വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മയാങ്ക്... ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സെന്‍സേഷന്‍, സച്ചിന്റെ റെക്കോര്‍ഡ് തകര്‍ന്നു!!

വിജയ് ഹസാരെ ട്രോഫില്‍ സ്വപ്‌നതുല്യമായ പ്രകടനാണ് താരം നടത്തിയത്

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയൊരു സൂപ്പര്‍ താരത്തെ കൂടി ലഭിച്ചിരിക്കുന്നു. മയാങ്ക് അഗര്‍വാളാണ് സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനത്തിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിലെ സെന്‍സേഷനായി മാറിയിരിക്കുന്നത്. നേരത്തേ ഐപിഎല്ലിലൂടെ മയാങ്ക് തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴാണ് താരം വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്.

വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ കര്‍ണാടയ്ക്കു വേണ്ടി റണ്‍സ് അടിച്ചൂകൂട്ടിയാണ് മയാങ്ക് വിസ്മയിപ്പിച്ചിരിക്കുന്നത്. സൗരാഷ്ട്രയ്‌ക്കെതിരായ ഫൈനലിലെ 90 റണ്‍സെടുള്‍പ്പെടെ കര്‍ണാടകയുടെ കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ചത് ഈ ഓപ്പണിങ് ബാറ്റ്‌സ്മാനാണ്.

 സച്ചിന്റെ റെക്കോര്‍ഡ് തിരുത്തി

സച്ചിന്റെ റെക്കോര്‍ഡ് തിരുത്തി

വിജയ് ഹസാരെ ട്രോഫി ഫൈനലിലെ പ്രകടനത്തോടെ പുതിയൊരു റെക്കോര്‍ഡ് കൂടി മയാങ്ക് സ്വന്തം പേരില്‍ കുറിച്ചു. ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് താരം പഴങ്കഥയാക്കിയത്. 15 വര്‍ഷം ഇളക്കം തട്ടാതെ നിന്ന സച്ചിന്റെ റെക്കോര്‍ഡ് മയാങ്ക് ബൗണ്ടറിയിലേക്ക് പായിക്കുകയായിരുന്നു.

എട്ടു കളി, 723 റണ്‍സ്!!

എട്ടു കളി, 723 റണ്‍സ്!!

വിജയ് ഹസാരെ ട്രോഫിയില്‍ എട്ടു കളികളില്‍ നിന്നും 723 റണ്‍സാണ് മയാങ്ക് വാരിക്കൂട്ടിയത്. മൂന്നു സെഞ്ച്വറികളും നാലു അര്‍ധസെഞ്ച്വലറികളും ഇതിലുള്‍പ്പെടുന്നു. ലിസ്റ്റ് എ സീരീസില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് ഇതോടെ മയാങ്കിന്റെ പേരിലായത്.
2003ലെ ലോകകപ്പില്‍ സച്ചിന്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. ലോകകപ്പില്‍ 11 മല്‍സരങ്ങളില്‍ നിന്നും 673 റണ്‍സായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്ററുടെ സമ്പാദ്യം.

2000 റണ്‍സ് പിന്നിട്ടു

2000 റണ്‍സ് പിന്നിട്ടു

ഈ സീസണില്‍ അമ്പരപ്പിക്കുന്ന ബാറ്റിങ് പ്രകടനമാണ് മയാങ്ക് നടത്തുന്നത്. എല്ലാ ഫോര്‍മാറ്റുകളിലുമായി സീസണില്‍ താരം 2000ല്‍ അധികം റണ്‍സ് നേടിയിരുന്നു.
ഒരു സീസണില്‍ 2000ല്‍ കൂടുതല്‍ റണ്‍സ് അടിച്ചെടുക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ കൂടിയാണ് 27 കാരനായ താരം.
ദിയോധര്‍ ട്രോഫി ഇനിയും നടക്കാനിരിക്കെ സീസണില്‍ 2141 റണ്‍സ് മയാങ്ക് നേടിക്കഴിഞ്ഞു. 2015-16 സീസണില്‍ ശ്രേയസ് അയ്യര്‍ നേടിയ 1947 റണ്‍സെന്ന റെക്കോര്‍ഡാണ് തിരുത്തപ്പെട്ടത്.

