time. Learn more