വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: മൂന്നു ഓസീസ് സൂപ്പര്‍ താരങ്ങള്‍ പുറത്തേക്ക്! ഫ്രാഞ്ചൈസികള്‍ കൈവിടുന്നു

ഫെബ്രുവരിയില്‍ താരലേലം നടന്നേക്കും

ഐപിഎല്ലിന്റെ 14ാം സീസണ്‍ ഈ വര്‍ഷം നടക്കാനിരിക്കെ ഫ്രാഞ്ചൈസികളലില്‍ അഴിച്ചുപണി ഉറപ്പായിക്കഴിഞ്ഞു. പല താരങ്ങള്‍ക്കും പുതിയ സീസണില്‍ സ്ഥാനം നഷ്ടമായേക്കും. കഴിഞ്ഞ സീസണില്‍ കണ്ട ചില കളിക്കാരെ വരാനിരിത്തുന്ന സീസണില്‍ മറ്റൊരു ടീമിനൊപ്പം കാണാനാണ് സാധ്യത.

3 reasons why Team India can beat Australia in the 4th Test | Oneindia Malayalam

ഓസ്‌ട്രേലിയയുടെ മൂന്നു സൂപ്പര്‍ താരങ്ങളെ അവരുടെ ഫ്രാഞ്ചൈസികള്‍ കൈവിടാന്‍ സാധ്യതയേറെയാണ്. കഴിഞ്ഞ സീസണിലെ മോശം പ്രകടനം തന്നെയാണ് ഇവരിലുള്ള വിശ്വാസം ടീമുകള്‍ക്കു നഷ്ടപ്പെടാന്‍ കാരണം. ഫെബ്രുവരിയില്‍ നടക്കാനിടയുള്ള താരലേലത്തിനു മുമ്പ് ഫ്രാഞ്ചൈസികള്‍ ഒഴിവാക്കാന്‍ സാധ്യതയുള്ള ഈ പ്രമുഖ ഓസീസ് താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

ഗ്ലെന്‍ മാക്‌സ്വെല്‍ (പഞ്ചാബ്, വില 10.75 കോടി)

ഗ്ലെന്‍ മാക്‌സ്വെല്‍ (പഞ്ചാബ്, വില 10.75 കോടി)

കഴിഞ്ഞ സീസണിനു മുമ്പ് 10.75 കോടി രൂപ ചെലവഴിച്ചാണ് ഓസീസ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനെ കിങ്‌സ് ഇലവന്‍ പഞ്ചാബ് വാങ്ങിയത്. പക്ഷെ നല്‍കിയ മൂല്യത്തിന്റെ പകുതി പോലും കളിക്കളത്തില്‍ നല്‍കാനാവാതെ വലിയ ദുരന്തമായി മാക്‌സി മാറി. തുടരെ ഫ്‌ളോപ്പായിട്ടും താരത്തിനു പഞ്ചാബ് ഒരുപാട് അവസരങ്ങള്‍ നല്‍കിയെങ്കിലും നിരാശ തന്നെയായിരുന്നു ഫലം.
സീസണിലാകെ മാക്‌സ്വെല്‍ നേരിട്ടത് 106 ബോളുകളാണ്, നേടാനായാതാവട്ടെ വെറും 108 റണ്‍സ് മാത്രം. സിക്‌സറുകള്‍ക്കു പേരുകേട്ട അദ്ദേഹത്തിന് ഒരു സിക്‌സര്‍ പോലും നേടാനായില്ലെന്നതാണ് ആശ്ചര്യകരമായ കാര്യം. പുതിയ സീസണിനു മുമ്പ് മാക്‌സിയെ ഒഴിവാക്കി തങ്ങളുടെ നഷ്ടം കുറയ്ക്കാനായിരിക്കും പഞ്ചാബ് ശ്രമിക്കുക.

