മുംബൈ ചെന്നൈ മത്സരം ഇന്ത്യ പാക് മത്സരം പോലെ; 10 വര്‍ഷം മുംബൈക്ക് കളിച്ച ഹര്‍ഭജന്‍
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പ്രധാന പോരാട്ടങ്ങളിലൊന്നായാണ് മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരം വിലയിരുത്തപ്പെടുന്നത്. ഓരോ സീസണിലും ഇരു ടീമുകളും രണ്ടു മത്സരങ്ങളില്‍ ഏറ്റുമുട്ടുമ്പോള്‍ ആരാധകരുടെ ആവേശം അതിരുകടക്കും. തുല്യശക്തികളുടെ പോരാട്ടമെന്നതിനേക്കാള്‍ താരാരാധന അതിരു വിടുന്നതും കളിയെ വേറിട്ടു നിര്‍ത്തുന്നു.
2019ലെ ആദ്യ മത്സരത്തില്‍ ബുധനാഴ്ച ഇരു ടീമുകളും നേര്‍ക്കുനേര്‍ വരികയാണ്. മുംബൈയുടെ സ്വന്തം മൈതാനമായ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മൂന്നിലും ജയിച്ച ചെന്നൈയും രണ്ടു കളികളില്‍ തോറ്റ മുംബൈയും തമ്മിലുള്ള മത്സരം തീപാറുമെന്നുറപ്പ്. ഇരു ടീമുകളിലേയും കളിക്കാര്‍ ഉറ്റ സുഹൃത്തുക്കളാണെങ്കിലും കളിക്കളത്തില്‍ വീറും വീശിയും പ്രകടനമാകും.

ഇന്ത്യ പാക് മത്സരം പോലെ
മുംബൈ ഇന്ത്യന്‍സിനുവേണ്ടി 10 സീസണുകളില്‍ കളിച്ച ഹര്‍ഭജന്‍ സിങ് ഇപ്പോള്‍ ചെന്നൈ നിരയിലാണ്. ഹര്‍ഭജന്‍ പറയുന്നത് മുംബൈ ചെന്നൈ മത്സരം ഇന്ത്യ പാക് പോരാട്ടം പോലെയാണെന്നാണ്. ഇരു ടീമുകളുടെ ആരാധകരുടെ ചേരിതിരിഞ്ഞുള്ള പ്രോത്സാഹനവും ജയിക്കാനായി മാത്രം കളിക്കുന്ന കളിക്കാരുടെ പോരാട്ടവീര്യവുമാണ് ഹര്‍ഭജന്റെ വാക്കുകളില്‍ പ്രകടനമാകുന്നത്.

പ്രായം കൂടിയ ചെന്നൈ
മുംബൈ ഇപ്പോള്‍ യുവതാരങ്ങളാല്‍ സമ്പന്നമാണെന്ന് ഭാജി പറയുന്നു. മുംബൈക്ക് കളിക്കുമ്പോള്‍ എല്ലായിപ്പോഴും ചെന്നൈയെ തോല്‍പ്പിക്കാനായിരുന്നു ശ്രമം. ചെന്നൈ മുംബൈക്കെതിരെയും അതുപോലെ തന്നെ. ചെന്നൈ ഏറെ പരിചയ സമ്പന്നരുടേതാണ്. പ്രായം കൂടിയ കളിക്കാരുണ്ടെന്ന വിമര്‍ശനമുള്ളപ്പോഴും അത് ജയത്തിന് കാരണമാകുന്നുണ്ടെന്നാണ് ഭാജിയുടെ വിലയിരുത്തല്‍.

ചെന്നൈയിലെത്തിയ ഹര്‍ഭജന്‍
2018ല്‍ 2 കോടി രൂപയ്ക്കാണ് ഭാജി ചെന്നൈയിലെത്തിയത്. വെറ്ററന്‍ താരത്തെ ഇത്രയും തുക നല്‍കി വാങ്ങുന്നത് വിഡ്ഡിത്തമാകുമെന്ന് പലരും പറഞ്ഞു. എന്നാല്‍, ഐപിഎല്ലിലേക്ക് തിരിച്ചെത്തിയ ചെന്നൈക്കുവേണ്ടി താരം മികച്ച പ്രകടനമാണ് നടത്തിയത്. വിലക്കിനുശേഷം തിരിച്ചെത്തിയ ടീം കിരീടം നേടുകയും ചെയ്തു. പുതിയ സീസണിലും ഭാജിയുടെ പ്രകടനം യുവകളിക്കാരേക്കാള്‍ മികവുള്ളതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications