Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാറ്റിങ് തകര്‍ച്ചയും തുടര്‍തോല്‍വിയും; ഓസ്‌ട്രേലിയയെ രക്ഷിക്കാമെന്ന് മൈക്കിള്‍ ബെവന്‍

സിഡ്‌നി: തുടര്‍തോല്‍വികളില്‍ വലയുന്ന ഓസ്‌ട്രേലിയന്‍ ടീമിനെ സഹായിക്കാമെന്ന് മുന്‍ ഓസീസ്താരം മൈക്കില്‍ ബെവന്‍. ബാറ്റിങ് തകര്‍ച്ച തുടരുന്ന ടീമിന്റെ ബാറ്റിങ് കോച്ച് ആകാന്‍ താത്പര്യമുണ്ടെന്ന് ബെവന്‍ ട്വിറ്ററിലൂടെ അറിയിച്ചു. ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച മധ്യനിര ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ് ബെവന്‍.

ഇന്ത്യയ്‌ക്കെതിരായ കൊല്‍ക്കത്ത ഏകദിനത്തില്‍ തോല്‍വി വഴങ്ങിയതോടെ കഴിഞ്ഞ 12 എവേ മത്സരങ്ങളില്‍ ഓസീസ് 10ലും തോറ്റു. മുന്‍നിര ബൗളര്‍മാരുടെ അഭാവവും ബാറ്റിങ്ങിലെ ഫോമില്ലായ്മയുമാണ് ഓസീസിന് വിനയാകുന്നത്. മിച്ചല്‍ സ്റ്റാര്‍ക്ക്, ഹസല്‍വുഡ്, പാറ്റിന്‍സണ്‍ തുടങ്ങിയ ബൗളര്‍മാര്‍ ഓസീസ് നിരയിലില്ല.

michaelbhaven-24-1506223513.jpg -Properties

പ്രധാന കോച്ച് ഡാരന്‍ ലീമാന്‍ ആഷസ് ടെസ്റ്റിനായുള്ള ഒരുക്കത്തിനായി ഓസ്‌ട്രേലിയയിലാണുള്ളത്. ഇതെല്ലാം ഓസീസിന്റെ തോല്‍വിക്ക് കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ബാറ്റിങ് നിര തകര്‍ന്നടിയുന്നത് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ അസ്വസ്ഥനാക്കുന്നുണ്ട്. പ്രത്യേകിച്ചും ആഷസ് പടിവാതിലില്‍ നില്‍ക്കെ.

ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിനം ഞായറാഴ്ച ഇന്‍ഡോറില്‍ നടക്കാനിരിക്കെ കളിയില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഓസീസിന് മുന്നിലില്ല. തോറ്റാല്‍ പരമ്പര അടിയറ വയ്‌ക്കേണ്ടിവരുമെന്നുറപ്പാണ്. ബാറ്റിങ് നിര ഉത്തരവാദിത്വത്തോടെ കളിക്കണമെന്നും ജയം അനിവാര്യമാണെന്നും സ്മിത്ത് സഹതാരങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Story first published: Sunday, September 24, 2017, 8:55 [IST]
Other articles published on Sep 24, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+