Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: ടീമുകളെ മാറ്റി മറിക്കാന്‍ പോകുന്ന അഞ്ച് കൈമാറ്റങ്ങള്‍, മെഗാ ലേലം കടുക്കും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ പൂര്‍ത്തിയായപ്പോള്‍ മുംബൈ ഇന്ത്യന്‍സ് ഒരിക്കല്‍ക്കൂടി കിരീടം അലമാരയിലെത്തിച്ചിരിക്കുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തിലും പോരാട്ട വീര്യം ചോരാതെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇത്തവണത്തെ ഐപിഎല്‍ സാക്ഷ്യം വഹിച്ചത്. ചില സൂപ്പര്‍ ടീമുകളുടെ പതനത്തിനും തിരിച്ചുവരവിനും പുറത്താകലിനുമെല്ലാം ഇത്തവണത്തെ ഐപിഎല്ലില്‍ സാക്ഷ്യം വഹിച്ചു. പല ടീമുകളും നേരിയ വ്യത്യസത്തിലാണ് പ്ലേ ഓഫില്‍ കടക്കാതെ പോയത്. വരുന്ന സീസണില്‍ മെഗാ ലേലം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. അങ്ങനെയെങ്കില്‍ കടുത്ത പോരാട്ടം തന്നെ താരലേലത്തില്‍ കണ്ടേക്കും. ടീമുകളുടെ നിലവിലെ അവസ്ഥയില്‍ വമ്പന്‍ മാറ്റം കൊണ്ടുവരാന്‍ കെല്‍പ്പുള്ള അഞ്ച് കൈമാറ്റങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

IPL Mega Auction 2021- 5 transfers that are going to change teams strength
പൃത്ഥി ഷാ (സിഎസ്‌കെ)

പൃത്ഥി ഷാ (സിഎസ്‌കെ)

നിലവിലെ ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണറായ പൃത്ഥ്വി ഷായുടെ ഈ സീസണിലെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. പലപ്പോഴും തെറ്റായ ഷോട്ട് കളിച്ച് പുറത്താകുന്ന പൃത്ഥ്വിയെ പ്രധാന മത്സരങ്ങളിലൊന്നും ഡല്‍ഹി കളിപ്പിച്ചിരുന്നില്ല. മെഗാ ലേലം നടന്നാല്‍ പൃത്ഥ്വിയെ ഡല്‍ഹി ഒഴിവാക്കാന്‍ സാധ്യത ഏറെയാണ്. അങ്ങനെയെങ്കില്‍ സിഎസ്‌കെ യുവതാരത്തെ സ്വന്തമാക്കിയേക്കും. മികച്ച പ്രതിഭയുള്ള പൃത്ഥ്വിക്ക് ധോണിയുടെയും ഫ്‌ളമിങ്ങിന്റെയും കൃത്യമായ നിരീക്ഷണം ലഭിച്ചാല്‍ ടീമിന്റെ മുതല്‍ക്കൂട്ടായി മാറാന്‍ സാധിക്കും.

മുഹമ്മദ് നബി (മുംബൈ ഇന്ത്യന്‍സ്)

മുഹമ്മദ് നബി (മുംബൈ ഇന്ത്യന്‍സ്)

സണ്‍റൈസേഴ്‌സ് ഹൈദാരാബാദിന്റെ അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ്. പന്ത് കൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ തിളങ്ങാന്‍ മികവുള്ള നബിക്ക് വിദേശ താരങ്ങളെ കളിപ്പിക്കുന്നതില്‍ നിയന്ത്രണം ഉള്ളതിനാല്‍ പലപ്പോഴും പ്ലേയിങ് ഇലവനില്‍ ഇടം ലഭിക്കാറില്ല. അതിനാല്‍ത്തന്നെ വരുന്ന വര്‍ഷം നടക്കുന്ന താരലേലത്തില്‍ ഹൈദരാബാദ് നബിയെ ഒഴിവാക്കിയാല്‍ മുംബൈ ഇന്ത്യന്‍സ് നബിയെ സ്വന്തമാക്കാന്‍ സാധ്യത കൂടുതലാണ്.

ഡേവിഡ് മില്ലര്‍ (ആര്‍സിബി)

ഡേവിഡ് മില്ലര്‍ (ആര്‍സിബി)

ആക്രമണ ബാറ്റിങ് ശൈലികൊണ്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച താരങ്ങളില്‍ ഒരാളാണ് ഡേവിഡ് മില്ലര്‍. ഇത്തവണ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ഡേവിഡ് മില്ലര്‍ക്ക് രണ്ട് മത്സരത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്. വരുന്ന സീസണില്‍ രാജസ്ഥാന്‍ മില്ലറെ ഒഴിവാക്കിയാല്‍ ആര്‍സിബി അദ്ദേഹത്തെ ടീമിലെത്തിച്ചേക്കും. നിലവില്‍ മധ്യനിരയില്‍ മികച്ചൊരു വെടിക്കെട്ട് ഫിനിഷറുടെ അഭാവം ആര്‍സിബിയിലുണ്ട്. മില്ലറെത്തിയാല്‍ ഇതിന് പരിഹാരം കാണാനാവും. ഐപിഎല്ലില്‍ പഞ്ചാബിനൊപ്പം മികച്ച റെക്കോഡുള്ള താരമാണ് ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍.

സന്ദീപ് ലാമിച്ചാനെ (കെകെആര്‍)

സന്ദീപ് ലാമിച്ചാനെ (കെകെആര്‍)

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ലെഗ് സ്പിന്നര്‍ സന്ദീപ് ലാമിച്ചാനെ ഈ സീസണില്‍ ഒരു മത്സരം പോലും കളിച്ചിട്ടില്ല. അതിനാല്‍ത്തന്നെ വരുന്ന സീസണില്‍ ഡല്‍ഹി നേപ്പാളി സ്പിന്നറെ ഒഴിവാക്കിയേക്കും. അങ്ങനെ സംഭവിച്ചാല്‍ കെകെആറിന് അനുയോജ്യനായ താരമാണ് ലാമിച്ചാനെ. ടി20 ഫോര്‍മാറ്റില്‍ അനുഭവ സമ്പന്നനായ താരമാണ് അദ്ദേഹം. അതിനാല്‍ മികച്ച സ്പിന്നര്‍മാരില്ലാതെ ബുദ്ധിമുട്ടുന്ന കെകെആറിന് മുതല്‍ക്കൂട്ടാവും ലാമിച്ചാനെ.

കരുണ്‍ നായര്‍ (രാജസ്ഥാന്‍ റോയല്‍സ്)

കരുണ്‍ നായര്‍ (രാജസ്ഥാന്‍ റോയല്‍സ്)

ഇത്തവണ കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പം നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യന്‍ മൈതാനങ്ങളില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ് കരുണ്‍ നായര്‍. പഞ്ചാബ് വരുന്ന സീസണില്‍ കരുണിനെ ഒഴിവാക്കുമെന്ന് ഉറപ്പാണ്. അങ്ങനെ സംഭവിച്ചാല്‍ രാജസ്ഥാന്‍ റോയല്‍സിന് അനുയോജ്യനായ താരമാണ് കരുണ്‍. മധ്യനിരയിലോ ടോപ് ഓഡറിലോ കരുണിനെ ഉപയോഗിക്കാം. ഇത്തവണ മികച്ച പോരാട്ടം പുറത്തെടുത്തെങ്കിലും ദൗര്‍ഭാഗ്യവശാല്‍ പ്ലേ ഓഫില്‍ കടക്കാനായില്ല.

Story first published: Friday, November 13, 2020, 11:25 [IST]
Other articles published on Nov 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+