വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തുകയോ? അതും ഇക്കാലത്ത്?'; അമ്പയര്‍മാര്‍ക്കെതിരെ ക്ലര്‍ക്ക്

ഇന്ത്യയുടെ വിജയം അമ്പയര്‍മാര്‍ ഇല്ലാതാക്കി | Oneindia Malayalam

സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന നാലാം ടെസ്റ്റിനിടെ വെളിച്ചക്കുറവുമൂലം കളി അവസാനിപ്പിക്കാനുള്ള അമ്പയര്‍മാരുടെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ ഓസീസ് താരം മൈക്കിള്‍ ക്ലര്‍ക്ക്. ലോകമെങ്ങുമുള്ള ക്രിക്കറ്റ് പ്രേക്ഷകര്‍ അത്യാവേശത്തോടെ കണ്ടുകൊണ്ടിരിക്കുന്ന ഒരു ടെസ്റ്റ് മത്സരം അമ്പയര്‍മാര്‍ ഇല്ലാതാക്കിയെന്നാണ് ക്ലര്‍ക്കിന്റെ വിമര്‍ശനം.
ഇനി പോര് മെസ്സിയും റോണോയും തമ്മിലല്ല, ഛേത്രിയും റോണോയും തമ്മില്‍!! ഇന്ത്യക്ക് അഭിമാന നിമിഷം
ടെസ്റ്റിന്റെ മൂന്നാം ദിനവും, നാലാം ദിനവും നിശ്ചിത സമയത്തിനും ഏറെ മുന്‍പ് അമ്പയര്‍മാര്‍ കളി അവസാനിപ്പിക്കുകയായിരുന്നു. ലൈറ്റ് മീറ്റര്‍ പരിശോധന നടത്തിയാണ് അമ്പയര്‍മാര്‍ കളി തുടരേണ്ടെന്ന് തീരുമാനിക്കുന്നത്. എന്നാല്‍, ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് നിരാശാജനകമാണെന്ന് മത്സരശേഷം ക്ലര്‍ക്ക് അഭിപ്രായപ്പെട്ടു. ടെസ്റ്റ് ക്രിക്കറ്റിനെ നിലനിര്‍ത്തേണ്ടതുണ്ടെന്നും താരം പറഞ്ഞു.

micheleclarke

വന്‍തുക കൊടുത്താണ് ആരാധകര്‍ കളി കാണാന്‍ സ്റ്റേഡിയത്തിലെത്തുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ലൈറ്റുകള്‍ ഇന്ന് ലഭ്യമാണെങ്കിലും അവ ഉപയോഗപ്പെടുത്തുന്നില്ല. മഴയില്ലാതിരുന്നിട്ടും കളി അവസാനിപ്പിക്കേണ്ടിവരുന്നത് ടെസ്റ്റ് ക്രിക്കറ്റിനോടുള്ള അവഗണനയ്ക്കുദാഹരണമാണ്. ഇത് ഒരിക്കലും ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് ഉപകരിക്കില്ലെന്നും താരം ചൂണ്ടിക്കാട്ടി.

ക്ലര്‍ക്കിന്റെ വിമര്‍ശനത്തെ മുന്‍ ഇന്ത്യന്‍താരം സുനില്‍ ഗാവസ്‌കറും പിന്തുണച്ചു. ആരാധകരെ നിരാശരാക്കിയത് ഞായറാഴ്ചയാണെന്നത് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തിങ്കളാഴ്ച കാണികള്‍ കുറവായിരിക്കും. ആരാധകര്‍ക്കുവേണ്ടി നാം സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ഇന്ത്യ ഓസ്‌ട്രേലിയയെ ഫോളോഓണിന് അയക്കാന്‍ കാരണമായത്. മത്സരത്തില്‍ തോല്‍ക്കില്ലെന്ന് ഉറപ്പായതോടെ ചരിത്രത്തില്‍ ആദ്യമായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ.

കളിയില്‍ ഒരുദിവസം മാത്രം ശേഷിക്കെ ഓസ്‌ട്രേലിയയ്ക്ക് ഇനി സമനില മാത്രമായിരിക്കും ലക്ഷ്യം. നേരത്തെ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 622 റണ്‍സെടുത്ത് ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. ഓസീസ് ആദ്യ ഇന്നിങ്‌സില്‍ 300 റണ്‍സിന് എല്ലാവരും പുറത്തായി. നാലാംദിനം വെളിച്ചക്കുറവുമൂലം നേരത്തെ കളി അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ വിക്കറ്റ് നഷ്ടമാകാതെ 6 റണ്‍സ് എന്ന നിലയിലാണ്.

Story first published: Monday, January 7, 2019, 8:47 [IST]
Other articles published on Jan 7, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X