വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മെല്‍ബണില്‍ രഹാനെ വാഴും... സെഞ്ച്വറിയല്ല, ഡബിള്‍ സെഞ്ച്വറി തന്നെ നേടും!! ഓസീസിന് മുന്നറിയിപ്പ്

ഭേദപ്പെട്ട പ്രകടനമാണ് ആദ്യ രണ്ടു ടെസ്റ്റകളില്‍ താരം നടത്തിയത്

By Manu
അടുത്ത കളിയിൽ തകർക്കുമെന്ന് രഹാനെ | Oneindia Malayalam

മെല്‍ബണ്‍: തീപാറുന്ന വിദേശ പിച്ചുകളില്‍ മികച്ച ബാറ്റിങ് കാഴ്ചവയ്ക്കാന്‍ ശേഷിയുള്ള താരങ്ങള്‍ ഇന്ത്യക്കു കുറവാണ്. അവരില്‍ ഒരാളാണ് നിലവില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ അജിങ്ക്യ രഹാനെ. കുറച്ചു കാലമായി താരം യഥാര്‍ഥ ഫോമിലേക്കുയരാന്‍ പാടുപെടുകയാണെങ്കിലും ഓസ്‌ട്രേലിയക്കെതിരേ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ മികച്ച തിരിച്ചുവരവാണ് നടത്തിയത്. ആദ്യ രണ്ടു ടെസ്റ്റുകളില്‍ നിന്നും രണ്ടു അര്‍ധസെഞ്ച്വറികടക്കം 164 റണ്‍സ് നേടാന്‍ രഹാനെയ്ക്കായിരുന്നു.

മെല്‍ബണ്‍ ടെസ്റ്റ്: ഏഴ് വയസ്സുകാരന്‍ ഓസ്ട്രേലിയന്‍ ടീമില്‍ !! വൈസ് ക്യാപ്റ്റനും കുട്ടിത്താരം തന്നെമെല്‍ബണ്‍ ടെസ്റ്റ്: ഏഴ് വയസ്സുകാരന്‍ ഓസ്ട്രേലിയന്‍ ടീമില്‍ !! വൈസ് ക്യാപ്റ്റനും കുട്ടിത്താരം തന്നെ

ഐപിഎല്‍: മക്കുല്ലത്തെ മറക്കാന്‍ വരട്ടെ... അടുത്ത സീസണില്‍ കളിക്കും!! മടങ്ങിവരവ് സാധ്യത ഇങ്ങനെ ഐപിഎല്‍: മക്കുല്ലത്തെ മറക്കാന്‍ വരട്ടെ... അടുത്ത സീസണില്‍ കളിക്കും!! മടങ്ങിവരവ് സാധ്യത ഇങ്ങനെ

വരാനിരിക്കുന്ന അടുത്ത രണ്ടു ടെസ്റ്റുകളിലും ഫോം ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് രഹാനെ. താന്‍ പഴയ ആത്മവിശ്വാസവും ആക്രമണോത്സുകതയും താന്‍ വീണ്ടെടുത്തതായി താരം വ്യക്തമാക്കി. മൂന്നാം ടെസ്റ്റിനു മുന്നോടിയായി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രഹാനെ.

സെഞ്ച്വറിയോ, ഡബിളോ നേടും

സെഞ്ച്വറിയോ, ഡബിളോ നേടും

മെല്‍ബണ്‍ ടെസ്റ്റില്‍ സെഞ്ച്വറിയോ, ഡബിള്‍ സെഞ്ച്വറിയോ നേടാന്‍ തനിക്കാവുമെന്ന് രഹാനെ ആത്മവിശ്വാസത്തോടെ പറയുന്നു. അഡ്‌ലെയ്ഡിലും പെര്‍ത്തിലും മികച്ച പ്രകടനമാണ് താന്‍ നടത്തിയത്. കൗണ്ടര്‍ അറ്റാക്ക് ചെയ്താണ് കഴിഞ്ഞ നാലു ഇന്നിങ്‌സുകളും കളിച്ചത്. പഴയ താളം ഇപ്പോള്‍ വീണ്ടെടുത്തു കഴിഞ്ഞു. മെല്‍ബണ്‍ ടെസ്റ്റില്‍ തീര്‍ച്ചയായും സെഞ്ച്വറിയോ ഡബിള്‍ സെഞ്ച്വറിയോ താന്‍ നേടിയേക്കുമെന്നും 30 കാരനായ താരം വിശദമാക്കി.

വ്യക്തിഗത നേട്ടത്തിന് പ്രാധാന്യമില്ല

വ്യക്തിഗത നേട്ടത്തിന് പ്രാധാന്യമില്ല

സെഞ്ച്വറി നേടുന്നതിനെക്കുറിച്ചൊന്നും താന്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ല. അതിനല്ല, മറിച്ച് ടീമിന് മികച്ച സംഭാവന നല്‍കുന്നതിനാണ് താന്‍ മുന്‍തൂക്കം നല്‍കുന്നതെന്നു രഹാനെ പറഞ്ഞു. ഇപ്പോഴത്തേതു പോലെ മികച്ച രീതിയില്‍ തുടര്‍ന്നും ബാറ്റ് ചെയ്യാനാണ് ശ്രമം. ഇപ്പോള്‍ സാഹചര്യത്തിന് അനുസരിച്ച് കൂടുതല്‍ നന്നായി കളിക്കാന്‍ കഴിയുന്നുണ്ട്. ഇതേ രീതിയില്‍ തുടര്‍ന്നും കളിക്കാനായാല്‍ അതു തീര്‍ച്ചയായും ടീമിന് മുതല്‍ക്കൂട്ടാവും. വ്യക്തിഗത നേട്ടങ്ങള്‍ പിന്നീടും കൈവരിക്കാമെന്നും രഹാനെ കൂട്ടിച്ചേര്‍ത്തു.

പോരാട്ടം പൊടിപാറും

പോരാട്ടം പൊടിപാറും

മെല്‍ബണില്‍ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റ് ആവേശകരമായിരിക്കുമെന്ന് രഹാനെ സൂചിപ്പിച്ചു. ഏറെ ആവേശത്തോടെയാണ് അടുത്ത ടെസ്റ്റിനെ കാത്തിരിക്കുന്നത്. പരമ്പര 1-1ന് ഒപ്പം നില്‍ക്കെ ഇവിടെയെത്തുമ്പോള്‍ ഇരുടീമും പ്രതീക്ഷയിലാണ്. പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യക്കു വിജയസാധ്യതയുണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞില്ല.
എന്നാല്‍ കഴിഞ്ഞതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. മെല്‍ബണ്‍ ടെസ്റ്റില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്നതിനെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂവെന്നും രഹാനെ പറഞ്ഞു.

ബാറ്റിങ് നിര ഫോമിലേക്കുയരണം

ബാറ്റിങ് നിര ഫോമിലേക്കുയരണം

വിദേശത്ത് തുടര്‍ച്ചയായി മികച്ച വിജയങ്ങള്‍ നേടണമെങ്കില്‍ ഇന്ത്യയുടെ ബാറ്റിങ് നിര ഫോമിലേക്കുയര്‍ന്നേ തീരൂവെന്നു രഹാനെ അഭിപ്രായപ്പെട്ടു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ 1-2നും ഇംഗ്ലണ്ട് പര്യടനത്തില്‍ 1-4നുമാണ് ഇന്ത്യ പരാജയപ്പെട്ടത്.
ഇന്ത്യയുടെ ബാറ്റിങ് നിര ബൗളര്‍മാര്‍ക്കു മികച്ച പിന്തുണ നല്‍കിയേ തീരൂ. ദക്ഷിണാഫ്രിക്കന്‍ പര്യടനം മുതല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഗംഭീര പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. രണ്ടിന്നിങ്‌സുകളിലും എതിരാളികളെ അവര്‍ പുറത്താക്കുന്നുണ്ട്. ബാറ്റ്‌സ്മാന്‍മാര്‍ കൂടി ബൗളര്‍മാര്‍ക്കു മികച്ച പിന്തുണ നല്‍കിയിരുന്നെങ്കില്‍ മല്‍സരഫലം തന്നെ മാറുമായിരുന്നുവെന്നും രഹാനെ ചൂണ്ടിക്കാട്ടി.

Story first published: Monday, December 24, 2018, 13:43 [IST]
Other articles published on Dec 24, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X