ലോകകപ്പ്: വാര്‍ണര്‍ക്ക് എന്തുപറ്റി? വെടിക്കെട്ട് മറന്നോ? ഇതാണ് കാരണം... ചൂണ്ടിക്കാട്ടി മാക്‌സ്‌വെല്‍
കാര്‍ഡിഫ്: കഴിഞ്ഞ ഐപിഎല്ലില്‍ റണ്‍വേട്ടയില്‍ ഒന്നാമതെത്തിയതിന്റെ ആവേശത്തില്‍ ലോകകപ്പിനെത്തിയ ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്കു
പക്ഷെ ഇംഗ്ലണ്ടില്‍ ഇതാവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല. ടൂര്‍ണമെന്റില്‍ കളിച്ച മൂന്നു മല്‍സരങ്ങളിലും യഥാര്‍ഥ വാര്‍ണറുടെ നിഴല്‍ മാത്രമാണ് കാണാന്‍ കഴിഞ്ഞത്. 72ന് താഴെ സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹത്തിനു നേടാനായത് 148 റണ്‍സാണ്.
ഇന്ത്യയോടു തോറ്റ കഴിഞ്ഞ മല്‍സരത്തില്‍ സ്ഥിരം ആക്രമണോത്സുക ശൈലിയിലല്ല വാര്‍ണര്‍ കളിച്ചത്. 56 റണ്‍സെടുത്തെങ്കിലും ഇതിനു വേണ്ടി അദ്ദേഹത്തിനു 84 പന്തുകള്‍ നേരിടേണ്ടിവന്നു. വാര്‍ണറുടെ ഈ പതിഞ്ഞ തുടക്കത്തിന്റെ കാരണം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ടീമംഗവും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഗ്ലെന്‍ മാക്‌സ്‌വെല്‍.

സാഹചര്യങ്ങളാവാം കാരണം
ഇംഗ്ലണ്ടിലെ സാഹചര്യങ്ങളോ, പന്തോ ആവാം വാര്‍ണറുടെ പതിഞ്ഞ തുടക്കത്തിന്റെ മുഖ്യ കാരണമെന്ന് മാക്‌സ്‌വെല്‍ അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന മല്‍സരങ്ങളില്‍ വാര്‍ണര്‍ പഴയ ഫോമിലേക്കു തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യക്കെതിരേ വാര്‍ണര്‍ക്കു അത്ര നല്ല ദിവസമായിരുന്നില്ല. എങ്കിലും വിക്കറ്റ് വലിച്ചെറിയാതെ കുറച്ചു സമയം ക്രീസില്‍ നിന്ന് ഇന്നിങ്‌സ് കളിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞതായും മാക്‌സ്‌വെല്‍ വിശദമാക്കി.

വലിയ ഇന്നിങ്‌സുകള്‍ കളിക്കണം
ഓസീസിനെ സംബന്ധിച്ചിടത്തോളം വാര്‍ണര്‍ വലിയ ഇന്നിങ്‌സുകള്‍ കളിക്കേണ്ടത് വളരെ പ്രധാനമാണെന്നു മാക്‌സ്‌വെല്‍ ചൂണ്ടിക്കാട്ടി. പരമാവധി ഓവറുകള്‍ വാര്‍ണര്‍ ബാറ്റ് ചെയ്താല്‍ അത് ഓസീസിനു ഗുണം ചെയ്യും. ക്രീസില്‍ നിലയുറപ്പിച്ചാല്‍ പിന്നീട് വാര്‍ണര്‍ക്കു കൂടുതല്‍ ഓവറുകള്‍ കളിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്നും അദ്ദേഹം വിശദമാക്കി.

റണ്‍മഴ ഇല്ല
ഇംഗ്ലണ്ടില്‍ റണ്‍മഴ പെയ്യുമെന്നും ഏകദിനത്തില്‍ 500 റണ്‍സെന്ന നാഴികക്കല്ല് ഏതെങ്കിലുമൊരു ടീം പിന്നിടുമെന്നുമെന്നാണ് ലോകകപ്പിനു മുമ്പ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ 280-300 റണ്‍സ് പോലും പല മല്‍സരങ്ങളിലും പിറക്കുന്നില്ലെന്നതാണ് ശ്രദ്ധേയം.
പിച്ച് താന്‍ നേരത്തേ പ്രതീക്ഷിച്ചതുപോലെ ബാറ്റ്‌സ്മാന്‍മാരെ മാത്രം തുണയ്ക്കുന്നതല്ലെന്നു മാക്‌സ്‌വെല്‍ പറയുന്നു. ബൗളര്‍മാര്‍ക്കും സഹായം ലഭിക്കുന്നുണ്ട്. പന്ത് ഇടയ്ക്കു നന്നായി സ്വിങ് ചെയ്യുന്നതാണ് ബാറ്റ്‌സ്മാന്‍മാര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും മാക്‌സ്‌വെല്‍ അഭിപ്രായപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications