Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആ കളിയില്‍ ഇവരുണ്ടാകില്ല.... ഇന്ത്യന്‍ ടീമില്‍ ഇവര്‍ മാറും, വരുന്നത് യുവതാരങ്ങള്‍, പരീക്ഷണം ഇങ്ങനെ

ലണ്ടന്‍: ഇന്ത്യ സെമി ഫൈനല്‍ പ്രവേശം ഉറപ്പിച്ച സാഹചര്യത്തില്‍ ടീം ലൈനപ്പില്‍ കാര്യമായ മാറ്റത്തിന് സാധ്യത. മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം നല്‍കുന്ന നല്‍കുന്നത് അടക്കം പരിഗണനയിലാണ്. മാറ്റം ഉറപ്പാണെന്ന് ടീം വൃത്തങ്ങളും സൂചിപ്പിക്കുന്നു. അതേസമയം യുവതാരങ്ങളാണ് പകരമെത്തുകയെന്നാണ് സൂചന. ക്യാപ്റ്റന്‍ വിരാട് കോലിയെ പ്രധാനമായും അലട്ടുന്ന നാലാം നമ്പര്‍ പൊസിഷനിലും മാറ്റം ഉണ്ടാകും.

ശ്രീലങ്കയ്‌ക്കെതിരെ ജയത്തില്‍ കുറഞ്ഞൊന്നും കോലി ചിന്തിക്കുന്നില്ല. പക്ഷേ പരിക്ക് അടക്കമുള്ള ബാധിക്കാതിരിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ടീം നടത്തുന്നത്. അഞ്ചാം നമ്പറിലും ആറാം നമ്പറിലും മാറ്റം ഉണ്ടാകും. ചിലപ്പോള്‍ ഓപ്പണിംഗിലും മാറ്റം ഉണ്ടാകുമെന്ന് വ്യക്തമാണ്. നാലാം നമ്പറില്‍ ഋഷഭ് പന്ത് സ്ഥാനം ഉറപ്പിക്കുമോ എന്ന കാര്യത്തിലാണ് ഇനി സംശയമുള്ളത്. ടീം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ടീമില്‍ മാറ്റം

ടീമില്‍ മാറ്റം

ശ്രീലങ്കയ്‌ക്കെതിരെ വിജയിച്ചാല്‍ ഇന്ത്യക്ക് 15 പോയിന്റാവും. പിന്നെ ഓസ്‌ട്രേലിയയുടെ മത്സരം അനുസരിച്ചാണ് ഇന്ത്യ ചാമ്പ്യന്‍മാരാകുമോ എന്നൊക്കെ തീരുമാനമാകുക. പക്ഷേ അവസാന മത്സരം ജയിച്ചാലും ഇല്ലെങ്കിലും ഇന്ത്യ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഉണ്ടാകും. ഇതാണ് ടീമിന്റെ മാറ്റത്തിന് കാരണമാകുന്നത്. മായങ്ക് അഗര്‍വാള്‍ കളിക്കുമെന്ന് ഉറപ്പാണ്. അതേസമയം ബംഗ്ലാദേശിനെിരെ ഓപ്പണിംഗില്‍ മികച്ച പ്രകടനം നടത്തിയ രാഹുല്‍ ആ സ്ഥാനത്ത് തുടര്‍ന്നേക്കാം. ഇനി മാറ്റം വന്നാല്‍ അഗര്‍വാള്‍ ഓപ്പണിംഗില്‍ കളിക്കും. പന്ത് നാലാം സ്ഥാനത്ത് തന്നെ തുടരുമെന്ന് കോലി നേരത്തെ സൂചിപ്പിച്ചിരുന്നു.

രോഹിത് മാറുമോ

രോഹിത് മാറുമോ

രോഹിത് ശര്‍മയ്ക്ക് അവസാന മത്സരത്തില്‍ വിശ്രമം അനുവദിക്കാനും സാധ്യതയുണ്ട്. തുടര്‍ച്ചയായ എട്ട് മത്സരങ്ങള്‍ കളിച്ച രോഹിത് കൂടുതലും ദീര്‍ഘ ഇന്നിംഗ്‌സുകളാണ് കളിച്ചത്. അതുകൊണ്ട് വിശ്രമം അനുവദിച്ച് മായങ്ക് അഗര്‍വാളിനെ ഓപ്പണിംഗില്‍ കൊണ്ടുവന്നേക്കും. അങ്ങനെ വന്നാല്‍ മായങ്കിന് ഫോം തെളിയിക്കാനുള്ള അവസരമാകും. താരം ക്ലിക്കായാല്‍ ആറാം നമ്പറില്‍ സെമിയില്‍ കളിപ്പിക്കാനും സാധ്യതയുണ്ട്. അതേസയം മഹേന്ദ്ര സിംഗ് ധോണിക്കും വിശ്രമം അനുവദിച്ചേക്കും. വിക്കറ്റ് കീപ്പിംഗില്‍ പകരം പന്തിനെ കൊണ്ടുവരും. പന്തിന്റെ ഫീല്‍ഡിംഗ് അത്ര മികച്ചതല്ലെന്ന അഭിപ്രായമുണ്ട്.

ജഡേജ കളിക്കും

ജഡേജ കളിക്കും

രവീന്ദ്ര ജഡേജ കളിക്കുമെന്നാണ് ഉറപ്പിക്കാവുന്നത്. താരത്തെ പുറത്തിരുത്തിയതില്‍ കടുത്ത പ്രതിഷേധം ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്. കേദാര്‍ ജാദവ് തിരിച്ചെത്താന്‍ സാധ്യത കുറവാണ്. ദിനേഷ് കാര്‍ത്തിക്ക് ബംഗ്ലാദേശിനെതിരെ പരാജയപ്പെട്ടത് കൊണ്ട് ജഡേജ ആ സ്ഥാനത്തെത്താനാണ് സാധ്യത. ന്യൂസിലന്റിനെതിരെയുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍ ടീം തകര്‍ന്നപ്പോള്‍ രക്ഷകനായത് ജഡേജയായിരുന്നു. ബൗളിംഗില്‍ ഇപ്പോഴും ആശ്രയിക്കാവുന്ന താരമാണ് ജഡേജ. അതുകൊണ്ട് അദ്ദേഹം കളിക്കുമെന്ന് ഉറപ്പാണ്.

ബൗളിംഗില്‍ മാറ്റം

ബൗളിംഗില്‍ മാറ്റം

മൂന്ന് പേസര്‍മാരെ കളിപ്പിച്ചിട്ടും ബംഗ്ലാദേശിനെതിരെ കാര്യമായ നേട്ടമുണ്ടാക്കാനായിരുന്നില്ല. ടീമില്‍ മൂന്നാം പേസറായി ഇടംപിടിച്ച ഷമി റണ്‍സ് കൂടുതല്‍ വിട്ടുകൊടുത്തിരുന്നു. അതുകൊണ്ട് ഷമിയെ ശ്രീലങ്കയ്‌ക്കെതിരെ കളിപ്പിക്കാന്‍ സാധ്യതയില്ല. പകരക്കാരനായി ജഡേജയെ ഉള്‍പ്പെടുത്തും. കുല്‍ദീപ് അങ്ങനെയാണെങ്കില്‍ തിരിച്ചെത്തില്ല. പകരം ദിനേഷ് കാര്‍ത്തിക്ക് തന്നെ ടീമില്‍ തുടരാനാണ് സാധ്യത. മായങ്ക് അഗര്‍വാള്‍ ഏത് പൊസിഷനില്‍ കളിക്കുമെന്ന കാര്യത്തിലാണ് സസ്‌പെന്‍സ് നിലനില്‍ക്കുന്നത്.

Story first published: Thursday, July 4, 2019, 15:54 [IST]
Other articles published on Jul 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+