വീണ്ടും സെഞ്ചുറി; ഇന്ത്യന്‍ സെലക്ടര്‍മാര്‍ കാണുന്നുണ്ടോ ഈ വീരേന്ദര്‍ സേവാഗിനെ?
സെലക്ടര്‍മാര്‍ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച അതേ ദിവസം തന്നെയാണ് വീരേന്ദര്‍ സേവാഗ് മറ്റൊരു തട്ടുപൊളിപ്പന്‍ ഇന്നിംഗ്‌സുമായി ഷാര്‍ജയിലെ ആള്‍ക്കൂട്ടത്തെ വിസ്മയിപ്പിച്ചത്. 63 പന്തില്‍ 134 റണ്‍സ്. ചന്തം ചാര്‍ത്തി 10 ഫോറും 11 സിക്‌സും. സെലക്ടര്‍മാര്‍ക്ക് ഒന്നും ചെയ്യാനില്ലായിരുന്നു എന്നത് വേറെ കാര്യം, അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷമാണല്ലോ സേവാഗിന്റെ ഈ തകര്‍പ്പന്‍ ബാറ്റിംഗ്.
ചെയ്യാനുണ്ടായിരുന്ന കാലത്തും അവരൊന്നും ചെയ്തില്ല എന്ന് പറഞ്ഞാല്‍ അത് തെറ്റാകില്ല. രണ്ട് വര്‍ഷത്തിലധികമായി താന്‍ ഇന്ത്യന്‍ ടീമിലില്ല, ഇനിയും എന്തിന് കാത്തിരിക്കണം എന്ന് ചോദിച്ചാണ് സേവാഗ് വിരമിച്ചത്. വിരമിച്ചതിന് പിറ്റേന്ന് മൈസൂരില്‍ ഒരു കിടിലന്‍ സെഞ്ചുറി. പിന്നെ ഓള്‍ സ്റ്റാര്‍ ലീഗില്‍, ഇപ്പോള്‍ എം സി എല്ലില്‍ സേവാഗ് തകര്‍ക്കുകയാണ്. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ശിഖര്‍ ധവാന് പകരം സേവാഗ് ഉണ്ടായിരുന്നെങ്കില്‍ എന്ന് ആരാധകര്‍ ചോദിച്ചുപോയാല്‍ കുറ്റം പറയുന്നത് എങ്ങനെ....

ഒരേയൊരു സേവാഗ്
വിരാട് കോലിമാരിലൂടെ ചിലപ്പോള്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇനിയും വന്നേക്കും. ആ റെക്കോര്‍ഡുകളും തകരും. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ സേവാഗ് അവശേഷിപ്പിച്ചു പോയ ആ കളി അതങ്ങനെ തന്നെ നില്‍ക്കും. ഷാര്‍ജയില്‍ ക്രിക്കറ്റ് ആരാധകര്‍ കണ്ടത് സേവാഗിന് മാത്രം കളിക്കാന്‍ കഴിയുന്ന ഒരിന്നിംഗ്‌സാണ്.

സേവാഗ് പഴയ സേവാഗ്
എം സി എല്‍ ശരിക്കുള്ള ക്രിക്കറ്റല്ലായിരിക്കാം. നിലവാരമുള്ള ബൗളര്‍മാര്‍ ഇല്ലായിരിക്കാം. ചെറിയ ഗ്രൗണ്ടുമായിരിക്കാം. എന്നാല്‍ സേവാഗ് പന്ത് ടൈം ചെയ്യുന്നത് കണ്ടാല്‍ പഴയ സേവാഗ് ഒരു പൊടിക്ക് പോലും മാറിയിട്ടില്ല എന്നേ തോന്നൂ. അത്രയ്ക്ക് ആധികാരികമായാണ് സേവാഗ് ഓരോ ഷോട്ടും കളിക്കുന്നത്. പ്രതാപകാലത്തെ പോലെ തന്നെ ബൗളര്‍മാര്‍ക്ക് മേല്‍ സമ്പൂര്‍ണ ആധിപത്യം.

ഐ പി എല്ലില്‍ പോലുമില്ല
ഇന്ത്യന്‍ ടീമില്‍ നിന്നും പോകട്ടെ, ഐ പി എല്ലില്‍ നിന്നുപോലും സേവാഗ് വിരമിച്ചുകളഞ്ഞു. പഞ്ചാബ് സൂപ്പര്‍ കിംഗ്‌സിന് വേണ്ടി മെന്ററായി സേവാഗ് ഐ പി എല്ലിനെത്തും. പക്ഷേ സേവാഗെന്ന ബാറ്റ്‌സ്മാനെ ഇന്ത്യന്‍ ആരാധകര്‍ക്ക് എന്നെന്നേക്കുമായി നഷ്ടമായിക്കഴിഞ്ഞു. ഈ ഫോമില്‍ ഒരു സീസണ്‍ കൂടിയെങ്കിലും സേവാഗിന് ഐ പി എല്‍ കളിക്കാമായിരുന്നു എന്ന് ആരും പറയും

എം സി എല്ലില്‍ ടോപ് ഫോം
തകര്‍പ്പന്‍ ഫോമിലാണ് സേവാഗ്. ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയുമായി എം സി എല്ലിലെ രണ്ടാമത്തെ ടോപ് സ്‌കോറര്‍. നാല് കളിയില്‍ നിന്നായി 226 റണ്‍സാണ് സേവാഗ് അടിച്ചുകൂട്ടിയത്. 243 റണ്‍സുമായി സങ്കക്കാരയാണ് മുന്നില്‍. 213 റണ്‍സുമായി ജയവര്‍ധനെ പിന്നാലെ.

സേവാഗിന്റെ സ്‌ട്രൈക്ക് റേറ്റ് കണ്ടോ
കഴിഞ്ഞ രണ്ട് കളികളിലും മാന്‍ ഓഫ് ദ മാച്ച് ആയിരുന്നു സേവാഗ്. ശരാശരി 56ന് മേല്‍. എന്നാല്‍ ഇതൊന്നുമല്ല രസം. സേവാഗ് കളിക്കുന്നത് 200 ലും മേലെ സ്‌ട്രൈക്ക് റേറ്റുമായിട്ടാണ്. അടിച്ചുപറത്തിയത് 19 ഫോറും 16 സിക്‌സും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications