സേവാഗിന് മിന്നല്‍ സെഞ്ചുറി (63 പന്തില്‍ 134); അറേബ്യന്‍സ് ജയം തുടരുന്നു!
ഷാർജ: വീണ്ടും വീരേന്ദര്‍ സേവാഗ്. വീണ്ടും ജെമിനി അറേബ്യന്‍സ്. മാസ്‌റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗില്‍ ക്യാപ്റ്റന്‍ വീരേന്ദര്‍ സേവാഗിന്റെ വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ ജെമിനി അറേബ്യന്‍സിന് മറ്റൊരു ജയം കൂടി. മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ് നയിച്ച സ്‌ട്രൈക്കേഴ്‌സിനെയാണ് സേവാഗും കൂട്ടരും തോല്‍പിച്ചത്. നാല് കളിയില്‍ അറേബ്യന്‍സിന്റെ നാലാമത്തെ ജയമാണിത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ജെമിനിക്ക് വേണ്ടി സേവാഗ് തന്നെയാണ് അടി തുടങ്ങിയത്. ഒന്നാം വിക്കറ്റായി റുഡോള്‍ഫ് വീഴുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 7.3 ഓവറില്‍ 86 റണ്‍സ്. ഇതില്‍ 27 റണ്‍സ് മാത്രമേ റുഡോള്‍ഫിന്റേതായി ഉണ്ടായിരുന്നുള്ളൂ. 7 വിക്കറ്റിന് 224 റണ്‍സടിച്ച ജെമിനിക്കെതിരെ കണ്ണും വീശി പൊരുതിയ സ്‌ട്രൈക്കേഴ്‌സ് 9 വിക്കറ്റിന് 212 വരെയെത്തി. ജെമിനിക്ക് 12 റണ്‍സിന്റെ ജയം. ചിത്രങ്ങള്‍ കാണൂ... (ചിത്രങ്ങള്‍ എംസിഎല്‍ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ നിന്നും)

വീരു... വീരു.....
ഒരു സേവാഗ് ഇന്നിംഗ്‌സ് എങ്ങനെയിരിക്കും എന്ന് അറിയണമെങ്കില്‍ ഈ കളി കണ്ടാല്‍ മതി. വെറും 63 പന്തില്‍ 10 ഫോറും 11 സിക്‌സും സഹിതം 134 റണ്‍സ്. എം എസി എല്ലിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണിത്.

സകല ഷോട്ടുകളും
കോപ്പി ബുക്കിലുള്ളതും ഇല്ലാത്തതുമായ സകല ഷോട്ടുകളും സേവാഗ് കളിച്ചു. തുടക്കം മുതല്‍ ആഞ്ഞടിച്ച വീരു ടീമിനെ 200 കടത്തിയ ശേഷമാണ് പുറത്തായത്. മാന്‍ ഓഫ് ദ മാച്ച് ആര് എന്ന ചോദ്യമേ ഉയരുന്നില്ല. കഴിഞ്ഞ കളിയിലും താരം സേവാഗ് തന്നെയായിരുന്നു.

സങ്കക്കാര മിസ്റ്റര്‍ റിലയബിള്‍
സേവാഗിനൊപ്പം രണ്ടാം വിക്കറ്റില്‍ സങ്ക 135 റണ്‍സ് ചേര്‍ത്തു. 33 പന്തില്‍ 51 റണ്‍സായിരുന്നു ഇത്തവണ സങ്കയുടെ സമ്പാദ്യം. കഴിഞ്ഞ കളിയിലും സങ്ക ഫിഫ്റ്റിയടിച്ചിരുന്നു.

സന്തോക്കീ ഇതെന്താദ്...
അവസാന ഓവറില്‍ ആദ്യത്തെ നാല് പന്തിലും വിക്കറ്റ് വീഴ്ത്തിയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ കൃഷ്മാര്‍ സന്തോക്കി താരമായത്. ഒരേ ഒരു റണ്‍ മാത്രം വഴങ്ങിയ ഈ ഓവറില്‍ അവസാന പന്തില്‍ ഒരു റണ്ണൗട്ടും കിട്ടി.

ഗില്‍ക്രിസ്റ്റ് 0
കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന സ്‌ട്രൈക്കേഴ്‌സിന് തിരിച്ചടിയായത് ക്യാപ്റ്റന്‍ ഗില്‍ക്രിസ്റ്റ് ആദ്യ ഓവറില്‍ തന്നെ പൂജ്യത്തിന് പുറത്തായതാണ്. എന്നിട്ടും പൊരുതിയ അവര്‍ 212 റണ്‍സ് വരെ എത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications