Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ എല്ലാം ഒത്തുകളി? ഞെട്ടിക്കുന്ന വിവരങ്ങള്‍ കാണൂ!

ബെംഗളൂരു: ക്രിക്കറ്റില്‍ ഒത്തുകളികള്‍ പുതുമയുള്ള കാര്യമൊന്നുമല്ല. ഐ പി എല്ലിലും അന്താരാഷ്ട്ര ഏകദിനങ്ങളിലും ഒത്തുകളിയുടെ കഥകള്‍ ഇഷ്ടം പോലെ കാണാനുണ്ട്. എന്നാല്‍ ലോകകപ്പില്‍ ഒത്തുകളി നടക്കുമോ. നടക്കും എന്നാണ് വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന ഈ സന്ദേശം പറയുന്നത്. പറയുക മാത്രമല്ല ഈ ലോകകപ്പിലെ മുഴുവന്‍ കളികളിലെ വിജയികളെയും പ്രവചിക്കുന്നുമുണ്ട്.

2015 ക്രിക്കറ്റ് ലോകകപ്പ് ഒത്തുകളി ജേതാക്കള്‍ എന്നാണ് വാട്‌സ് ആപ്പ് സന്ദേശത്തിന് പേര്. ദക്ഷിണാഫ്രിക്കയാകും ഇത്തവണ കപ്പ് നേടുക എന്നാണ് പ്രവചനം. ഇതുവരെ നടന്ന കളികളിലെല്ലാം ഈ പ്രവചനം ശരിയായി എന്നതാണ് ഞെട്ടിക്കുന്ന കാര്യം. കൂടുതല്‍ പ്രവചനങ്ങളും അവയുടെ ഫലവും കാണൂ.

അയര്‍ലന്‍ഡ് ജയം പ്രവചിച്ചു

അയര്‍ലന്‍ഡ് ജയം പ്രവചിച്ചു

കരുത്തരായ വെസ്റ്റ് ഇന്‍ഡീസിനെ അയര്‍ലന്‍ഡ് തോല്‍പ്പിക്കും എന്നായിരുന്നു വാട്‌സ് ആപ്പ് സന്ദേശം പറഞ്ഞത്. അത് കൃത്യമായി. അയര്‍ലന്‍ഡ് തന്നെ ജയിച്ചു

പ്രവചനം ശരിയായി ഇന്ത്യ പാകിസ്താനെ തോല്‍പിച്ചു

പ്രവചനം ശരിയായി ഇന്ത്യ പാകിസ്താനെ തോല്‍പിച്ചു

ഇന്ത്യ പാകിസ്താനെ തോല്‍പിക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. അത് അതേപോലെ നടന്നു.

ഇന്ത്യ സെമിയില്‍

ഇന്ത്യ സെമിയില്‍

നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ സെമിഫൈനലിലെത്തും. സെമിയില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ തോല്‍ക്കും.

 ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്ക ഫൈനല്‍

ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്ക ഫൈനല്‍

ദക്ഷിണാഫ്രിക്ക സെമിയില്‍ ശ്രീലങ്കയെ തോല്‍പിക്കും. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ഫൈനല്‍ കളിക്കും. ഓസ്‌ട്രേലിയ തോല്‍ക്കും.

11 ല്‍ 9 ശരി

11 ല്‍ 9 ശരി

ആകെ 12 പ്രവചനമാണ് ഇതുവരെ നടന്ന കളികളുമായി ബന്ധപ്പെട്ടുള്ളത്. അതില്‍ 9 എണ്ണവും ശരിയായി. രണ്ടേ രണ്ടെണ്ണമാണ് തെറ്റിയത്. ഒരു കളി മഴ കൊണ്ടുപോയി.

കാത്തിരുന്ന് കാണാം

കാത്തിരുന്ന് കാണാം

ലോകകപ്പിലെ മുഴുവന്‍ മത്സരങ്ങളിലും വിജിയികളെ ഈ സന്ദേശം പ്രവചിക്കുന്നുണ്ട്. ഇതില്‍ എത്രയെണ്ണം ശരിയാകും. കാത്തിരുന്ന് കാണുകയേ തരമുള്ളൂ.

Story first published: Monday, February 23, 2015, 13:27 [IST]
Other articles published on Feb 23, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+