വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കേരളത്തിനായി തിളങ്ങി,പക്ഷെ സഞ്ജുവിന്റെ ഭാഗ്യം ലഭിച്ചില്ല-ഇന്ത്യ തഴഞ്ഞ അഞ്ച് കേരളക്കാര്‍

കേരളത്തില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വളര്‍ന്നവരെ പരിഗണിച്ചാല്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണെന്ന് പറയാം

1

കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടുകയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സംവിധാനങ്ങള്‍ മികച്ചതാണ്. കൂടാതെ ഐപിഎല്ലിന്റെ വരവോടെയും ഇന്ത്യന്‍ ടീമിലേക്ക് താരങ്ങളുടെ വലിയ ഒഴുക്ക് തന്നെയാണ് ഉണ്ടാവുന്നത്.

ഓരോ സീസണിലും മികവ് കാട്ടി നിരവധി യുവതാരങ്ങളാണ് വളര്‍ന്നുവരുന്നത്. ഇന്ത്യന്‍ ടീമിലേക്കെത്തുന്ന താരങ്ങളെ പരിഗണിച്ചാല്‍ കൂടുതലും മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങിയവടങ്ങളിലെ താരങ്ങളിലാണെന്ന് പറയാനാവും.

കേരളത്തില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വളര്‍ന്നവരെ പരിഗണിച്ചാല്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണെന്ന് പറയാം. എടുത്തു പറയാന്‍ സാധിക്കുന്നത് ടിനു യോഹന്നാന്‍, എസ് ശ്രീശാന്ത്, സഞ്ജു സാംസണ്‍ എന്നിവരാണ്.

കേരളത്തിനുവേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടുന്ന ചില താരങ്ങളുണ്ട്. ചരിത്രം പരിശോധിച്ചാലും അത്തരം ചില താരങ്ങളെ കാണാനാവും. ഇന്ത്യന്‍ ടീമിലേക്ക് വളരുമെന്ന തരത്തില്‍ പ്രതീക്ഷ നല്‍കുകയും എന്നാല്‍ ആ നേട്ടം എത്തിപ്പിടിക്കാന്‍ സാധിക്കാതെ പോവുകയും ചെയ്ത അഞ്ച് കേരള താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read: IND vs AUS: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ കൂടുതല്‍ ജയം, ഇന്ത്യന്‍ നായകന്മാരില്‍ മുന്നിലാര്?Also Read: IND vs AUS: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ കൂടുതല്‍ ജയം, ഇന്ത്യന്‍ നായകന്മാരില്‍ മുന്നിലാര്?

സച്ചിന്‍ ബേബി

സച്ചിന്‍ ബേബി

കേരളത്തിനായി ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ കളിക്കുന്ന താരമാണ് സച്ചിന്‍ ബേബി. 29കാരനായ സച്ചിനാണ് അവസാന രഞ്ജി ട്രോഫിയിലും കേരളത്തെ നയിച്ചത്. മാച്ച് വിന്നറായ താരമാണ് സച്ചിന്‍. ബാറ്റുകൊണ്ട് മാത്രമല്ല പന്തുകൊണ്ടും ടീമിന് മുതല്‍ക്കൂട്ടാവാന്‍ കെല്‍പ്പുള്ളവനാണ് സച്ചിന്‍.

82 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 4366 റണ്‍സും 94 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 3067 റണ്‍സും 96 ടി20യില്‍ നിന്ന് 1877 റണ്‍സും സച്ചിന്‍ ബേബിയുടെ പേരിലുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്, ആര്‍സിബി, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളുടെ ഭാഗമാവാനും സച്ചിനായിട്ടുണ്ട്.

എന്നാല്‍ ആര്‍സിബി മാത്രമാണ് താരത്തിന് കളിക്കാന്‍ അവസരം നല്‍കിയത്. 19 മത്സരത്തില്‍ നിന്ന് 144 റണ്‍സും 2 വിക്കറ്റുമാണ് സച്ചിന്‍ നേടിയത്. ഇന്ത്യന്‍ ടീമിലേക്ക് എത്തുമെന്ന് തോന്നിപ്പിച്ച താരമാണെങ്കിലും സച്ചിന് ഇതുവരെ അവസരം ലഭിച്ചില്ല.

Also Read: IND vs AUS: പ്ലേയിങ് 11 ആരൊക്കെ?നാല് സ്ഥാനങ്ങളില്‍ ആശയക്കുഴപ്പം!ആരൊക്കെ പുറത്തിരിക്കും?

പ്രശാന്ത് പരമേശ്വരന്‍

പ്രശാന്ത് പരമേശ്വരന്‍

കൊച്ചി ടസ്‌കേഴ്‌സ് കേരളയിലൂടെ വരവറിയിച്ച പേസറാണ് പ്രശാന്ത് പരമേശ്വരന്‍. നെറ്റ് ബൗളറായെത്തിയ താരത്തിന്റെ മികവ് കണ്ട് പരിശീലകന്‍ ജിയോഫ് ലൗസനാണ് പ്രശാന്തിന് അവസരം നല്‍കിയത്. 2011ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ പ്രശാന്ത് അരങ്ങേറ്റവും നടത്തി. വീരേന്ദര്‍ സെവാഗിന്റെയടക്കം വിക്കറ്റ് നേടി കളിയിലെ താരമാവാനും പ്രശാന്തിനായി.

