Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയയില്‍ ലിയോണിനെ നേരിട്ടതെങ്ങിനെ?; മായങ്ക് അഗര്‍വാളിന്റെ വെളിപ്പെടുത്തല്‍

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്കുവേണ്ടി മികച്ച പ്രകടനം നടത്തിയ താരമാണ് മായങ്ക് അഗര്‍വാള്‍. രണ്ടു ടെസ്റ്റുകളില്‍ മാത്രം കളിക്കാന്‍ അവസരം ലഭിച്ചിട്ടും അത് കൃത്യമായി ഉപയോഗപ്പെടുത്താന്‍ മായങ്കിന് കഴിഞ്ഞു. ആദ്യ രണ്ടു ടെസ്റ്റിലും ഓപ്പണര്‍മാര്‍ പരാജയമായതോടെയാണ് ദീര്‍ഘനാളായി ഇന്ത്യന്‍ ടീമിലേക്കുള്ള വിളികാത്ത് കഴിയുന്ന മായങ്കിന് ഓസ്‌ട്രേലിയയില്‍ അരങ്ങേറ്റത്തിന് അവസരം ലഭിച്ചത്.

അരങ്ങേറ്റം ഗംഭീരമാക്കി മായങ്ക് തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ചു. മെല്‍ബണില്‍ ബോക്‌സിങ് ഡേ ക്രിക്കറ്റിന്റെ ആദ്യദിനം ആദ്യ ഇന്നിങ്‌സില്‍തന്നെ മായങ്ക് മൈതാനത്തിറങ്ങിയിരുന്നു. ഇത്രയും വലിയൊരു മൈതാനത്ത് ആര്‍പ്പുവിളികള്‍ക്കിടയില്‍ ബാറ്റുമായി ഇറങ്ങവെ താന്‍ വൈകാരികമായി സമ്മര്‍ദ്ദത്തിലായിരുന്നെന്നും എന്നാല്‍, ആദ്യ രണ്ട് ഓവറുകള്‍ കഴിഞ്ഞതോടെ മാനസികനില വീണ്ടെടുത്തെന്നും താരം പറയുന്നു.

mayankagarwal

ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഓപ്പണര്‍മാര്‍ക്ക് തിളങ്ങാന്‍ കഴിയാതിരുന്നതുകൊണ്ടുതന്നെ പിടിച്ചുനില്‍ക്കാനായിരുന്നു തന്റെയും ഹനുമ വിഹാരിയുടെയും തീരുമാനമെന്ന് അഗര്‍വാള്‍ പറഞ്ഞു. 19 ഓവറുകള്‍ ഇരുവര്‍ക്കും ഓപ്പണിങ്ങില്‍ കൂട്ടുകെട്ടുണ്ടാക്കാനായി. സ്‌ട്രൈക്ക് റേറ്റ് കുറഞ്ഞാലും പിടിച്ചുനില്‍ക്കുക പ്രധാനമായിരുന്നു. ആദ്യ ഇന്നിങ്‌സ് സെഞ്ച്വറിയില്‍ കലാശിക്കാത്തതില്‍ നിരാശയുണ്ടെന്നും 76 റണ്‍സെടുത്ത മായങ്ക് പറഞ്ഞു.

രണ്ടു ടെസ്റ്റിലുമായി 195 റണ്‍സാണ് ഇന്ത്യന്‍താരം നേടിയത്. ലിയോണിനെതിരെ കളിക്കാന്‍ വ്യക്തമായ പദ്ധതി തനിക്കുണ്ടായിരുന്നെന്നും മായങ്ക് വെളിപ്പെടുത്തി. ബാറ്റിങ് കോച്ച് സഞ്ജയ് ബാംഗറുമായും സഹതാരം കെഎല്‍ രാഹുലുമായി ഇതേക്കുറിച്ച് ദീര്‍ഘമായി സംസാരിച്ചിരുന്നു. പരിശീലന വേളയില്‍ ലിയോണിനെ നേരിടാനുള്ള പദ്ധതിയുമുണ്ടാക്കി. അത് കളിക്കളത്തില്‍ പ്രാവര്‍ത്തികമായെന്നും മായങ്ക് പറഞ്ഞു. സിഡ്‌നി ടെസ്റ്റില്‍ നന്നായി ബാറ്റ് ചെയ്യുകയായിരുന്ന മായങ്ക് 69 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ലിയോണിനെ സിക്‌സറടിക്കാനുള്ള ശ്രമം പാളിയതാണ് മായങ്കിന് വിനയായത്. താന്‍ വിക്കറ്റ് വലിച്ചെറിഞ്ഞെന്ന പ്രതീതിയാണ് പിന്നീടുണ്ടായതെന്ന് മായങ്ക് പ്രതികരിച്ചു.

Story first published: Thursday, January 10, 2019, 12:07 [IST]
Other articles published on Jan 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+