Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എനിക്ക് സമ്മർദ്ദമില്ല... ഞാന്‍ സമ്മര്‍ദ്ദത്തിലാണ് എന്ന് പത്രക്കാരേ പറഞ്ഞിട്ടുള്ളൂ... രോഹിത് ശര്‍മ

കൊല്‍ക്കത്ത: താന്‍ വലിയ സമ്മര്‍ദ്ദത്തിലാണ് കളിക്കുന്നത് എന്ന് മാധ്യമപ്രവര്‍ത്തകര്‍ മാത്രമാണ് പറഞ്ഞിട്ടുള്ളതെന്ന് ഇന്ത്യന്‍ താരം രോഹിത് ശര്‍മ. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ടോപ് സ്‌കോററായ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രോഹിത്. ഏകദിനത്തിലും ട്വന്റി 20യിലും ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായ രോഹിത് ശര്‍മ ടെസ്റ്റ് ടീമില്‍ ഇടം ഉറപ്പിക്കാന്‍ കഷ്ടപ്പെടുകയാണ്.

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ചേതേശ്വര്‍ പൂജാരയെ പുറത്തിരുത്തി ക്യാപ്റ്റന്‍ വിരാട് കോലി രോഹിതിന് അവസരം നല്‍കിയെങ്കിലും വിജയമായില്ല. പക്ഷേ കാണ്‍പൂരിലും കൊല്‍ക്കത്തയിലും തനിക്ക് കിട്ടിയ അവസരങ്ങളോട് നീതി പുലര്‍ത്താന്‍ രോഹിതിന് സാധിച്ചു. കിട്ടിയ അവസരങ്ങളില്‍ നന്നായി കളിക്കുക എന്നത് മാത്രമേ തനിക്ക് ചെയ്യാന്‍ പറ്റൂ എന്നും തന്റെ ലക്ഷ്യം അതാണെന്നും രോഹിത് ശര്‍മ പറയുന്നു.

rohit-sharma-kolkata

താന്‍ ഒരിക്കലും സമ്മര്‍ദ്ദത്തിലല്ല. കളി ഞാന്‍ നന്നായി ആസ്വദിക്കുന്നു. പക്ഷേ എപ്പോഴെല്ലാം താന്‍ കളിക്കുന്നുണ്ടോ അപ്പോഴെല്ലാം മാധ്യമങ്ങള്‍ പറയാറുള്ളത് താന്‍ സമ്മര്‍ദ്ദത്തിലാണ് എന്നാണ്. എന്നാല്‍ ഇത് സത്യമല്ല. എനിക്കൊരു സമ്മര്‍ദ്ദവും ഇല്ല. പ്രവചനാതീതമായ ബൗണ്‍സുള്ള ഈഡന്‍ ഗാര്‍ഡനിലെ ബാറ്റിംഗ് അതീവ ദുഷ്‌കരമായിരുന്നു എന്നാണ് രോഹിത് പറയുന്നത്. ഒരു മിനുട്ട് പോലും റിലാക്‌സ് ആയിരിക്കാന്‍ ഇവിടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പറ്റില്ല.

Story first published: Monday, October 3, 2016, 16:23 [IST]
Other articles published on Oct 3, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+