വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സൂര്യ എബിഡിയോ? പോണ്ടിങിനെ ട്രോളി മുന്‍ പാക് നായകന്‍

സല്‍മാന്‍ ബട്ടാണ് രംഗത്തു വന്നിരിക്കുന്നത്

ഇന്ത്യന്‍ ബാറ്റിങിലെ പുതിയ സെന്‍സേഷനായ സൂര്യകുമാര്‍ യാദവിനെ സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സിനോടു ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങ് കഴിഞ്ഞ ദിവസം താരതമ്യം ചെയ്തിരുന്നു. എന്നാല്‍ ഇതു പാകിസ്താന്റെ മുന്‍ നായകനും ഓപ്പണറുമായ സല്‍മാന്‍ ബട്ടിനു അത്ര പിടിച്ചിട്ടില്ല. ഓസീസ് ഇതിഹാസത്തെ തന്റെ യൂട്യൂബ് ചാനലിലൂടെ പരിഹസിച്ചിരിക്കുകയാണ് ബട്ട്.

Asia Cup: ക്യാപ്റ്റനായി രോഹിത്തിന്റെ റെക്കോര്‍ഡ് എങ്ങനെ? പാകിസ്താനെ തീര്‍ത്തത് രണ്ടു തവണAsia Cup: ക്യാപ്റ്റനായി രോഹിത്തിന്റെ റെക്കോര്‍ഡ് എങ്ങനെ? പാകിസ്താനെ തീര്‍ത്തത് രണ്ടു തവണ

1

നിലവില്‍ ഐസിസിയുടെ ടി20 ബാറ്റര്‍മാരുടെ റാങ്കിങില്‍ രണ്ടാംസ്ഥാനത്തുള്ള താരമാണ് സൂര്യ. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തെ ഇന്ത്യയുടെ മിസ്റ്റര്‍ 360യെന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. എബിഡിയെപ്പോലെ ഗ്രൗണ്ടിന്റെ ഏതു മൂലയിലേക്കും അനായാസം ഷോട്ടുകള്‍ പായിക്കാനുള്ള കഴിവാണ് സൂര്യക്കു ഈ വിളിപ്പേര് വീഴാന്‍ കാരണം. പക്ഷെ ഇത്ര നേരത്തേ സൂര്യയെ എബിഡിയോടു താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നാണ് ബട്ടിന്റെ വിലയിരുത്തല്‍.

2

ഐസിസി റിവ്യുവില്‍ സംസാരിക്കവെയായിരുന്നു സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് ശൈലിയെ എബിഡിയുടേതുമായി റിക്കി പോണ്ടിങ് താരതമ്യം ചെയ്തത്. സൂര്യ ഗ്രൗണ്ടിന്റെ 360 ഡിഗ്രിയില്‍ സ്‌കോര്‍ ചെയ്യുന്ന താരമാണ്. തന്റെ പ്രതാപകാലത്തായിരുന്നപ്പോള്‍ കളിച്ചിരുന്നതുമായി അല്‍പ്പം സാമ്യവുമുണ്ട്. ലാപ്പ് ഷോട്ടുകള്‍, ലേറ്റ് കട്ടുകള്‍, കീപ്പറുടെ തലയ്ക്കു മുകളിലൂടെയുള്ള ഷോട്ടുകള്‍. നിലം പറ്റിയുള്ള ഷോട്ടുകളും സൂര്യക്കു കളിക്കാന്‍ കഴിയുമെന്നായിരുന്നു പോണ്ടിങ് പറഞ്ഞത്.

IND vs ZIM: ഗില്‍ ഓപ്പണിങില്‍ നിന്നും മാറും, പുതിയ റോള്‍? സഞ്ജുവിനു അതേ സ്ഥാനം

3

പക്ഷെ റിക്കി പോണ്ടിങിന്റെ ഈ താരതമ്യം അല്‍പ്പം കടന്നുപോയെന്ന അഭിപ്രായമാണ് സല്‍മാന്‍ ബട്ടിനുള്ളത്. ക്രിക്കറ്റ് ലോകം എബി ഡിവില്ലിയേഴ്‌സിനോളം ശേഷിയുള്ള ഒരു ബാറ്ററെ ഇതുവരെ കണ്ടിട്ടില്ലെന്നും താരതമ്യത്തിനു മുമ്പ് വലിയ ടൂര്‍ണമെന്റുകളില്‍ സൂര്യയുടെ പ്രകടനം പോണ്ടിങിനു നിരീക്ഷിക്കമായിരുന്നുവെന്നുമാണ് ബട്ട് പറയുന്നത്.
ഈ താരതമ്യം അല്‍പ്പം കൂടിപ്പോയെന്നു സൂര്യകുമാര്‍ പോലും മനസ്സിലാക്കിയിട്ടുണ്ടാവും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹം കളിക്കാന്‍ തുടങ്ങിയിട്ടേയുള്ളൂ.

