വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അംപയര്‍മാര്‍ക്ക് ഒരു മത്സരത്തില്‍ എത്ര പ്രതിഫലം കിട്ടും? കണക്കുകള്‍ ഇതാ, കണ്ണു തള്ളുമെന്നുറപ്പ്

ഒരു ടെസ്റ്റ് മത്സരത്തില്‍ അലിം ദാറിന് ലഭിക്കുന്നത് 3,77,567 രൂപയാണ്

1

ഇന്ത്യയിലെ സാഹചര്യങ്ങളില്‍ വലിയ ആരാധക പിന്തുണയുള്ള കായിക ഇനങ്ങളിലൊന്നാണ് ക്രിക്കറ്റ്. വിദേശ താരങ്ങളെന്നോ ഇന്ത്യന്‍ താരങ്ങളെന്നോ വേര്‍തിരിവില്ലാതെ ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന എല്ലാ താരങ്ങളെയും ആരാധകര്‍ നെഞ്ചേറ്റാറുണ്ട്. എപ്പോഴും നമ്മള്‍ താരങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ മറന്ന് പോകുന്ന വിഭാഗമാണ് അംപയര്‍മാര്‍. മത്സരത്തിന്റെ ഒരു ഘട്ടത്തിലും തടസങ്ങളില്ലാതെ സുഗമമായി മത്സരം പൂര്‍ത്തിയാക്കുകയെന്ന വലിയ ഉത്തരവാദിത്തമാണ് അംപയര്‍മാര്‍ക്കുണ്ട്.

പ്രമുഖ അംപയര്‍മാര്‍ പലരും ക്രിക്കറ്റിലുണ്ടായിട്ടുണ്ട്. തങ്ങളുടേതായ ശൈലികൊണ്ട് ആരാധകരെ കൈയിലെടുക്കുന്ന ബില്ലി ബൗഡന്‍ ഇത്തരത്തില്‍ ആരാധക മനസില്‍ ഇടം പിടിച്ച അംപയര്‍മാരിലൊരാളാണ്. മറ്റ് പല അംപയര്‍മാരുടെയും പേരുകള്‍ ആരാധകര്‍ക്ക് അറിയാമെങ്കിലും ഇവരുടെ പ്രതിഫലം എത്രയാണെന്നത് ആരാധകര്‍ക്ക് വലിയ അറിവില്ലാത്ത കാര്യമാണ്. നിലവിലെ ഐസിസി അംപയര്‍ പാനലില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ട് ഇവരുടെ പ്രതിഫലം എത്രയാണ് എന്നെല്ലാം പരിശോധിക്കാം.

അലിം ദാര്‍ - ക്രിസ്റ്റഫര്‍ ഗഫാനി

അലിം ദാര്‍ - ക്രിസ്റ്റഫര്‍ ഗഫാനി

എലൈറ്റ് പാനലില്‍ ഉള്‍പ്പെട്ടിരിക്കുന്ന അംപയര്‍മാരിലൊരാളാണ് അലീം ദാര്‍. പാകിസ്താന്‍ കാരനായ അദ്ദേഹം മൂന്ന് ഫോര്‍മാറ്റിലും സജീവമായി ഉള്ള അംപയറാണ്. ഐപിഎല്‍ പോലുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റിലും അദ്ദേഹത്തെ അംപയറായി നിയമിക്കാറുണ്ട്. ഒരു ടെസ്റ്റ് മത്സരത്തില്‍ അലിം ദാറിന് ലഭിക്കുന്നത് 3,77,567 രൂപയാണ്. ഏകദിനത്തില്‍ 2,26540 എന്നതാണ് പ്രതിഫലം. ടി20 ഫോര്‍മാറ്റിലേക്ക് വന്നാല്‍ 1,13,270 രൂപയാണ് അദ്ദേഹത്തിന്റെ പ്രതിഫലം. 7,36,995 രൂപയാണ് ഐസിസിയുടെ വര്‍ഷത്തിലെ മികച്ച അംപയറായി തിരഞ്ഞെടുക്കുന്നവര്‍ക്ക് ലഭിക്കുക.

