Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പഞ്ചാബ് ജയിച്ചു, പോയിന്റ് പട്ടികയില്‍ ഒന്നാമത്

കട്ടക്ക്: ഐ പി എല്ലിലെ മാക്‌സ്വെല്‍ മാജിക് തുടരുന്നു. 38 പന്തില്‍ നിന്നും 90 റണ്‍സെടുത്ത മാക്‌സ്വെല്ലിന്റെ മാജിക്കില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 44 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് അര്‍ധസെഞ്ചുറി നേടിയ മാക്‌സ്‌വെല്ലിന്റെ കരുത്തില്‍ 231 റണ്‍സടിച്ചു. മറുപടിയായി ചെന്നൈയ്ക്ക് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സിലെത്താനേ കഴിഞ്ഞുള്ളൂ.

വീരേന്ദര്‍ സേവാഗ് നല്‍കിയ മികച്ച തുടക്കത്തിന്റെ പിന്‍ബലത്തിലായിരുന്നു പഞ്ചാബിന്റെ കുതിപ്പ്. രണ്ടിന് 38 റണ്‍സ് എന്ന നിലയില്‍ ഒത്തു ചേര്‍ന്ന മില്ലറും മാക്‌സ്വെല്ലും ചേര്‍ന്ന് കളി പഞ്ചാബിന്റെ വരുതിയിലാക്കി. 38 പന്തില്‍ ആറു ഫോറും എട്ടു പടുകൂറ്റന്‍ സിക്‌സറുമുള്‍പ്പെടെയാണ് മാക്‌സ്വെല്‍ 90 റണ്‍സെടുത്തത്. ഡേവിഡ് മില്ലര്‍ 47 റണ്‍സും ക്യാപ്റ്റന്‍ ബെയ്‌ലി ബെയ്‌ലി 13 പന്തില്‍ നിന്ന് 40 റണ്‍സും എടുത്തു.

Glenn Maxwell


മറുപടി ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈയ്ക്ക് തുടക്കത്തിലേ സ്മിത്തിനെ നഷ്ടമായി. അര്‍ധസെഞ്ചുറി നേടിയ ഫാഫ് ഡുപ്ലെസിയും സുരേഷ് റെയ്‌നയും മാത്രമാണ് ചെന്നൈയ്ക്ക് വേണ്ടി പൊരുതി നോക്കിയത്. ക്യാപ്റ്റന്‍ ധോണി, ജഡേജ, മക്കുല്ലം എന്നിവര്‍ക്ക് തിളങ്ങാനായില്ല. പഞ്ചാബിന്റെ മിച്ചല്‍ ജോണ്‍സണ്‍ രണ്ട് വിക്കറ്റെടുത്തു.

നേരത്തെ ആദ്യത്തെ കളിയിലും പഞ്ചാബ് ചെന്നൈയെ തോല്‍പിച്ചിരുന്നു. ഇതോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനും പഞ്ചാബിന് കഴിഞ്ഞു. ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് പോയിന്റ് പട്ടികയില്‍ രണ്ടാമത്. മുംബൈ ഇന്ത്യന്‍സിനെതിരെ മുംബൈയിലാണ് ചെന്നൈയുടെ അടുത്ത കളി.

Story first published: Thursday, May 8, 2014, 16:14 [IST]
Other articles published on May 8, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+