എല്ലാവരും ഇന്ത്യന്‍ ടീമിലേക്ക് വളരാന്‍ സാധ്യതയുള്ളവനെന്ന് കരുതിയ താരമാണ് പ്രശാന്ത്. എന്നാല്‍ ക്രിസ് ഗെയ്ല്‍ പ്രശാന്തിന്റെ ഒരോവറില്‍ 37 റണ്‍സടിച്ചതോടെ താരത്തിന്റെ കരിയര്‍ അവസാനിച്ചു. 2015ന് ശേഷം ആഭ്യന്തര ക്രിക്കറ്റില്‍ പോലും അദ്ദേഹം സജീവമല്ല.

കെ എന്‍ അനന്തപത്മനാഭന്‍

കെ എന്‍ അനന്തപത്മനാഭന്‍

അംപയറെന്ന നിലയില്‍ എല്ലാവര്‍ക്കും ഇപ്പോള്‍ അറിയാവുന്ന താരമാണ് കെ എന്‍ അനന്തപത്മനാഭന്‍. എന്നാല്‍ ഒരു കാലത്ത് ഇന്ത്യന്‍ ടീമിലേക്ക് വളരാന്‍ പ്രതിഭയുള്ള കേരള താരമെന്ന നിലയിലേക്ക് അദ്ദേഹത്തെ പരിഗണിച്ചിരുന്നു. സ്പിന്നറായിരുന്ന താരം 105 മത്സരത്തില്‍ നിന്ന് 344 വിക്കറ്റുകളാണ് നേടിയത്. മൂന്ന് സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും താരത്തിന്റെ പേരിലുണ്ട്.

ലിസ്റ്റ് എ ക്രിക്കറ്റില്‍ 54 മത്സരത്തില്‍ നിന്ന് 87 വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യ പരിഗണിക്കാതിരുന്നതോടെ ആഭ്യന്തര കരിയറിന് ശേഷം അംപയര്‍ റോളിലേക്ക് അദ്ദേഹം മാറി. ഇപ്പോള്‍ അംപയറെന്ന നിലയില്‍ താരം സജീവമാണ്.

റൈഫി ഗോമസ്

റൈഫി ഗോമസ്

ഇന്ത്യന്‍ ടീമിലേക്ക് വളരുമെന്ന പ്രതീക്ഷിച്ച കേരള ഓള്‍റൗണ്ടറാണ് റൈഫി ഗോമസ്. മീഡിയം പേസറായ താരം 10 വര്‍ഷത്തോളം കേരള ടീമിലെ സജീവതാരമായിരുന്നു. ഐപിഎല്ലില്‍ കൊച്ചി ടസ്‌കേഴ്‌സ് കേരളക്കായി കളിച്ച താരമാണ് റൈഫി.

41 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 1258 റണ്‍സും 40 വിക്കറ്റും 51 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 1261 റണ്‍സും 19 വിക്കറ്റും 62 ടി20യില്‍ നിന്ന് 774 റണ്‍സും 20 വിക്കറ്റുമാണ് റൈഫിയുടെ പേരിലുള്ളത്. ഇപ്പോള്‍ ക്രിക്കറ്റ് നിരീക്ഷകനെന്ന നിലയില്‍ അദ്ദേഹം സജീവമാണ്.

Also Read: IND vs AUS: ഗില്‍ പ്ലേയിങ് 11 വേണ്ട!പക്ഷെ അവന്‍ കളിക്കണം-കൗതുക അഭിപ്രായവുമായി ഡികെ

ശ്രീകുമാര്‍ നായര്‍

ശ്രീകുമാര്‍ നായര്‍

കേരളത്തിനൊപ്പം മികച്ച ബാറ്റിങ് റെക്കോഡ് സൃഷ്ടിച്ച താരങ്ങളിലൊരാളാണ് ശ്രീകുമാര്‍ നായര്‍. ഇന്ത്യന്‍ ടീമിലേക്ക് വളരുമെന്ന തരത്തില്‍ വലിയ പ്രതീക്ഷ നല്‍കിയ താരമാണ് അദ്ദേഹം. എന്നാല്‍ ഒരു തവണ പോലും ദേശീയ ടീമിലേക്ക് വിളിയെത്തിയില്ല. കേരളത്തിനായി ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ആദ്യത്തെ താരമാണ് ശ്രീകുമാര്‍ നായര്‍. സ്പിന്നറെന്ന നിലയിലും തിളങ്ങാന്‍ കഴിവുണ്ടായിരുന്നു.

73 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 3921 റണ്‍സും 66 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 1115 റണ്‍സും അദ്ദേഹം നേടി. 131 ഫസ്റ്റ്ക്ലാസ് വിക്കറ്റും 74 ലിസ്റ്റ് എ വിക്കറ്റും ശ്രീകുമാറിന്റെ പേരിലുണ്ടായിരുന്നു.

Story first published: Saturday, February 4, 2023, 12:50 [IST]
Other articles published on Feb 4, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X