ന്യൂസീലന്‍ഡ് കാരനായ ക്രിസ്റ്റഫര്‍ ഗഫാനി എലൈറ്റ് പാനല്‍ അംപയറാണ്. അദ്ദേഹത്തിനും ഇതേ പ്രതിഫലമാണ് ലഭിക്കുന്നത്. ഇവരെക്കൂടാതെ ക്രിസ്റ്റഫര്‍ ഗഫാനി, ജോയല്‍ വില്‍സന്‍, കുമാര്‍ ധര്‍മസേന, മറെയ്‌സ് എറാസ്മസ്, മൈക്കല്‍ ഗൗഫ്, നീഗല്‍ ലോങ്, പോള്‍ റൈഫല്‍, റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്ത്, റിച്ചാര്‍ഡ് കേറ്റില്‍ബ്രോഹ് എന്നിവരെല്ലാം ഇതേ പ്രതിഫലം വാങ്ങുന്ന അംപയര്‍മാരാണ്.

മാച്ച് റഫറിമാര്‍ ഇവര്‍

മാച്ച് റഫറിമാര്‍ ഇവര്‍

നിലവിലെ ഐസിസിയുടെ മാച്ച് റഫറിമാര്‍ ഓസ്‌ട്രേലിയയുടെ ഡേവിഡ് ബൂണ്‍, ഇംഗ്ലണ്ടിന്റെ ക്രിസ് ബോര്‍ഡ്, ന്യൂസീലന്‍ഡിന്റെ ജെഫ്രി കോവ്, ശ്രീലങ്കയുടെ രഞ്ചന്‍ മഡുഗല്ലി, സിംബാബ് വെയുടെ ആന്‍ഡ്രേ പൈക്രോഫ്റ്റ്, വെസ്റ്റ് ഇന്‍ഡീസിന്റെ റിച്ചി റിച്ചാര്‍ഡ്‌സന്‍, ഇന്ത്യയുടെ ജവഗല്‍ ശ്രീനാഥ് എന്നിവരാണ് നിലവില്‍ ഈ പട്ടികയിലുള്ളത്. ഇവരില്‍ പലരും ഒരു കാലത്ത് താരമെന്ന നിലയില്‍ മത്സരത്തെ നിയന്ത്രിച്ചിരുന്നവരാണ്.

ടെസ്റ്റില്‍ ഫീല്‍ഡ് അംപയര്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തിന്റെ പകുതിയാണ് മാച്ച് റഫറിക്ക് ലഭിക്കുന്നത്. ഏകദിനത്തിലും ഇതേ അവസ്ഥയാണ്. എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ അംപയര്‍മാര്‍ക്ക് ലഭിക്കുന്ന അതേ പ്രതിഫലം തന്നെ മാച്ച് റഫറിമാര്‍ക്കും ലഭിക്കും. കളത്തില്‍ നിയമത്തിന് അധീതമായി എന്തെങ്കിലും സംഭവിച്ചാല്‍ ഫീല്‍ഡ് അംപയര്‍മാര്‍ മാച്ച് റഫറിമാരെയാണ് അറിയിക്കുന്നത്. മാച്ച് റഫറിമാരാണ് കാരണം കാണിക്കള്‍ നോട്ടീസടക്കം കാണിച്ച് തക്കതായ ശിക്ഷാ വിധിക്ക് നിര്‍ദേശിക്കുന്നത്.

ഭാരിച്ച ഉത്തരവാദിത്തം

ഭാരിച്ച ഉത്തരവാദിത്തം

അംപയര്‍മാരാണ് മത്സരത്തിന്റെ എല്ലാം. ഫുട്‌ബോളില്ലെപോലെ തന്നെ അതിരുവിട്ട് അമിതമായി പ്രകോപിതനാവുന്ന താരത്തെ മത്സരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ വരെ അംപയര്‍മാര്‍ക്ക് സാധിക്കും. എന്നാല്‍ ഫുട്‌ബോളിന്റെ അത്രയും ആക്രമണോത്സകതയുള്ള മത്സരമല്ലാത്തതിനാല്‍ത്തന്നെ ക്രിക്കറ്റില്‍ ഇത്തരം സംഭവങ്ങള്‍ വളരെ കുറവാണ്. പലപ്പോഴും അംപയര്‍മാരുടെ നിലപാടുകള്‍ വലിയ വിവാദം ആകാറുണ്ട്. അംപയര്‍ക്ക് തെറ്റുപറ്റിയെന്ന് തോന്നുന്ന തീരുമാനങ്ങളില്‍ ഡിആര്‍എസ് എടുക്കാനുള്ള സംവിധാനം നിലവില്‍ ഉണ്ട്. എന്തായാലും ക്രിക്കറ്റ് താരങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് പോലെ തന്നെ അംപയര്‍മാരെക്കുറിച്ചും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.

Story first published: Monday, January 24, 2022, 16:10 [IST]
Other articles published on Jan 24, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X