Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: കോലിയില്ലാതെ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ജയിച്ചാല്‍ അത് ആഘോഷമാക്കാം: മൈക്കല്‍ ക്ലാര്‍ക്ക്

സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പര ഇന്ത്യ കൈവിട്ട് കഴിഞ്ഞു. ആദ്യ രണ്ട് ഏകദിനവും ജയിച്ച ഓസ്‌ട്രേലിയ മൂന്ന് മത്സര ഏകദിന പരമ്പര 2-0ന് സ്വന്തമാക്കുകയായിരുന്നു. ഇനി മൂന്ന് മത്സര ടി20യും നാല് മത്സര ടെസ്റ്റുമാണ് നടക്കാനുള്ളത്. പരിമിത ഓവര്‍ പരമ്പരയെക്കാള്‍ ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ടെസ്റ്റ് പരമ്പരയാണ്. 2019ല്‍ ഇന്ത്യ ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു. ഇതിന് പകരം വീട്ടാന്‍ കാത്തിരിക്കുകയാണ് ഓസ്‌ട്രേലിയ. ആദ്യ ടെസ്റ്റിന് ശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങിപ്പോവുന്നത് ഇന്ത്യയെ സംബന്ധിച്ച് കടുത്ത തിരിച്ചടിയാവും. ഓസ്‌ട്രേലിയയില്‍ മികച്ച ടെസ്റ്റ് റെക്കോഡുള്ള കോലിയുടെ അഭാവം നികത്തുക ഇന്ത്യക്ക് എളുപ്പമാകില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് നായകനായ മൈക്കില്‍ ക്ലാര്‍ക്ക്. കോലിയില്ലാതെ ഇന്ത്യക്ക് ജയിക്കാനായാല്‍ വലിയ ആഘോഷമാക്കാനുള്ള കാരണമായി അത് മാറുമെന്നും ക്ലാര്‍ക്ക് അഭിപ്രായപ്പെട്ടു.

'വിരാട് കോലി മടങ്ങുമ്പോള്‍ രണ്ട് കാര്യങ്ങളാണ് നഷ്ടമാകുന്നത്. ഒന്ന് നായകനെയും രണ്ട് ബാറ്റ്‌സ്മാനെയും. കോലിയുടെ നമ്പറില്‍ ആരാണ് ബാറ്റ് ചെയ്യാന്‍ പോകുന്നത്?. കെ എല്‍ രാഹുല്‍ പ്രതിഭാശാലിയാണ്. അക്കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. മൂന്ന് ഫോര്‍മാറ്റിലും കളിച്ച് പരിചയസമ്പത്തുള്ളവനാണ് രാഹുല്‍. അതിനാല്‍ത്തന്നെ രാഹുലിന് കോലിയുടെ നാലാം നമ്പറില്‍ കളിക്കാനാവും. എന്നാല്‍ കോലിയുടെ വിടവ് നികത്താന്‍ ആര്‍ക്കും സാധിക്കില്ല. അജിന്‍ക്യ രഹാനെയെ വ്യക്തിപരമായി വളരെ ഇഷ്ടമാണ്. മികച്ചൊരു നായകന്‍ കൂടിയാണവന്‍. ഒരവസരം നല്‍കിയാല്‍ ചിലപ്പോള്‍ വലിയ ചരിത്രം രചിക്കാന്‍ രഹാനെയ്ക്ക് സാധിച്ചേക്കും'-ക്ലാര്‍ക്ക് പറഞ്ഞു.

michaelclarke-virat

നാലാം നമ്പറില്‍ കോലിയുടെ പകരക്കാരനായി രാഹുല്‍ ഇറങ്ങിയേക്കും. ലഭിക്കുന്ന വിവരം അനുസരിച്ച് ടെസ്റ്റ് പരമ്പര രോഹിത് കളിക്കും. അങ്ങനെയായാല്‍ മായങ്ക് അഗര്‍വാളിനൊപ്പം ഓപ്പണറായി രോഹിത് ശര്‍മ ഇറങ്ങും. പരിക്കിന്റെ പിടിയിലുള്ള വൃദ്ധിമാന്‍ സാഹ വിക്കറ്റ് കീപ്പറായി എത്തുമോയെന്ന് ഇപ്പോഴും വ്യക്തമല്ല. ഇഷാന്ത് ശര്‍മക്ക് പരമ്പര നഷ്ടമാകുമെന്ന് ഉറപ്പായി കഴിഞ്ഞു. വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യക്ക് ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാനായാല്‍ അതൊരു ചരിത്ര സംഭവമാകുമെന്നും മൈക്കല്‍ ക്ലാര്‍ക്ക് അഭിപ്രായപ്പെട്ടു. 'ഓസ്‌ട്രേലിയയുടെ തട്ടകത്തില്‍ വിരാട് കോലിയില്ലാതെ ഇന്ത്യക്ക് ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാനായാല്‍ ഒരു വര്‍ഷത്തേക്കെങ്കിലും ആഘോഷിക്കാനുള്ള കാരണമായി അത് മാറും. അതൊരു അവിശ്വസിനീയ ജയമായിരിക്കും. ഇന്ത്യന്‍ ടീമില്‍ അവര്‍ക്ക് വലിയ പ്രതീക്ഷയുണ്ട്. ഓസ്‌ട്രേലിയയെ നേരിട്ട് തോല്‍പ്പിക്കാന്‍ കരുത്തുണ്ടെന്ന് അവര്‍ അടിയുറച്ച് വിശ്വസിക്കുന്നു'-ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു. ആദ്യ ടെസ്റ്റ് മത്സരം രാത്രിയും പകലുമായാണ് നടക്കുന്നത്. അതിന് ശേഷമാവും കോലിയുടെ മടക്കം. ഏകദിനത്തില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനം പ്രതീക്ഷ നല്‍കുന്നതാണ്.

Story first published: Monday, November 30, 2020, 12:52 [IST]
Other articles published on Nov 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+