അരങ്ങേറ്റം ഗംഭീരം; മെല്‍ബണില്‍ പുതിയ ചരിത്രമെഴുതി മായങ്ക് അഗര്‍വാള്‍
മെല്‍ബണില്‍: ഓപ്പണിങ് വിക്കറ്റിലെ തുടര്‍പരാജയങ്ങള്‍ക്കൊടുവില്‍ ഇന്ത്യ അവതരിപ്പിച്ച മായങ്ക് അഗര്‍വാള്‍ അരങ്ങറ്റത്തില്‍ പുതിയ ചരിത്രമെഴുതി. മെല്‍ബണില്‍ അരങ്ങേറുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണറെന്ന ഖ്യാതി നേടിയ മായങ്ക് ആദ്യ ഇന്നിങ്‌സില്‍ തന്നെ അര്‍ധ സെഞ്ച്വറിയും നേടി. ഓസ്‌ട്രേലിയയില്‍ അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍ താരമെന്ന ബഹുമതി ഇനി മായങ്കിനാണ്.
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടും ദേശീയ ടീമില്‍ ഇടംനല്‍കാതെ ദീര്‍ഘകാലം പുറത്തിരുത്തിയതിന് ബാറ്റുകൊണ്ട് മറുപടി പറയുകയായിരുന്നു മായങ്ക്. അരങ്ങേറ്റക്കാരന്റെ പരിചയക്കുറവ് കാട്ടാതെ ബാറ്റേന്തിയ മായങ്ക് ഒന്നാന്തരം പ്രകടനം തന്നെയാണ് പുറത്തെടുത്തതെന്നു പറയാം. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ച്വറി നേടുന്ന 27-ാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് മായങ്ക്.

മായങ്കിന്റെ റെക്കോര്‍ഡ്
1947ല്‍ ഇന്ത്യയ്ക്കായി സിഡ്‌നിയില്‍ അരങ്ങേറിയ ദത്തു ഫാഡ്കറുടെ റെക്കോര്‍ഡാണ് മായങ്ക് മെല്‍ബണില്‍ മറികടന്നത്. ആദ്യ ടെസ്റ്റില്‍ 51 റണ്‍സെടുത്ത ഈ താരത്തിന്റെ പേരിലായിരുന്നു ഇതുവരെയായി ഓസ്‌ട്രേലിയയിലെ അരങ്ങേറ്റത്തില്‍ കൂടുതല്‍ റണ്‍സെടുത്തെന്ന റെക്കോര്‍ഡ്. മത്സരത്തിന്റെ രണ്ടാം സെഷനില്‍തന്നെ മായങ്ക് ഈ റെക്കോര്‍ഡ് തന്റെ പേരിലാക്കി. 76 റണ്‍സെടുത്താണ് താരം ആദ്യ ഇന്നിങ്‌സില്‍ പുറത്തായത്.

ആദ്യ മത്സരത്തില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം
കെഎല്‍ രാഹുലും മുരളി വിജയിയും തുടര്‍ പരാജയം ഏറ്റുവാങ്ങിയതിനെ തുടര്‍ന്നാണ് മായങ്കനെ പരീക്ഷിക്കാന്‍ ഇന്ത്യ തയ്യാറായത്. മായങ്കിനൊപ്പം ഇറങ്ങിയ ഹനുമ വിഹാരിക്ക് 8 റണ്‍സ് മാത്രമേ നേടാനായുള്ളൂ. എന്നാല്‍, രണ്ടാം വിക്കറ്റില്‍ ചേതേശ്വര്‍ പൂജാരയ്‌ക്കൊപ്പം അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കാനും ഇതുവഴി ഇന്ത്യയ്ക്ക് മികച്ച അടിത്തറയിടാനും ഇരുപത്തിയേഴുകാരന് കഴിഞ്ഞു.

ഇന്ത്യയുടെ മാറ്റം
നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ മൂന്നാം ടെസ്റ്റിനിറങ്ങിയത്. ആദ്യ രണ്ട് ടെസ്റ്റുകളിലും പരാജയമായ കെഎല്‍ രാഹുലിനെയും മുരളി വിജയിയേയും നീക്കി. കൂടാതെ പേസര്‍ ഉമേഷ് യാദവിനും മുന്നാം ടെസ്റ്റില്‍ ഇടം കിട്ടിയില്ല. മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ ഇവര്‍ക്ക് പകരക്കാരായി. ഓസ്‌ട്രേലിയ മധ്യനിര ബാറ്റ്‌സ്മാന്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബിന് പകരം ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിനെയാണ് ഇന്ത്യയ്‌ക്കെതിരെ കളിപ്പിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications