ഇന്ത്യന്‍ താരം സുദീപ് ത്യാഗി ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
മുംബൈ: ഇന്ത്യന്‍ മീഡിയം പേസര്‍ സുദീപ് ത്യാഗി ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. 33ാം വയസിലാണ് ഉത്തര്‍ പ്രദേശുകരാനായ സുദീപ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യയെ ഏകദിനത്തിലും ടി20യിലും പ്രതിനിധീകരിച്ചിട്ടുള്ള സുദീപ് ട്വിറ്ററിലൂടെയാണ് തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.' ഞാനെടുത്ത തീരുമാനങ്ങളിലെ ഏറ്റവും ബുദ്ധിമുട്ടേറിയത്, എന്റെ സ്വപ്നങ്ങളോട് ഗുഡ് ബൈ പറയുന്നു' എന്ന തലക്കെട്ടോടെയാണ് സുദീപ് ത്യാഗി വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലൂടെ വളര്‍ന്നുവന്ന താരമാണ് സുദീപ്. എന്നാല്‍ കരിയറില്‍ വലിയ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കാതെ വന്നതോടെ പെട്ടെന്ന് തന്നെ സുദീപിനെ ആളുകള്‍ മറന്നു. 2007ല്‍ ഉത്തര്‍ പ്രദേശിനൊപ്പമാണ് സുദീപ് ത്യാഗി രഞ്ജി ട്രോഫി അരങ്ങേറ്റം കുറിക്കുന്നത്. അരങ്ങേറ്റ മത്സരത്തില്‍ നിന്ന് 10 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ സുദീപ് ആ സീസണില്‍ 41 വിക്കറ്റാണ് അക്കൗണ്ടിലാക്കിയത്. അന്ന് ഉത്തര്‍ പ്രദേശ് ഫൈനല്‍ കളിച്ചതിന് പിന്നില്‍ സുദീപിന്റെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെയും ഭാഗമാവാന്‍ സുദീപിന് സാധിച്ചു. 2009ല്‍ മൊഹാലിയില്‍ നടന്ന ശ്രീലങ്കയ്‌ക്കെതിരായ ടി20 മത്സരത്തിലൂടെയാണ് സുദീപ് ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ മത്സരത്തില്‍ ഒരു വിക്കറ്റ് പോലും താരത്തിന് നേടാനായില്ല.

രണ്ടാഴ്ചയ്ക്ക് ശേഷം ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലൂടെ ഏകദിനത്തിലും അദ്ദേഹം വരവറിയിച്ചു. എന്നാല്‍ നാല് മത്സരത്തില്‍ നിന്ന് വെറും മൂന്ന് വിക്കറ്റാണ് സുദീപിന് നേടാനായത്. 41 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് കളിച്ച സുദീപ് 109 വിക്കറ്റാണ് നേടിയത്. 10 വിക്കറ്റ് നേട്ടം ഒരു തവണയും അഞ്ച് വിക്കറ്റ് നേട്ടം അഞ്ച് തവണയും സ്വന്തമാക്കാന്‍ സുദീപിനായി. 23 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 31 വിക്കറ്റും 23 ടി20യില്‍ നിന്ന് 16 വിക്കറ്റുമാണ് സുദീപിന്റെ പേരിലുള്ളത്. 2017ലാണ് താരം അവസാനമായി ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് കളിച്ചത്. വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് നീണ്ടയൊരു കുറിപ്പും അദ്ദേഹം പങ്കുവെച്ചിരുന്നു. കരിയറിലെ നേട്ടങ്ങള്‍ക്ക് മാതാ പിതാക്കന്‍മാരോടും ഗുരുക്കന്മാരോടും സഹതാരങ്ങളോടും മെന്റര്‍മാരോടുമെല്ലാം കടപ്പെട്ടിരിക്കുന്നുവെന്നും സുദീപ് കുറിപ്പിലൂടെ പറയുന്നു.

തന്റെ നേട്ടങ്ങള്‍ക്ക് പിന്നില്‍ എംഎസ് ധോണിയോടും സുരേഷ് റെയ്‌നയോടുമുള്ള നന്ദിയും സുദീപ് കുറിച്ചു. 'ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ ഇന്ത്യന്‍ ജഴ്‌സി അണിയുകയെന്ന ലക്ഷ്യം ഞാന്‍ നേടിയെടുത്തു. ആദ്യ ആദ്യമായി ഏകദിനം കളിച്ചപ്പോള്‍ നായകനായിരുന്ന എം എസ് ധോണിയോട് നന്ദി പറയുന്നു. എന്റെ റോള്‍ മോഡലായിരുന്ന മുഹമ്മദ് കൈഫ്,ആര്‍പി സിങ്,സുരേഷ് റെയ്‌ന എന്നിവരോടും നന്ദി പറയുന്നു. ഇത് ചെയ്യാന്‍ വളരെ പ്രയാസമാണെങ്കിലും നമ്മള്‍ കളമൊഴിയേണ്ടത് അനിവാര്യതയാണ്. ക്രിക്കറ്റിനും മുകളിലായി എന്റെ ജീവിതത്തില്‍ ഒന്നുമില്ല. പിതാവിനോടാണ് ഞാന്‍ കൂടുതല്‍ കടപ്പെട്ടിരിക്കുന്നത്. എന്റെ സ്വപ്‌ന സാക്ഷാത്കാരത്തിനായി എന്നും എന്നെ പരിശീലനത്തിന് കൊണ്ടുപോയിരുന്നത് അദ്ദേഹമായിരുന്നു. രാജ്യത്തെയും ക്രിക്കറ്റിനെയും വളരെയധികം സ്‌നേഹിക്കുന്ന ആളാണ് അദ്ദേഹം'-സുദീപ് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications