ധോണിക്കും കൂട്ടര്‍ക്കും പ്രോത്സാഹനവുമായി എം പി മാരുടെ ഗാനം, യൂട്യൂബില്‍ വൈറലാകുന്നു
ദില്ലി:ലോകകപ്പില്‍ മുത്തമിടാന്‍ ഇന്ത്യയ്ക്കിനി വളരെ കുറച്ച് ദൂരം മാത്രം സഞ്ചരിച്ചാല്‍ മതി, സെമി ഫൈനലിലേയ്ക്ക് കടന്നതോടെ ലോകക്കപ്പ് ആവേശം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയിരിക്കുകയാണ്.
പാര്‍ലമെന്റിലെ ചൂടുള്ള ചര്‍ച്ചകള്‍ മാറ്റിവച്ച് ഭരണാധികാരികളും ഈ ആവേശത്തില്‍ ജനങ്ങളോടൊപ്പം പങ്കുചേര്‍ന്നിരിക്കുകയാണ്. ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ ടീമിന് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള എംപിമാരുടെ ഗാനത്തിന് യൂട്യൂബില്‍ വന്‍ പ്രതികരണമാണ് ലഭിക്കുന്നത്.

ടീം ഇന്ത്യയ്ക്ക് ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ടുള്ള 'ദില്‍ കെഹ് രഹാ ഹേ' എന്നു തുടങ്ങുന്ന ഗാനം, പാര്‍ലമെന്റിലെ ഹാളിലിരുന്ന് ആദ്യമായി പാടുന്നത് സൗത്ത് ഡല്‍ഹിയിലെ ബിജെപി എംപിയും പ്രമുഖ ഭോജ്പുരി നടനും ഗായകനുമായ മനോജ് തീവാരിയാണ്.
ബംഗ്ലാദേശിനെ 109 റണ്‍സിന് തകര്‍ത്തുകൊണ്ടാണ് സെമി ഫൈനലില്‍ കടന്നത് സെമി ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. മാര്‍ച്ച് 26ന് സിഡ്‌നിയിലാണ് സെമി ഫൈനല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications