For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാകിസ്താന്‍ പര്യടനത്തിനുള്ള എംസിസി ടീമിനെ പ്രഖ്യാപിച്ചു; കുമാര്‍ സംഗക്കാര നായകന്‍

ലണ്ടന്‍: പാകിസ്താന്‍ പര്യടനത്തിനുള്ള മെര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് (എംസിസി) ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങള്‍ക്കുള്ള 12 അംഗ ടീമിനെയാണ് എംസിസി പ്രഖ്യാപിച്ചത്. മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം നായകനും വിക്കറ്റ് കീപ്പറും എംസിസി പ്രസിഡന്റുമായി കുമാര്‍ സംഗക്കാരയാണ് ടീമിനെ നയിക്കുന്നത്. 2009ല്‍ പാകിസ്താന്‍ പര്യടനത്തിനിടെ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ബസിന് നേരെ ഭീകരാക്രമണം ഉണ്ടായതിന് ശേഷം പാക് മണ്ണില്‍ പ്രധാന ക്രിക്കറ്റ് ടൂര്‍ണമെന്റുകളൊന്നും നടന്നില്ല.

പാകിസ്താനിലേക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റുകളെ തിരികെ കൊണ്ടുവരുന്നതിനുവേണ്ടിയാണ് എംസിസി പാകിസ്താനില്‍ കളിക്കുന്നത്. രണ്ട് പിഎസ്എല്‍ ടീമുകളുമായാണ് എംസിസി ഏറ്റുമുട്ടുന്നത്. ലാഹോര്‍ കലന്തേഴ്‌സ്, മുല്‍ത്താന്‍ സുല്‍ത്താന്‍സ് എന്നിവരെക്കൂടാതെ പാകിസ്താന്റെ ആഭ്യന്തര ടി20 ചാമ്പ്യന്മാരായ നോര്‍ത്തേണുമായും എംസിസി ഏറ്റുമുട്ടും. നിലവില്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ഇംഗ്ലണ്ട് താരം രവി ബൊപാരയും എംസിസി ടീമിലുണ്ട്.

kumarsangakkara

42കാരനായ സംഗക്കാര എംസിസിയുടെ പ്രസിഡന്റാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. 2011ലെ ലോകകപ്പില്‍ റണ്ണേഴ്സപ്പായ ശ്രീലങ്കന്‍ ടീമിനെ നയിച്ചത് സംഗാക്കാരയായിരുന്നു. 134 ടെസ്റ്റില്‍ നിന്ന് 12400 റണ്‍സും 404 ഏകദിനത്തില്‍ നിന്ന് 14234 റണ്‍സും 56 ട്വന്റി20യില്‍ നിന്ന് 1382 റണ്‍സും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഡെക്കാന്‍ ചാര്‍ജേഴ്സ്, കിങ്സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകള്‍ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്.

എംസിസി ടീം: കുമാര്‍ സംഗക്കാര (ക്യാപ്റ്റന്‍), രവി ബൊപാര, മൈക്കല്‍ ബര്‍ഗസ്, ഒലിവര്‍ ഹനോന്‍ ഡാല്‍ബൈ, ഫ്രഡ് ക്ലാസന്‍, മൈക്കല്‍ ലീസ്‌ക്, ആരോണ്‍ ലില്ലി, ഇമ്രാന്‍ ക്യുവായും, വില്‍ റോഡിസ്, സഫ്യാന്‍ ഷാരിഫ്, റൊളോഫ് വാന്‍ ഡെര്‍ മെര്‍വി, റോസ് വൈറ്റ്്‌ലി.

Story first published: Thursday, January 30, 2020, 18:00 [IST]
Other articles published on Jan 30, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+