Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാക്‌സ് വെല്‍ കളിക്കുന്നത് സച്ചിനെപ്പോലെ?

കട്ടക്ക്: ഇതിലും വലിയ ഒരു സര്‍ട്ടിഫിക്കറ്റ് ഗ്ലെന്‍ മാക്‌സ് വെല്ലിന് കിട്ടാനുണ്ടോ. മാക്‌സ് വെല്‍ കളിക്കുന്നത് കണ്ടിട്ട് സച്ചിന്‍ തെണ്ടുല്‍ക്കറെ പോലെ എന്നാണ് ധോണി പറഞ്ഞത്. വാക്കുകള്‍ വളരെ ചുരുക്കി മാത്രം ഉപയോഗിക്കാറുള്ള ആളാണ് ധോണി. ആ ധോണിയുടെ നാവില്‍ നിന്നും ഒരു നല്ല വാക്ക് കേട്ടാല്‍, അതും സച്ചിനെ പോലെ കളിക്കുന്നു എന്ന് കേട്ടാല്‍ തീര്‍ച്ചയായും മാക്‌സിക്ക് സന്തോഷിക്കാന്‍ വകയുണ്ട്.

മാക്‌സ് വെല്‍ വളരെ പ്രത്യേകതയുള്ള കളിക്കാരനാണ്. സച്ചിനെയോ സേവാഗിനെയോ ഒക്കെ പോലെ. അദ്ദേഹം കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്. വളരെ നന്നായി മാക്‌സ് വെല്‍ ബാറ്റ് ചെയ്തു. മറ്റ് കളിക്കാരും മാക്‌സ് വെല്ലിനെ നന്നായി സപ്പോര്‍ട്ട് ചെയ്തു - മത്സരശേഷം ധോണി പറഞ്ഞു. മാക്‌സ് വെല്ലിന്റെ ഷോട്ടുകള്‍ യുവകളിക്കാര്‍ അനുകരിച്ചാലും രക്ഷയില്ല. പ്രതിഭയുണ്ടെങ്കിലേ അത്തരം ഷോട്ടുകള്‍ തുടര്‍ച്ചയായി കളിക്കാന്‍ കഴിയൂ.

maxwell

വെറും 30 പന്തില്‍ നിന്നാണ് ഗ്ലെന്‍ മാക്‌സ് വെല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 90 റണ്‍സടിച്ചത്. ഇതില്‍ എട്ടെണ്ണം കൂറ്റന്‍ സിക്‌സറുകളായിരുന്നു. റിവേഴ്‌സ് സ്വീപ്പ് പോലുള്ള ഷോട്ടുകളിലൂടെ തുടര്‍ച്ചയായി സിക്‌സര്‍ അടിച്ച മാക്‌സിയുടെ പ്രകടനം കണ്ണിന് വിരുന്നായിരുന്നു. ചെന്നൈ നിരയിലെ ഏറ്റവും മികച്ച സ്പിന്നറായ അശ്വിന്റെ രണ്ടോവറില്‍ 38 റണ്‍സാണ് മാക്‌സ് വെല്‍ അടിച്ചെടുത്തത്.

സ്പിന്നര്‍മാരുടെ മോശം പ്രകടനമാണ് തങ്ങള്‍ തോല്‍ക്കാന്‍ കാരണമെന്ന് ധോണിയും സമ്മതിച്ചു. ആദ്യത്തെ പത്തോവറില്‍ 70 റണ്‍സ് മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. അപ്പോള്‍ കളി വരുതിയിലാണ് എന്ന് തന്നെയാണ് താന്‍ കരുതിയത്. എന്നാല്‍ മാക്‌സ് വെല്ലിന്റെ പ്രകടനം അവരെ ജയിപ്പിച്ചു. ഐ പി എല്ലിന്റെ ആദ്യ മത്സരത്തില്‍ പരസ്പരം വന്നപ്പോഴും പഞ്ചാബ് ചെന്നൈയെ തോല്‍പിച്ചിരുന്നു. അന്ന് 95 റണ്‍സെടുത്താണ് മാക്‌സ് വെല്‍ മാന്‍ ഓഫ് ദ മാച്ചായത്.

Story first published: Thursday, May 8, 2014, 12:08 [IST]
Other articles published on May 8, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+