For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എംസിസിയുടെ പാകിസ്താന്‍ പര്യടനം 14ന് തുടങ്ങും; മത്സരക്രമമായി

കറാച്ചി: പാകിസ്താനിലേക്ക് ആഭ്യന്തര മത്സരങ്ങള്‍ വീണ്ടും കൊണ്ടുവരുന്നതിന്റെ ഭാഗമായി മെര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് (എംസിസി) നടത്തുന്ന പാകിസ്താന്‍ പര്യടനത്തിന് 14ന് തുടക്കമാവും. പാകിസ്താന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് ലാഹോര്‍ കലന്തേഴ്‌സുമായുള്ള ടി20 മത്സരത്തോടെയാവും പരമ്പര ആരംഭിക്കുക. 16ാം തീയ്യതി പാകിസ്താന്‍ ഷഹീന്‍സുമായി ഏകദിനം കളിക്കും. 17ന് നോര്‍ത്തേണുമായും 19ന് മുല്‍ത്താന്‍ സുല്‍ത്താനുമായും ടി20 മത്സരങ്ങള്‍ കളിക്കും.

2009ല്‍ പാകിസ്താന്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ ടീമിന്റെ ബസിനുനേരെ ഭീകരാക്രമണമുണ്ടായ ശേഷം പ്രധാന ടീമുകളൊന്നും പാകിസ്താനില്‍ പര്യടനം നടത്താന്‍ തയ്യാറായിട്ടില്ല. പാകിസ്താനില്‍ കഴിഞ്ഞിടെ ശ്രീലങ്കയും ബംഗ്ലാദേശും പര്യടനം നടത്തിയെങ്കിലും പ്രധാന താരങ്ങളെല്ലാം ടീമില്‍ നിന്ന് വിട്ടുനിന്നിരുന്നു. പാകിസ്താന്റെ ഹോം മത്സരങ്ങളെല്ലാം ദുബൈയില്‍ വെച്ചായിരുന്നു നടത്തിയിരുന്നത്. വീണ്ടും പാകിസ്താനിലേക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്.

mcc

ഇത്തവണത്തെ ഏഷ്യാ കപ്പ് പാകിസ്താനില്‍വെച്ച് നടത്താനും പിസിബി തീവ്ര ശ്രമം നടത്തുന്നുണ്ട്. മുന്‍ ശ്രീലങ്കന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പര്‍മാരിലൊരാളുമായ കുമാര്‍ സംഗക്കാരയാണ് എംസിസിയെ നയിക്കുന്നത്. നിലവില്‍ എംസിസിയുടെ പ്രസിഡന്റുകൂടിയാണ് 42കാരനായ സംഗക്കാര. എംസിസിയുടെ പ്രസിഡന്റാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് സംഗക്കാര.

2011ലെ ലോകകപ്പില്‍ റണ്ണേഴ്സപ്പായ ശ്രീലങ്കന്‍ ടീമിനെ നയിച്ചത് സംഗാക്കാരയായിരുന്നു. 134 ടെസ്റ്റില്‍ നിന്ന് 12400 റണ്‍സും 404 ഏകദിനത്തില്‍ നിന്ന് 14234 റണ്‍സും 56 ട്വന്റി20യില്‍ നിന്ന് 1382 റണ്‍സും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഡെക്കാന്‍ ചാര്‍ജേഴ്സ്, കിങ്സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകള്‍ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്. സംഗക്കാരയെക്കൂടാതെ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ രവി ബൊപാരയാണ് എംസിസിക്കുവേണ്ടി കളിക്കുന്ന മറ്റൊരു പ്രധാന താരം.

Story first published: Thursday, February 13, 2020, 8:38 [IST]
Other articles published on Feb 13, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+