വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പഞ്ചാബിനൊപ്പം സിക്‌സടിച്ചില്ല, ഓസീസിനുവേണ്ടി ആദ്യ 15 പന്തില്‍ മൂന്ന് സിക്‌സ്; മാക്‌സ്‌വെല്ലാണ് താരം

സിഡ്‌നി: ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തിലെ ഓസ്‌ട്രേലിയന്‍ താരങ്ങളുടെ പ്രകടനം കാണുമ്പോള്‍ ഐപിഎല്ലിലെ പ്രമുഖ ടീമുകളുടെ ഉടമകളും ആരാധകരും ഇപ്പോള്‍ മനസില്‍ പ്രാകുന്നുണ്ടാവും. ആര്‍സിബിക്കുവേണ്ടി തിളങ്ങാതിരുന്ന ആരോണ്‍ ഫിഞ്ചും കിങ്‌സ് ഇലവന്‍ പഞ്ചാബിനുവേണ്ടി തിളങ്ങാതിരുന്ന ഗ്ലെന്‍ മാക്‌സ് വെല്ലുമെല്ലാം ഓസീസിനുവേണ്ടി തകര്‍ത്തടിക്കുകയാണ്.

IPLൽ ഫ്ലോപ്പായപ്പോൾ സ്വന്തം നാട്ടിൽ വെടിക്കെട്ടായി ഓസ്‌ട്രേലിയൻ താരങ്ങൾ | Oneindia Malayalam

ഐപിഎല്‍ 13ാം സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പം ഏറ്റവും നിരാശപ്പെടുത്തിയ താരമാണ് മാക്‌സ് വെല്‍. വളരെ പ്രതീക്ഷയോടെ മധ്യനിരയിലേക്ക് പഞ്ചാബ് മാക്‌സിയെ പരിഗണിച്ചെങ്കിലും ഒരു മത്സരത്തില്‍ പോലും തിളങ്ങാന്‍ അദ്ദേഹത്തിനായില്ല. 13 മത്സരത്തില്‍ നിന്ന് 15.42 ശരാശരിയില്‍ 108 റണ്‍സാണ് മാക്‌സ് വെല്‍ ആകെ അടിച്ചെടുത്തത്. 9 ബൗണ്ടറി നേടിയെങ്കിലും ഒരു സിക്‌സര്‍ പോലും നേടാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. എന്നാല്‍ ഓസ്‌ട്രേലിയയിലേക്ക് വന്നപ്പോള്‍ മാക്‌സ് വെല്‍ പഴയ മാക്‌സ് വെല്ലായി.

glennmaxwell

സിഡ്‌നിയിലെ വലിയ മൈതാനത്ത് നേരിട്ട 15 പന്തിനുള്ളില്‍ മൂന്ന് സിക്‌സാണ് അദ്ദേഹം പറത്തിയത്. 19 പന്തുകള്‍ നേരിട്ട് 5 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 45 റണ്‍സാണ് മാക്‌സ്‌വെല്‍ അടിച്ചെടുത്തത്. പഞ്ചാബിലെ മാക്‌സ് വെല്ലിന്റെ സഹതാരമായിരുന്ന മുഹമ്മദ് ഷമിയാണ് വെടിക്കെട്ട് ബാറ്റ്‌സ്മാനെ പുറത്താക്കിയത്. ഐപിഎല്ലില്‍ ഇത്തരമൊരു പ്രകടനം ഒരു മത്സരത്തിലെങ്കിലും മാക്‌സ് വെല്‍ കാഴ്ചവെച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ പഞ്ചാബിന് പ്ലേ ഓഫ് കളിക്കാന്‍ സാധിക്കുമായിരുന്നു.

ആര്‍സിബി പ്രതീക്ഷയോടെ ടീമിലെത്തിച്ച ആരോണ്‍ ഫിഞ്ച് 268 റണ്‍സാണ് ആകെ നേടിയത്. എന്നാല്‍ ഓസീസ് നായകന്‍ ഒന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയാണ് അടിച്ചെടുത്തത്. 124 പന്തില്‍ 114 റണ്‍സാണ് ഫിഞ്ച് നേടിയത്. ഇതില്‍ 9 ഫോറും 2 സിക്‌സും ഉള്‍പ്പെടും. ആര്‍സിബിക്കുവേണ്ടി ഒരു മത്സരത്തില്‍ പോലും തിളങ്ങാതെ ഓസ്‌ട്രേലിയക്കുവേണ്ടി തിളങ്ങിയ ഫിഞ്ചിനെതിരേ നിരവധി ട്രോളുകളാണ് ആര്‍സിബി ആരാധകര്‍ ഇറക്കിയിരിക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സ് നായകനായ സ്റ്റീവ് സ്മിത്തിന്റെ ഐപിഎല്ലിലെ പ്രകടനവും നിരാശപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ സിഡ്‌നിയില്‍ 66 പന്തില്‍ 105 റണ്‍സാണ് സ്മിത്ത് അടിച്ചെടുത്തത്. ഐപിഎല്ലില്‍ പേസ് ബോളില്‍ നിരന്തരം പിഴച്ച സ്മിത്ത് ഇന്ത്യന്‍ പേസര്‍മാര്‍ക്കെതിരേ തകര്‍പ്പന്‍ ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. 159.09 സ്‌ട്രൈക്കറേറ്റിലായിരുന്നു സ്മിത്തിന്റെ ബാറ്റിങ്.

Story first published: Friday, November 27, 2020, 14:18 [IST]
Other articles published on Nov 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X