For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച അഞ്ച് കൈമാറ്റങ്ങള്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന്റെ താരലേലത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇത്തവണ മിനി താരലേലമാണ് നടക്കുന്നതെന്നതിനാല്‍ ടീമുകളില്‍ വലിയ മാറ്റങ്ങളുണ്ടാവാനുള്ള സാധ്യത വളരെ കുറവാണ്. ഓരോ ടീമുകളും തങ്ങളുടെ ശക്തിയും ദൗര്‍ഭല്യവും മനസിലാക്കി ലേലത്തില്‍ പണം മുടക്കാനുള്ള തയ്യാറെടുപ്പിലാണ്. സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ് വെല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളും ഇത്തവണ താരലേലത്തിലേക്ക് എത്തിപ്പെട്ടിട്ടുണ്ട്. 14ാം സീസണിന്റെ താരലേലം നടക്കാനിരിക്കെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച അഞ്ച് കൈമാറ്റങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ക്വിന്റന്‍ ഡീകോക്ക്

ക്വിന്റന്‍ ഡീകോക്ക്

2019 സീസണില്‍ ആര്‍സിബിയില്‍ നിന്നാണ് മുംബൈ ഇന്ത്യന്‍സ് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ ടീമിലെത്തിച്ചത്. 2018 സീസണില്‍ എട്ട് ഇന്നിങ്‌സില്‍ നിന്ന് 201 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതോടെ വാങ്ങിയ 2.8 കോടി രൂപയ്ക്ക് തന്നെ ആര്‍സിബി താരത്തെ മുംബൈയ്ക്ക് നല്‍കി. പിന്നീട് നടന്നത് ആരെയും മോഹിപ്പിക്കുന്ന പ്രകടനം. 2019 ല്‍ 529 റണ്‍സുമായി മുംബൈയുടെ ടോപ് സ്‌കോററായിരുന്നു ഡീകോക്ക്. 2020 സീസണില്‍ 35.93 ശരാശരിയില്‍ 503 റണ്‍സും അദ്ദേഹം നേടി. ആര്‍സിബിയുടെ തെറ്റായ തീരുമാനത്തെ മുംബൈ മനോഹരമായി മുതലാക്കിയെന്ന് തന്നെ പറയാം.

ട്രന്റ് ബോള്‍ട്ട്

ട്രന്റ് ബോള്‍ട്ട്

അവസാന സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്നാണ് ട്രന്റ് ബോള്‍ട്ട് മുംബൈയിലെത്തുന്നത്. 2019ല്‍ അഞ്ച് മത്സരത്തില്‍ നിന്ന് അഞ്ച് വിക്കറ്റ് മാത്രം നേടിയ ബോള്‍ട്ടിനെ കൈവിടാന്‍ തീരുമാനിച്ച ഡല്‍ഹിക്ക് പിഴച്ചു. 3.2 കോടി രൂപയ്ക്ക് മുംബൈയിലെത്തിയ ബോള്‍ട്ട് 25 വിക്കറ്റാണ് പിഴുതത്. യുഎഇയില്‍ പവര്‍പ്ലേയിലെ ഏറ്റവും മികച്ച ബോളറായിരുന്നു ബോള്‍ട്ട്. ഇത്തവണയും ജസ്പ്രീത് ബൂംറയ്‌ക്കൊപ്പം മുംബൈയുടെ പേസാക്രമണത്തില്‍ ബോള്‍ട്ട് ഉണ്ടാവും.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

2019സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ നിന്ന് ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് ശിഖര്‍ ധവാനെത്തിയത് ഡല്‍ഹിയെ സംബന്ധിച്ച് മികച്ച നേട്ടമായിരുന്നു. സ്വന്തം ഇഷ്ടപ്രകാരം ഡല്‍ഹിയിലെത്തിയ ധവാന്‍ 2019 സീസണില്‍ 521 റണ്‍സ് നേടിയപ്പോള്‍ അവസാന സീസണില്‍ 618 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍ തുടര്‍ച്ചയായ രണ്ട് സെഞ്ച്വറിയും ഉള്‍പ്പെടും. ഇത്തവണയും ഡല്‍ഹിയുടെ ഓപ്പണിങ്ങില്‍ ധവാനുണ്ടാവും.

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

2016ല്‍ ഹൈദരാബാദില്‍ നിന്ന് ആര്‍സിബി കെ എല്‍ രാഹുലിനെ വാങ്ങിയത് മികച്ചൊരു നീക്കമായിരുന്നു. 2016ല്‍ 44.11 ശരാശരിയില്‍ 400 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. എന്നാല്‍ പരിക്കേറ്റ താരത്തിന് 2017 ഐപിഎല്‍ നഷ്ടമായി. 2018ല്‍ ആര്‍സിബി നിലനിര്‍ത്തിയെങ്കിലും 2019ല്‍ ഒഴിവാക്കി. ഇതോടെ 11 കോടിക്ക് പഞ്ചാബ് സ്വന്തമാക്കി. അവസാന രണ്ട് സീസണിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച അദ്ദേഹം യുഎഇ ഐപിഎല്ലിലെ ഓറഞ്ച് ക്യാപിന് ഉടമയാണ്. പഞ്ചാബിന്റെ ക്യാപ്റ്റന്‍ കൂടിയാണ് രാഹുല്‍.

ആശിഷ് നെഹ്്‌റ

ആശിഷ് നെഹ്്‌റ

വെറ്ററന്‍ പേസര്‍ ആശിഷ് നെഹ്‌റയെ 2009ല്‍ ഡല്‍ഹി ടീമിലെത്തിച്ചത് മികച്ചൊരു നീക്കമായിരുന്നു. പ്രഥമ സീസണില്‍ മുംബൈയുടെ ഭാഗമായിരുന്ന നെഹ് റ 14 മത്സരത്തില്‍ നിന്ന് വീഴ്ത്തിയത് 12 വിക്കറ്റാണ്. ഇതോടെ ഡല്‍ഹിയിലേക്കെത്തിയ നെഹ് റ 2009 സീസണില്‍ 19 വിക്കറ്റാണ് പിഴുതത്. അതും 6.51 എന്ന മികച്ച ഇക്കോണമിയില്‍. 2009ലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു നെഹ്‌റ. 2017ലെ ഐപിഎല്ലൂടെയാണ് നെഹ്‌റ കളി മതിയാക്കിയത്.

Story first published: Saturday, January 23, 2021, 14:37 [IST]
Other articles published on Jan 23, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+