ഇന്ത്യന്‍ ടീമിനെ ബഹിഷ്‌കരിച്ച് മാധ്യമങ്ങള്‍; കാരണം ഇതാണ്
ലണ്ടന്‍: ഐ.സി.സി. ലോകകപ്പിലെ ആദ്യ മത്സരത്തിനുമുന്‍പുതന്നെ മാധ്യമങ്ങളോട് തണുപ്പന്‍ സമീപനവുമായി ഇന്ത്യന്‍ ടീം. നെറ്റ് ബൗളര്‍മാരായ ദിപക് ചാപര്‍, അവേഷ് ഖാന്‍, ഖലീല്‍ അഹമദ് എന്നിവരാണ് സംസാരിക്കുകയെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് ഇന്ത്യന്‍ ടീമുമായുള്ള മാധ്യമ സംവാദം ബഹിഷ്‌കരിക്കാന്‍ ഇന്ത്യയില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തര്‍ തീരുമാനിച്ചത്.
ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരത്തിന് രണ്ടുദിവസം മാത്രം ശേഷിക്കേ കോച്ച് രവി ശാസ്ത്രിയോ ഏതെങ്കിലും മുതിര്‍ന്ന താരമോ ടീം ഒഫീഷ്യല്‍സില്‍ ആരെങ്കിലുമോ എത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എല്ലാ അന്താരാഷ്ട്ര മത്സരങ്ങള്‍ക്കു മുമ്പും ഇത് പതിവുള്ളതാണ്.

ദീപക് ചാഹറും അവേഷ് ഖാനും ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങുകയാണെന്നും അതിനാല്‍ അവര്‍ക്ക് മാധ്യമങ്ങളുമായി സംസാരിക്കാന്‍ അവസരം ലഭിക്കട്ടെയെന്നു കരുതിയാണ് ഇങ്ങനെയൊരു തീരുമാനമെന്നായിരുന്നു ഇന്ത്യന്‍ ടീമിന്റെ മീഡിയാ മാനേജര്‍ പിന്നീട് നല്‍കിയ വിശദീകരണം. അന്യായമായ ഈ തീരുമാനത്തിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിച്ചു. ടീമുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഒരു അധികാരവുമില്ലാത്ത രണ്ട് യുവതാരങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനം നടന്നാല്‍ അത് അവര്‍ക്ക് മാധ്യമങ്ങള്‍ക്കും അപമാനകരമാണെന്നും അതിനാല്‍ സമ്മേളനം ഒഴിവാക്കുകയാണെന്നും മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങള്‍ ഇനിയും തുടങ്ങിയിട്ടില്ലാത്തതിനാലാണ് മുതിര്‍ന്ന കളിക്കാരോ ഒഫീഷ്യല്‍സോ മാധ്യമങ്ങളെ കാണാത്തതെന്നും മീഡിയ മാനേജര്‍ പറഞ്ഞു.
2015 ലെ ലോകകപ്പിനിടിയില്‍ മാധ്യമങ്ങളുടെ ഇടപെടല്‍ പൂര്‍ണമായി നിയന്ത്രിച്ചിരുന്നെങ്കിലും എല്ലാ മത്സരങ്ങള്‍ക്കും മുമ്പും ശേഷവുമുള്ള ദിവസങ്ങളില്‍ ക്യാപ്റ്റന്‍ ധോണി സംസാരിക്കാനെത്തുമായിരുന്നു. എന്നാല്‍ മത്സരത്തില്‍ മികച്ച പ്രകടനം നടത്തുന്ന താരവുമായി ബി.സി.സി.ഐ. വെബ്‌സൈറ്റിന്റെ പ്രതിനിധിയാണ് അഭിമുഖം നടത്തിയിരുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications