Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ആരാധകര്‍ക്ക് ബ്രണ്ടന്‍ മക്കുല്ലത്തിന്റെ കത്ത്

മെല്‍ബണ്‍: ലോകകപ്പ് ഫൈനല്‍ കളിക്കുന്ന ന്യൂസിലന്‍ഡ് നായകന്‍ ബ്രണ്ടന്‍ മക്കുല്ലത്തിന്റെ വക ഇന്ത്യന്‍ ആരാധകര്‍ക്ക് കത്ത്. ഇന്ത്യയിലെ ഓരോ ആരാധകനും വേണ്ടിയാണ് മക്കുല്ലം കത്തെഴുതുന്നത്. ഒരു ലോകകപ്പിന് വേണ്ടിയുള്ള ആഗ്രഹം നിങ്ങള്‍ക്ക് മനസിലാകുമല്ലോ എന്നാണ് മക്കുല്ലം ചോദിക്കുന്നത്. ഞങ്ങളെ നിങ്ങള്‍ പിന്തുണക്കുന്നതായി കാണാന്‍ കഴിഞ്ഞതായും മക്കുല്ലം പറയുന്നു.

ഫൈനല്‍ കളിക്കാന്‍ ഒരുങ്ങുന്ന തങ്ങളെ പിന്തുണക്കണം എന്നാണ് മക്കുല്ലം കത്തിലൂടെ ആവശ്യപ്പെടുന്നത്. ഞങ്ങളുടെ കരിയറിലെ ഏറ്റവും വലിയ മത്സരമാണ് ഇതെന്നും നൂറ് കോടി ജനങ്ങള്‍ പിന്തുണക്കാനുണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാകും എന്നും കീവീസ് ക്യാപ്റ്റന്‍ പറയുന്നു. ഇതാദ്യമായിട്ടാണ് ന്യൂസിലന്‍ഡ് ലോകകപ്പിന്റെ ഫൈനല്‍ കളിക്കുന്നത്.

mccullum-letter.

മെല്‍ബണില്‍ ഇന്ത്യയുടെ പ്രാര്‍ഥന കൊണ്ട് മാത്രം ന്യൂസിലന്‍ഡിന് കാര്യങ്ങള്‍ നടക്കില്ല. നാല് തവണ ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയാണ് ഫൈനലില്‍ കീവിസിന് എതിരാളികള്‍. ഫൈനല്‍ കളിക്ക് വിരമിക്കാന്‍ ഒരുങ്ങുന്ന മൈക്കല്‍ ക്ലാര്‍ക്കിനെ ഒരു ലോകകപ്പോടെ യാത്രയാക്കാനുള്ള ശ്രമത്തിലാകും അവര്‍. സ്മിത്ത്, മാക്‌സ്‌വെല്‍, വാര്‍ണര്‍, ജോണ്‍സന്‍, സ്റ്റാര്‍ക് എന്നിങ്ങനെ പ്രധാന താരങ്ങളെല്ലാം മാരക ഫോമിലുമാണ്.

ഈ ലോകകപ്പില്‍ ഇതുവരെ ഒരു കളിയും തോല്‍ക്കാത്ത ടീം എന്ന ബഹുമതിക്ക് ഉടമകളാണ് ന്യൂസിലന്‍ഡ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്‌ട്രേലിയയെയും അവര്‍ തോല്‍പിച്ചിട്ടുണ്ട്. ഈ ലോകകപ്പില്‍ ഓസീസിന്റെ ഏക തോല്‍വിയും ഇതായിരുന്നു. ഫലം എന്തായാലും ലോകകപ്പിലെ ഏറ്റവും മികച്ച രണ്ട് ടീമുകള്‍ പരസ്പരം വരുമ്പോള്‍ ഫൈനല്‍ പൊടിപൊടിക്കും എന്ന കാര്യം ഉറപ്പ്.

Story first published: Saturday, March 28, 2015, 15:45 [IST]
Other articles published on Mar 28, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+