Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദക്ഷിണാഫ്രിക്കയെ അടിച്ചുപറത്തി ഇന്ത്യയ്ക്ക് 8 വിക്കറ്റ് ജയം, സമ്മര്‍ദ്ദം ധോണിക്ക്!

ദില്ലി: രണ്ടരമാസം നീണ്ട ഇന്ത്യന്‍ പര്യടനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തോല്‍വിയോടെ തുടക്കം. പര്യടനത്തിലെ ഏക സന്നാഹമത്സരത്തില്‍ ഇന്ത്യയുടെ എ ടീമാണ് ദക്ഷിണാഫ്രിക്കയുടെ ഫുള്‍ ടീമിനെ അടിച്ചുപറത്തി തോല്‍പിച്ചുവിട്ടത്. എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യ എ ടീമിന്റെ ജയം.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റിന് 189 റണ്‍സെടുത്തു. എന്നാല്‍ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യ ഒരുനിമിഷം പോലും പതറിയില്ല. ഐ പി എല്‍ കളികളെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ ചടുലമായി ബാറ്റ് വീശിയ മായങ്ക് അഗര്‍വാളും മനന്‍ വോറയും ചേര്‍ന്ന് ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കം നല്‍കി. വണ്‍ ഡൗണായി ക്രീസിലെത്തിയ മലയാളി താരം സഞ്ജു സാംസണ്‍ തകര്‍പ്പന്‍ ഒരു ഇന്നിംഗ്‌സോടെ ജയം പൂര്‍ത്തിയാക്കി.

അഗര്‍വാള്‍ കത്തിക്കയറി

അഗര്‍വാള്‍ കത്തിക്കയറി

ഐ പി എല്ലിലെ സ്റ്റാര്‍ ബാറ്റ്‌സ്മാനാണ് അഗര്‍വാള്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മിന്നുന്ന ഫോമിലായിരുന്നു അഗര്‍വാള്‍. 49 പന്തില്‍ 12 ഫോറും 2 സിക്‌സും പറത്തിയാണ് അഗര്‍വാള്‍ ഇന്ത്യയുടെ വിജയശില്‍പിയായത്.

സഞ്ജു നോട്ടൗട്ട്

സഞ്ജു നോട്ടൗട്ട്

വണ്‍ ഡൗണായി ക്രീസിലെത്തിയ സഞ്ജു 22 പന്തില്‍ 31 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 2 ഫോറും 1 സിക്‌സും സഞ്ജു പറത്തി. ക്യാപ്്റ്റന്‍ മന്‍ദീപ് സിംഗും പുറത്താകാതെ നിന്നു.

മനന്‍ വോറ സൂപ്പര്‍

മനന്‍ വോറ സൂപ്പര്‍

ഐ പി എല്ലില്‍ പഞ്ചാബിന്റെ ഓപ്പണറായ മനന്‍ വോറ 42 പന്തില്‍ 56 റണ്‍സെടുത്ത് ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കി. ഒന്നാം വിക്കറ്റ് വീഴുമ്പോള്‍ ഇന്ത്യ 13ാമത്തെ ഓവറില്‍ 119 ലെത്തിയിരുന്നു.

ഡുമിനി കത്തിത്തയറി

ഡുമിനി കത്തിത്തയറി

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ജെ പി ഡുമിനിയാണ് വെടിക്കെട്ട് നടത്തിയത്. 32 പന്തുകള്‍ നേരിട്ട ഡുമിനി 6 സിക്‌സ് അടക്കം അടിച്ചെടുത്തത് 68 റണ്‍സ്

ബൗളിംഗില്‍ കുല്‍ദീപ്

ബൗളിംഗില്‍ കുല്‍ദീപ്

ബാറ്റ്‌സ്മാന്‍മാരുടെ പുറദീസയായ കളിയില്‍ 4 ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി 1 വിക്കറ്റെടുത്ത യുവ സ്പിന്നര്‍ കുല്‍ദീപ് യാദവാണ് വേറിട്ട് നിന്നത്.

സമ്മര്‍ദ്ദം സീനിയര്‍ ടീമിന്

സമ്മര്‍ദ്ദം സീനിയര്‍ ടീമിന്

മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ സമ്മര്‍ദ്ദം ഇനി ഇന്ത്യന്‍ സീനിയര്‍ ടീമിനാണ്. എ ടീമിനോട് പോലും തോറ്റ ദക്ഷിണാഫ്രിക്ക സീനിയര്‍ ടീമിനെ തോല്‍പിച്ചാലുള്ള സ്ഥിതി പറയാനുണ്ടോ.

Story first published: Tuesday, September 29, 2015, 15:09 [IST]
Other articles published on Sep 29, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+