
സന്തോഷവും അഭിമാനവും
മകന്റെ പ്രകടനത്തില്‍ അതിയായ സന്തോഷവും അതിലേറെ അഭിമാനവുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പാകിസ്താനെതിരേ സെമി ഫൈനലില്‍ അവന്‍ നേടിയ സെഞ്ച്വറി തങ്ങളെ ഏറെ ആഹ്ലാദിപ്പിച്ചതായി ലഖ്‌വീന്ദര്‍ പറഞ്ഞു.
മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ശുഭ്മാന്റെ ആരാധനാപാത്രം. സച്ചിന്റെ ബാറ്റിങ് കണ്ടാണ് താന്‍ പല ഷോട്ടുകളും പരീക്ഷിച്ചിരുന്നതെ് ശുഭ്മാന്‍ പറഞ്ഞിരുന്നു.

ക്രിക്കറ്റെന്നാല്‍ ജീവന്‍
പിച്ച വയ്ക്കാന്‍ തുടങ്ങിയ നാള്‍ മുതല്‍ ക്രിക്കറ്റെന്നാല്‍ ശുഭ്മാന് ജീവനാണെന്ന് പിതാവ് പറയുന്നു. ബാറ്റും പന്തുമായി മൂന്നു വയസ്സുള്ളപ്പോള്‍ തന്നെ അവന്‍ ചങ്ങാത്തം കൂടിയിരുന്നു. സമപ്രായക്കാരായ കുട്ടികളെപ്പോലെ മറ്റു കളിപ്പാട്ടങ്ങളൊന്നും മകന്‍ ഇഷ്ടപ്പെട്ടിരുന്നില്ല.
രാത്രി ഉറങ്ങാന്‍ പോവുന്നതുവരെ അവന്‍ ബാറ്റും പന്തും കൊണ്ട് കളിച്ചുകൊണ്ടിരിക്കുമെന്നും ലഖ്‌വീന്ദര്‍ കൂട്ടിച്ചേര്‍ത്തു.

എല്ലാ പിന്തുണയും നല്‍കി
ക്രിക്കറ്റ് താരമാവണമെന്നുള്ള അവന്റെ സ്വപ്‌നത്തിന് എല്ലാ വിധ പിന്തണയും കുടുംബം നല്‍കിയിട്ടുണ്ടെന്ന് ലഖ്‌വീന്ദര്‍ വ്യക്തമാക്കി. ലോക നിലവാരമുള്ള ക്രിക്കറ്റ് താരമായി അവന്‍ മാറാന്‍ 15 വര്‍ഷമാണ് ഞങ്ങള്‍ മാറ്റിവച്ചത്. ജോലിക്കു പോലും പോവാതെ നിരവധി തവണ അവന്റെ കാര്യങ്ങള്‍ക്കായി സമയം ചെലവഴിച്ചിട്ടുണ്ട്.
കൂടുതല്‍ സമയം മകനൊപ്പം ചെലവഴിക്കാന്‍ ബന്ധുക്കളുടെ വിവാഹത്തിനു പോലും പോവാറില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലോകകപ്പില്‍ റെക്കോര്‍ഡിട്ടു
ഇപ്പോള്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ പാകിസ്താനെതിരേ സെമിയില്‍ നേടിയ സെഞ്ച്വറിയോടെ പുതിയൊരു റെക്കോര്‍ഡ് ശുഭ്മാന്‍ സ്വന്തം പേരില്‍ കുറിച്ചിരുന്നു.
ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി അഞ്ചു മല്‍സരങ്ങളില്‍ 50നു മുകളില്‍ സ്‌കോര്‍ ചെയ്ത ആദ്യതാരമെന്ന നേട്ടത്തിനാണ് യുവതാരം അര്‍ഹനായത്. 341 റണ്‍സുമായി ലോകകപ്പില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍ കൂടിയാണ് ശുഭ്മാന്‍.

ഐപിഎല്ലിലും ഒരുകൈ നോക്കും
ലോകകപ്പില്‍ ഇതിനകം തകര്‍പ്പന്‍ ബാറ്റിങിലൂടെ മികവ് തെളിയിച്ച ശുഭ്മാനെ പുതിയ സീസണിലെ ഐപിഎല്ലിലും കാണാം.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് താരത്തെ ലേലത്തില്‍ സ്വന്തമാക്കിയത്. 1.8 കോടി രൂപയാണ് ശുഭ്മാന് വേണ്ടി കൊല്‍ക്കത്ത ചെലവഴിച്ചത്.


Click it and Unblock the Notifications











