Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സേവാഗും (59) സങ്കയും (65) അടിച്ചുപൊളിച്ചു, ജയിച്ചു; എവിടെയാണ് ഗാംഗുലി?

ദുബായ്: ക്യാപ്റ്റന്‍ വീരേന്ദര്‍ സേവാഗിന്റെ വെടിക്കെട്ട് ബാറ്റിംഗ് ദുബായിലെ കാണികള്‍ക്ക് ഒരിക്കല്‍ക്കൂടി വിരുന്നായി. മാസ്‌റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗില്‍ കാപ്രികോണ്‍ കമാന്‍ഡേഴ്‌സിനെതിരെയായിരുന്നു വീരുവിന്റെ തകര്‍പ്പന്‍ പ്രകടനം. സേവാഗിനൊപ്പം ശ്രീലങ്കന്‍ താരം കുമാര്‍ സങ്കക്കാര കൂടി അടി തുടങ്ങിയതോടെ ജെമിനി അറേബ്യന്‍സ് 20 ഓവറില്‍ 190 റണ്‍സിലെത്തി.

വിട്ടുകൊടുക്കാന്‍ ഭാവമില്ലാതെയാണ് കാപ്രികോണ്‍സും ക്രീസിലെത്തിയത്. ആറാമത്തെ ഓവറില്‍ അറുപതും ഒമ്പതാം ഓവറില്‍ 90 കടന്ന് അവര്‍ സേവാഗിനെയും കൂട്ടരെയും ഞെട്ടിച്ചു. എന്നാല്‍ തുടര്‍ച്ചയായ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്തി അറേബ്യന്‍സ് തിരിച്ചടിച്ചു. വെറും പത്തേ പത്ത് റണ്‍സിനാണ് അറ്യേബ്യന്‍സ് രക്ഷപ്പെട്ടത്. എം സി എല്ലിൻറെ ആദ്യ സീസണിൽ ജെമിനിയുടെ തുടർച്ചയായ മൂന്നാം വിജയമാണിത്. (ചിത്രങ്ങള്‍ എംസിഎല്‍ 2020 ഫേസ്ബുക്ക് ഓഫീഷ്യല്‍ പേജില്‍നിന്നും)

ടിപ്പിക്കല്‍ സേവാഗ്

ടിപ്പിക്കല്‍ സേവാഗ്

വെറും 27 പന്തില്‍ 7 ഫോറും 3 സിക്‌സും സഹിതമാണ് വീരു 59 റണ്‍സെടുത്തത്. സേവാഗിന്റെ ഒരു ടിപ്പിക്കല്‍ ഇന്നിംഗ്‌സ്.

സങ്കക്കാര മിന്നി

സങ്കക്കാര മിന്നി

65 റണ്‍സോടെ സങ്കക്കാരയും ജെമിനി അറേബ്യന്‍സിന് വേണ്ടി തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുത്തു.

മാന്‍ ഓഫ് ദ മാച്ച്

മാന്‍ ഓഫ് ദ മാച്ച്

ജെമിനി അറേബ്യന്‍സിന്റെ ക്യാപ്റ്റനും ടീം ഡയറക്ടറുമായ സേവാഗാണ് മാന്‍ ഓഫ് ദ മാച്ച്.

ഗാംഗുലിയുടെ ടീം പിന്നെയും തോറ്റു

ഗാംഗുലിയുടെ ടീം പിന്നെയും തോറ്റു

എം എസി എല്ലില്‍ ഗാംഗുലിയുടെ ടീമായ ലിബ്ര ലജന്‍ഡ്‌സ് പിന്നെയും തോറ്റു. വിര്‍ഗോയ്‌ക്കെതിരായ കളിയിലും ഗാംഗുലി കളിക്കാന്‍ ഇറങ്ങിയിരുന്നില്ല.

മാന്‍ ഓഫ് ദ മാച്ച് സ്മിത്ത്

മാന്‍ ഓഫ് ദ മാച്ച് സ്മിത്ത്

5 റണ്‍സിനാണ് വിര്‍ഗോ ലിബ്രയെ തോല്‍പിച്ചത്. 57 റണ്‍സെടുത്ത വിര്‍ഗോ ക്യാപ്റ്റന്‍ സ്മിത്താണ് മാന്‍ ഓഫ് ദ മാച്ച്.

കാലിസ് നായകന്‍

കാലിസ് നായകന്‍

ഗാംഗുലിയുടെ അഭാവത്തില്‍ ജാക് കാലിസാണ് ലിബ്രയെ നയിക്കുന്നത്. കാലിസ് 39 പന്തില്‍ 48 റണ്‍സെടുത്തു.

Story first published: Thursday, February 4, 2016, 9:56 [IST]
Other articles published on Feb 4, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+