വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അവന്‍ സെവാഗിനെപ്പോലെ, ബൗളര്‍മാരെ പുല്ലുവില... അത് രോഹിത്തല്ല, പുകഴ്ത്തി ലക്ഷ്മണ്‍

മായങ്കിനെയാണ് ലക്ഷ്മണ്‍ പ്രശംസിച്ചത്

laxman

ദില്ലി: ഇന്ത്യന്‍ ടെസ്റ്റ് ടീം ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് വിവിഎസ് ലക്ഷ്മണ്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വിശാഖപട്ടണത്തു നടന്ന കളിയില്‍ മായങ്ക് ഡബിള്‍ സെഞ്ച്വറിയുമായി കസറിയിരുന്നു. താരത്തിന്റെ കരിയറിലെ കന്നി സെഞ്ച്വറിയും ഡബിള്‍ സെഞ്ച്വറിയുമെല്ലാമാണ് ഈ കളിയില്‍ കണ്ടത്.

ഡെക്ക്, വീണ്ടും ഡെക്ക്... ഉമറിന് ടി20യില്‍ നാണക്കേടിന്റെ റെക്കോര്‍ഡ്, മുന്‍ സൂപ്പര്‍ താരത്തിനൊപ്പംഡെക്ക്, വീണ്ടും ഡെക്ക്... ഉമറിന് ടി20യില്‍ നാണക്കേടിന്റെ റെക്കോര്‍ഡ്, മുന്‍ സൂപ്പര്‍ താരത്തിനൊപ്പം

ഈ ഇന്നിങ്‌സിനു ശേഷമാണ് മായങ്കിനെ ലക്ഷ്മണ്‍ പുകഴ്ത്തിയത്. ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനോടാണ് മായങ്കിനെ അദ്ദേഹം താരതമ്യം ചെയ്തത്.

ഭയമില്ലാത്ത ബാറ്റിങ്

ഭയമില്ലാത്ത ബാറ്റിങ്

സെവാഗിനെപ്പോലെ ഭയമില്ലാത്ത ബാറ്റിങ് ശൈലിയാണ് മായങ്കിന്റേതെന്നു ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു. വളരെ മികച്ച ബാറ്റ്‌സ്മാനാണ് മായങ്ക്. ഒരു ആഭ്യന്തര മല്‍സരത്തില്‍ കളിക്കുന്നതു പോലെയാണ് മായങ്ക് ബാറ്റ് ചെയ്യുന്നത്. സാധാരണയായി താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റിലും അന്താരാഷ്ട്ര ക്രിക്കറ്റിലും വ്യത്യസ്ത ശൈലിയിലാണ് കളിക്കുന്നത്. എന്നാല്‍ മായങ്ക് ഇവരില്‍ നിന്നും വ്യത്യസ്തനാണെന്നും ലക്ഷ്മണ്‍ വിശദമാക്കി.

സെവാഗിനെപ്പോലെ...

സെവാഗിനെപ്പോലെ...

മായങ്ക് തന്റെ ആരാധനാപാത്രമായ സെവാഗിനെപ്പോലെയാണ്. ദൃഢമായ മനസ്സും സ്ഥിരതയുമാണ് മായങ്കിന്റെ ഏറ്റവും വലിയ കരുത്ത്. മാത്രമല്ല തന്റെ ഹീറോയായ സെവാഗിനെപ്പോലെ ഒട്ടും ഭയമില്ലാതെ ബാറ്റ് ചെയ്യാനും അദ്ദേഹത്തിനാവുന്നുണ്ടെന്നു ലക്ഷ്മണ്‍ വിലയിരുത്തി. ഭാവിയില്‍ തീര്‍ച്ചയായും ഇന്ത്യന്‍ ക്രിക്കറ്റിന്റെ അവിഭാജ്യഘടകമായി മാറാനുള്ള ശേഷി മായങ്കിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൃഥ്വിക്കു പകരം

പൃഥ്വിക്കു പകരം

യുവ ഓപ്പണര്‍ പൃഥ്വി ഷായുടെ പകരക്കാരനായാണ് മായങ്ക് ടെസ്റ്റ് ടീമില്‍ ഇടം പിടിക്കുന്നത്. പരിക്കു കാരണം പൃഥ്വി ടീമില്‍ നിന്നും പുറത്തായതോടെ മായങ്കിന് അരങ്ങേറ്റത്തിന് അവസരമൊരുങ്ങുകയായിരുന്നു. 2018 ഡിസംബറില്‍ ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നി ടെസ്റ്റില്‍ അരങ്ങേറ്റത്തില്‍ 51 റണ്‍സുമായി താരം വരവറിയിക്കുകയും ചെയ്തു. ഓസ്‌ട്രേലിയയില്‍ കന്നി ടെസ്റ്റില്‍ തന്നെ ഇന്ത്യക്കായി കൂടുതല്‍ റണ്‍സെടുത്ത താരമെന്ന റെക്കോര്‍ഡും അന്ന് മായങ്ക് തന്റെ പേരില്‍ കുറിച്ചിരുന്നു.
ഇതുവരെ അഞ്ചു ടെസ്റ്റുകള്‍ കളിച്ച മായങ്ക് 55.22 എന്ന മികച്ച ശരാശരിയില്‍ 497 റണ്‍സെടുത്തു കഴിഞ്ഞു. 215 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Story first published: Tuesday, October 8, 2019, 12:33 [IST]
Other articles published on Oct 8, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X