പാറ്റ് കമ്മിന്‍സ് (കെകെആര്‍, വില 15.5 കോടി)

പാറ്റ് കമ്മിന്‍സ് (കെകെആര്‍, വില 15.5 കോടി)

ഐപിഎല്ലിലെ കഴിഞ്ഞ താരലേലത്തിലെ ഏറ്റവും വില പിടിപ്പുള്ള താരം ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സായിരുന്നു. 15.5 കോടി രൂപ വാരിയെറിഞ്ഞ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സായിരുന്നു അദ്ദേഹത്തെ വാങ്ങിയത്. പക്ഷെ ഇത്രയും വലിയ തുകയ്ക്കുള്ള പ്രകടനം കമ്മിന്‍സില്‍ നിന്നും കെകെആറിനു ലഭിച്ചില്ല. ഫ്രാഞ്ചൈസിക്കു കനത്ത സാമ്പത്തിക ബാധ്യതയായി പേസര്‍ മാറുകയും ചെയ്തു.
സീസണിലെ ആദ്യ കളിയില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ മൂന്നോവറില്‍ 49 റണ്‍സായിരുന്നു കമ്മിന്‍സ് വിട്ടുകൊടുത്തത്.
സീസണില്‍ 14 മല്‍സരങ്ങളില്‍ നിന്നും പേസര്‍ വീഴ്ത്തിയത് 12 വിക്കറ്റുകളായിരുന്നു. ഇവയില്‍ നാലെണ്ണം ഒരു കളിയില്‍ നിന്നായിരുന്നു. ബാറ്റിങിലേക്കു വന്നാല്‍ 14 മല്‍സരങ്ങളില്‍ നിന്നും കമ്മിന്‍സ് നേടിയത് 146 റണ്‍സായിരുന്നു.

സ്റ്റീവ് സ്മിത്ത് (രാജസ്ഥാന്‍ റോയല്‍സ്, 12.8 കോടി)

സ്റ്റീവ് സ്മിത്ത് (രാജസ്ഥാന്‍ റോയല്‍സ്, 12.8 കോടി)

ഓസ്‌ട്രേലിയയുടെ മിന്നും താരം സ്റ്റീവ് സ്മിത്ത് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു. പക്ഷെ ബാറ്റ്‌സ്മാനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും അദ്ദേഹം നിരാശപ്പെടുത്തി. 12.8 കോടി രൂപയ്ക്കാണ് 2018ലെ ലേലത്തില്‍ സ്മിത്തിനെ രാജസ്ഥാന്‍ നിലനിര്‍ത്തിയത്. കഴിഞ്ഞ സീസണിലെ ആദ്യ രണ്ട മല്‍സരങ്ങളില്‍ തുടരെ രണ്ടു ഫിഫ്റ്റികളുമായി രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച സ്മിത്തിന് പിന്നീട് ഈ ഫോം നിലനിര്‍ത്താനായില്ല.
ബാറ്റിങ് ഓര്‍ഡറില്‍ പല പരീക്ഷണങ്ങളും ക്യാപറ്റനെന്ന നിലയില്‍ സ്മിത്തിന്റെ ചില തീരുമാനങ്ങളും രാജസ്ഥാന്റെ പതനത്തിനു വഴിവച്ചു. സീസണില്‍ അവസാന സ്ഥാനത്താണ് രാജസ്ഥാന്‍ ഫിനിഷ് ചെയ്തത്. 14 മല്‍സരങ്ങളില്‍ നിന്നും 25.91 ശരാശരിയില്‍ 311 റണ്‍സാണ് സ്മിത്തിനു നേടാനായത്. 2021ലെ ലേലത്തിനു മുമ്പ് അദ്ദേഹത്തെ രാജസ്ഥാന്‍ ഒഴിവാക്കാനാണ് സാധ്യത. ലേലത്തില്‍ റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി കുറഞ്ഞ തുകയ്ക്കു സ്മിത്തിനെ തിരികെ വാങ്ങാനും രാജസ്ഥാന്‍ ആലോചിക്കുന്നുണ്ട്.

Story first published: Friday, January 8, 2021, 16:15 [IST]
Other articles published on Jan 8, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X