കാര്‍ത്തികിനെയും പിന്തള്ളി

കാര്‍ത്തികിനെയും പിന്തള്ളി

സെമി ഫൈനലില്‍ 81 റണ്‍സ് നേടിയതോടെ വിജയ് ഹസാരെ ട്രോഫിയില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന ദിനേശ് കാര്‍ത്തികിന്റെ റെക്കോര്‍ഡ് മയാങ്ക് പിന്തള്ളിയിരുന്നു.
ഇതു കൂടാതെ വിജയ് ഹസാരെ ട്രോഫിയില്‍ ഏറ്റവുമധികം സിക്‌സറുകളെന്ന റെക്കോര്‍ഡും മയാങ്കിന്റെ പേരിലാണ്. 18 സിക്‌സറുകളാണ് താരം നേടിയത്. ശ്രീവത്സ് ഗോസ്വാമിയുടെ 14 സിക്‌സറുകളെന്ന റെക്കോര്‍ഡാണ് ഇതോടെ വഴിമാറിയത്.

എന്തൊരു ബാറ്റിങ്

എന്തൊരു ബാറ്റിങ്

അവിശ്വസനീയ ബാറ്റിങാണ് വിജയ് ഹസാര ട്രോഫിയില്‍ മയാങ്ക് കാഴ്ചവച്ചത്. ബെംഗളൂരുവില്‍ നടന്ന കളിയില്‍ ബറോഡയ്‌ക്കെതിരേ സെഞ്ച്വറിയോടെയാണ് താരം റണ്‍വേട്ട തുടങ്ങിയത്.
ഒരേയൊരു കളിയില്‍ മാത്രമാണ് മയാങ്ക് അര്‍ധസെഞ്ച്വറി നേടാനാവാതെ പുറത്തായത്. പഞ്ചാബിനെതിരേ നേടിയ 28 റണ്‍സാണ് താരത്തിന്റെ കുറഞ്ഞ സ്‌കോര്‍. 84, 102, 89, 140, 81, 90 എന്നിങ്ങനെയാണ് മയാങ്കിന്റെ മറ്റു സ്‌കോറുകള്‍.

ഐപിഎല്‍: ഇവര്‍ ചേര്‍ന്നാല്‍ ബൗളര്‍മാര്‍ സുല്ലിടും!! തല്ലിപ്പരുവമാക്കുമെന്നുറപ്പ്...ഐപിഎല്‍: ഇവര്‍ ചേര്‍ന്നാല്‍ ബൗളര്‍മാര്‍ സുല്ലിടും!! തല്ലിപ്പരുവമാക്കുമെന്നുറപ്പ്...

അശ്വിനെ ക്യാപ്റ്റനാക്കാന്‍ കാരണം കപില്‍, അക്രം!! 90 ശതമാനം പേരും യുവിക്കൊപ്പം, വെളിപ്പെടുത്തി സെവാഗ് അശ്വിനെ ക്യാപ്റ്റനാക്കാന്‍ കാരണം കപില്‍, അക്രം!! 90 ശതമാനം പേരും യുവിക്കൊപ്പം, വെളിപ്പെടുത്തി സെവാഗ്

കോലി കരുതിയിരുന്നോ... റെക്കോര്‍ഡ് സുരക്ഷിതമല്ല!! തകര്‍ക്കാന്‍ മിടുക്കുള്ളവരുണ്ട്, ഇവരെ സൂക്ഷിക്കുക കോലി കരുതിയിരുന്നോ... റെക്കോര്‍ഡ് സുരക്ഷിതമല്ല!! തകര്‍ക്കാന്‍ മിടുക്കുള്ളവരുണ്ട്, ഇവരെ സൂക്ഷിക്കുക

Story first published: Tuesday, February 27, 2018, 14:57 [IST]
Other articles published on Feb 27, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X