വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആഹ്ലാദം ഇനി നമസ്‌തേയിലൊതുക്കൂ... പഴയ രീതി മതി, നിന്നിടത്തു തന്നെ തുടരാമെന്നു രഹാനെ

ക്രിക്കറ്റ് എപ്പോള്‍ പുനരാരംഭിക്കുമെന്ന കാര്യം അവ്യക്തമാണ്

മുംബൈ: കൊറോണവൈറസ് മഹാരിയെ തുടര്‍ന്നു നിര്‍ത്തിവച്ചിരിക്കുന്ന ക്രിക്കറ്റ് മല്‍സരങ്ങള്‍ ഇനിയെപ്പോള്‍ പുനരാരംഭിക്കുമെന്ന കാര്യം അവ്യക്തമാണ്. ഐപിഎല്ലുള്‍പ്പെടെ എല്ലാ ടൂര്‍ണമെന്റുകളും പരമ്പകളും മുടങ്ങിയിരിക്കുകയാണ്. ക്രിക്കറ്റ് ഇനി പുനരാരംഭിക്കാന്‍ തീരുമാനിച്ചാലും കര്‍ശന നിയന്ത്രണങ്ങള്‍ ഐസിസി കൊണ്ടു വരുമെന്നുറപ്പാണ്. കളിക്കിടെ പന്തില്‍ തുപ്പല്‍ തൊട്ട് മിനുക്കുന്നത് അവസാനിപ്പിക്കാന്‍ ആലോചിക്കുന്നതായി ഐസിസി അടുത്തിടെ അറിയിച്ചിരുന്നു. ക്രിക്കറ്റ് പുനരാരംഭിക്കുകയാണെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുമ്പത്തെ രീതിയിലുള്ള ആഹ്ലാദപ്രകടനം ഒഴിവാക്കി പകരം നമസ്‌തേയിലൊതുക്കുന്നതാവും നല്ലതെന്നു ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ.

rahane 1

ഇനി കളി പുനരാരംഭിച്ചാല്‍ വിക്കറ്റ് വീഴ്ത്തിയാല്‍ ബൗളറെ കെട്ടിപ്പിടിച്ചോ, പരസ്പരം ആശ്ലേഷിച്ചോ ആഹ്ലാദം പ്രകടിപ്പിക്കാന്‍ പാടില്ല. പകരം വളരെ സിംപിളായി നമസ്‌തേയോ അല്ലെങ്കില്‍ അതുപോലെ മറ്റെന്തെങ്കിലും തരത്തില്‍ ആഹ്ലാദം പങ്കുവയ്ക്കാം. മാത്രമല്ല വിക്കറ്റെടുത്താല്‍ ഓരോ താരവും ബൗളറുടെ അടുത്തേക്ക് ഓടിയെത്താന്‍ ശ്രമിക്കാതെ നില്‍ക്കുന്നിടത്തു തന്നെ തുടരുകയും നമസ്‌തേ പറയുകയും ചെയ്യുന്നതാണ് നല്ലത്. ബൗണ്ടറി ലൈനിന് അടുത്തു നിന്ന് ബൗളര്‍ക്കു സമീപത്തേക്കു വരേണ്ട കാര്യമില്ല. മുമ്പ് ക്രിക്കറ്റില്‍ ഇങ്ങനെയായിരുന്നുവെന്നും രഹാനെ വിശദമാക്കി. കൊവിഡ്-19ന്റെ വരവോടെ ക്രിക്കറ്റ് മാത്രമല്ല ജീവിതശൈലിയില്‍ തന്നെ ഇനിയത് മാറ്റം വരുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോലിയുടെ ബാറ്റിങ് സൂപ്പര്‍ തന്നെ, പക്ഷെ ആ താരത്തിന്‍റേത് കണ്ടു നോക്കൂ... എന്ത് പറയുമെന്ന് മൂ‍ഡികോലിയുടെ ബാറ്റിങ് സൂപ്പര്‍ തന്നെ, പക്ഷെ ആ താരത്തിന്‍റേത് കണ്ടു നോക്കൂ... എന്ത് പറയുമെന്ന് മൂ‍ഡി

റോയല്‍സിലെത്താന്‍ കാരണം ദ്രാവിഡ്, ആ പ്രകടനത്തിനു ശേഷം ചോദിച്ചത് ഇങ്ങനെ... വെളിപ്പെടുത്തി സഞ്ജുറോയല്‍സിലെത്താന്‍ കാരണം ദ്രാവിഡ്, ആ പ്രകടനത്തിനു ശേഷം ചോദിച്ചത് ഇങ്ങനെ... വെളിപ്പെടുത്തി സഞ്ജു

ക്രിക്കറ്റ് ഇനി പുനരാരംഭിച്ചാലും വലിയ തോതിലുള്ള മാറ്റങ്ങളൊന്നുമുണ്ടാവുമെന്ന് കരുതുന്നില്ല. എന്നാല്‍ ജീവിതശൈലി അങ്ങനെയാവില്ല. ഒരുപാട് മാറ്റങ്ങള്‍ തന്നെ നമുക്ക് പ്രതീക്ഷിക്കാം. അക്കാര്യത്തില്‍ സംശയം വേണ്ടെന്നും മുംബൈയില്‍ നിന്നുള്ള വലംകൈയന്‍ ബാറ്റ്‌സ്മാന്‍ പറഞ്ഞു. ഐസിസി എന്തൊക്കെ നടപടികളാണ് ഇനി സ്വീകരിക്കാന്‍ പോവുകയെന്നറിയില്ല. നമുക്കത് കാത്തിരുന്നു തന്നെ കാണാമെന്നും രഹാനെ വ്യക്തമാക്കി.

rah 2

ലോക്ക്ഡൗണ്‍ കാരണം നിലവില്‍ മുംബൈയില്‍ കുടുംബത്തോടൊപ്പം തന്നെയാണ് രഹാനെ. ജീവിതത്തിലെ ഈ വിഷമകരമായ ഘട്ടത്തില്‍ ഫിറ്റും പോസിറ്റീവുമായി ഇരിക്കുകയെന്നതാണ് ഏറ്റവും പ്രധാനമെന്നു രഹാനെ പറഞ്ഞു. ദൈനംദിന കാര്യങ്ങള്‍ മുടക്കമില്ലാതെ ചെയ്യുക. സാധാരണയായി അതിരാവിലെ താന്‍ എഴുന്നേല്‍ക്കാറുണ്ട്. തുടര്‍ന്ന് മകള്‍ എഴുന്നേല്‍ക്കും മുമ്പ് വ്യായാമം പൂര്‍ത്തിയാക്കും. ഭാര്യയെ കുക്കിങിലും ക്ലീനിങിലും സഹായിക്കാറുണ്ട്. മകള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവിടാനും കളിക്കാനും ഇപ്പോള്‍ സാധിക്കുന്നു. ജൂഡോയില്‍ ബ്ലാക്ക് ബെല്‍റ്റാണ്. അതുകൊണ്ടു തന്നെ ആഴ്ചയില്‍ മൂന്നോ, നാലോ തവണ കരാട്ടെയും പരിശീലിക്കാറുണ്ടെന്നും രഹാനെ വിശദമാക്കി.

Story first published: Wednesday, May 6, 2020, 15:35 [IST]
Other articles published on May 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X