Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എംസിഎല്‍: ജെമിനി അറേബ്യന്‍സിന് ക്യാപ്റ്റനും ഡയറക്ടറും എല്ലാം സേവാഗ്!

ദുബായ്: ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സേവാഗ് മാസ്റ്റേഴ്‌സ് പ്രീമിയര്‍ ലീഗില്‍ ജെമിനി അറേബ്യന്‍സിനെ നയിക്കും. ക്യാപ്റ്റന്‍ മാത്രമല്ല, ടീമിന്റെ ഡയറക്ടറും സേവാഗ് തന്നെയാണ്. വളരെ വ്യത്യസ്തമായ ഒരു ക്രിക്കറ്റ് ടീമാണ് തങ്ങളുടെ മനസിലുള്ളതെന്ന് ജെമിനി അറേബ്യന്‍സിന്റെ ഉടമയും സി ഇ ഒയുമായ നളിന്‍ ഖൈത്താന്‍ പറഞ്ഞു.

മാസ്റ്റേഴ്‌സ് പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് സേവാഗ് കഴിഞ്ഞ ഒക്ടോബറില്‍ തിടുക്കപ്പെട്ട് വിരമിച്ചത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അന്താരാഷ്ട്ര മത്സരങ്ങള്‍ക്കൊപ്പം ഐ പി എല്ലില്‍ നിന്നും സേവാഗ് വിരമിച്ചിരുന്നു. ഇതിന് പിന്നാലെ സച്ചിനും ഷെയ്ന്‍ വോണും ചേര്‍ന്ന് സംഘടിപ്പിച്ച ഓള്‍ സ്റ്റാര്‍ ക്രിക്കറ്റ് ലീഗില്‍ സേവാഗ് മൂന്ന് മത്സരങ്ങള്‍ കളിച്ചു.

virendersehwag

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച കളിക്കാര്‍ മാത്രമാണ് മാസ്‌റ്റേഴ്‌സ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്നത്. സച്ചിനും ഷെയ്ന്‍ വോണും ഇല്ല. എം സി എല്‍ താരങ്ങളില്‍ ഏറ്റവും അധികം ആരാധകരുള്ള കളിക്കാരിലൊരാളാണ് ഇന്ത്യയുടെ സേവാഗ്. സേവാഗിനെ ക്യാപ്റ്റനാക്കുക വഴി ഇന്ത്യയിലെ വലിയൊരു വിഭാഗം ആരാധകരെ ആകര്‍ഷിക്കാന്‍ ജെമിനി അറേബ്യന്‍സിന് കഴിയും.

കുമാര്‍ സങ്കക്കാര, മുത്തയ്യ മുരളീധരന്‍, ചന്ദര്‍പോള്‍, ബ്രാഡ് ഹോഡ്ജ്, കൈല്‍ മില്‍സ്, ജസ്റ്റിന്‍ കെംപ്, റാണ ഹസന്‍, ആശിശ് ബഗായ്, സഖ്‌ലൈന്‍ മുഷ്താഖ്, റിച്ചാര്‍ഡ് ലെവി, പോള്‍ ഹാരിസ് തുടങ്ങിയവരാണ് സേവാഗിന്റെ ജെമിനി അറേബ്യന്‍സിലെ മറ്റ് കളിക്കാര്‍. ജനുവരി 28 മുതല്‍ ഫെബ്രുവരി 13 വരെ ദുബായിലും ഷാര്‍ജയിലുമായിട്ടാണ് എം സി എല്‍ മത്സരങ്ങള്‍ നടക്കുക.

Story first published: Monday, January 11, 2016, 16:15 [IST]
Other articles published on Jan 11, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+