4

സൂര്യ തീര്‍ച്ചയായും കഴിവുറ്റ താരമാണ്, ചില മികച്ച ഇന്നിങ്‌സുകള്‍ കളിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ നേരേ എബി ഡിവില്ലിയേഴ്‌സിലേക്കു താരതമ്യം ചെയ്യാമോ? പോണ്ടിങിനു കുറച്ചുകൂടി കാത്തുനില്‍ക്കാമായിരുന്നു. വലിയ ടൂര്‍ണമെന്റുകളില്‍ സൂര്യകുമാര്‍ ഇനിയും കളിച്ചിട്ടില്ല. ഡിവില്ലിയേഴ്‌സിനെപ്പോലെ ആരും ക്രിക്കറ്റ് കളിച്ചിട്ടില്ലെന്നതാണ് വാസ്തവം. നിങ്ങള്‍ക്കു വേണമെങ്കില്‍ വിവിയന്‍ റിച്ചാര്‍ഡ്‌സുമായി സൂര്യയെ താരതമ്യം ചെയ്യാമെന്നും സല്‍മാന്‍ ബട്ട് വിശദമാക്കി.

IND vs ZIM: ഏറ്റവും അപകടകാരി 'പാക് താരം', സിംബാബ്‌വെ നിരയില്‍ ഇന്ത്യ ചിലരെ ഭയക്കണം

5

എബി ഡിവില്ലിയേഴ്‌സിനെപ്പോലെ ബാറ്റ് ചെയ്തിരുന്ന മറ്റൊരാള്‍ ഉണ്ടെന്നു എനിക്കു തോന്നുന്നില്ല. എബിഡിയെ പുറത്താക്കിയില്ലെങ്കില്‍ മല്‍സരം വിജയിക്കാനാവില്ലെന്നു എതിരാളികള്‍ക്കു നന്നായി അറിയാമായിരുന്നു. കളിയില്‍ അത്രയും വലിയ ഇംപാക്ടാണ് അദ്ദേഹമുണ്ടാക്കിയിരുന്നത്. മല്‍സരഗതി തന്നെ മാറ്റിമറിക്കാന്‍ ശേഷിയുള്ള ബാറ്ററായിരുന്നു ഡിവില്ലിയേഴ്‌സ്.

6

ജോ റൂട്ട്, കെയ്ന്‍ വില്ല്യംസണ്‍, വിരാട് കോലി തുടങ്ങിയ ലോകോത്തര താരങ്ങളെയെല്ലാം സമീപകാലത്തെ ക്രിക്കറ്റ് ചരിത്രത്തില്‍ നമുക്ക് കാണാനായിട്ടുണ്ട്. ഒരുപാട് സെഞ്ച്വറികള്‍ നേടിയ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററായിരുന്നു കോലി. രോഹിത് ശര്‍മയും അതുപോലെ തന്നെ ഗംഭീര ബാറ്ററാണ്. പക്ഷെ ഇവരുമായൊന്നും താരതമ്യം ചെയ്യാതെ നേരെ എബി ഡിവില്ലിയേഴ്‌സുമായി പോണ്ടിങ് സൂര്യയെ താരതമ്യം ചെയ്തിരിക്കുകയാണ്. ചിലപ്പോള്‍ ദൈര്‍ഘ്യമേറിയ വിമാനയാത്രയുടെ ക്ഷീണവും ആശയക്കുഴപ്പവും കാരണമായിരിക്കാം അദ്ദേഹം ഇത്തരത്തില്‍ പറഞ്ഞതെന്നും സല്‍മാന്‍ ബട്ട് പരിഹാസരൂപേണ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, August 16, 2022, 22:33 [IST]
Other articles published on Aug 16, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X