Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബിസിസിഐ ഓഫീസില്‍ വിളിച്ച് പാക് ആരാധകരുടെ മോക്കാ മോക്കാ

മുംബൈ: ലോകകപ്പിലെ സെമിഫൈനല്‍ തോല്‍വി ഇന്ത്യയ്ക്ക് ഹൃദയഭേദകമായെങ്കില്‍ മറ്റ് ചിലര്‍ക്ക് അത് സന്തോഷമാണ്. കൃത്യമായി പറഞ്ഞാല്‍ അയല്‍ക്കാരായ ബംഗ്ലാദേശിനും പാകിസ്താനും. ലോകകപ്പില്‍ തങ്ങള്‍ പുറത്താകാന്‍ കാരണം ഇന്ത്യ ചതിച്ചതാണ് എന്നാണ് ബംഗ്ലാദേശ് ആരാധകര്‍ ഇപ്പോഴും കരുതുന്നത്. പാകിസ്താന്‍ ആരാധകരാകാട്ടെ ഒരു പടി കൂടി മുന്നോട്ട് പോയാണ് കാര്യങ്ങള്‍.

ബി സി സി ഐയുടെ മുംബൈയിലെ ഓഫീസില്‍ വിളിച്ച് മോക്കാ മോക്കാ പാടുകയാണ് പാക് ആരാധകര്‍. ഫോണെടുത്താല്‍ പാട്ടും തമാശയുമാണ്. സഹിക്കാന്‍ പറ്റാതെ മുംബൈയിലെ ബി സി സി ഐ ഓഫീസില്‍ ഫോണ്‍ ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. വെബ്‌സൈറ്റില്‍ നിന്നും ഫോണ്‍നമ്പര്‍ എടുത്താണത്രെ വിളി. ബി സി സി ഐയുടെ ഓഫീസിലേക്ക് ലാന്‍ഡ് ഫോണിലേക്കാണ് വിളി.

pakistan-flag

പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമാണ് ഫോണ്‍കോളുകള്‍ വരുന്നത് എന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പിന് എരിവ് കൂട്ടാന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് പുറത്തിറക്കിയ മോക്കാ മോക്കാ പരസ്യമാണ് ബി സി സി ഐക്ക് തലവേദനയായിരിക്കുന്നത്. ലോകകപ്പില്‍ ഇന്ത്യയെ തോല്‍പിക്കാന്‍ കാത്തിരിക്കുന്ന പാകിസ്താന്‍, ബംഗ്ലാദേശ് ടീമുകളെ ചാനല്‍ മോക്കാ മോക്കാ പരസ്യത്തിലൂടെ കളിയാക്കിയിരുന്നു.

1992 ലെ ലോകകപ്പ് മുതല്‍ ഇന്ത്യയെ തോല്‍പിച്ച് പടക്കം പൊട്ടിക്കാന്‍ കാത്തിരിക്കുന്ന പാക് ആരാധകനാണ് പരസ്യത്തിലെ താരം. പിന്നീട് ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് തുടങ്ങിയ ടീമുകളെ കളിയാക്കിയും ഈ പരസ്യം തുടര്‍ന്നു. എന്തായാലും സെമി ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റതോടെ ഇന്ത്യയും കളിയാക്കലുകള്‍ക്ക് പാത്രമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

Story first published: Saturday, March 28, 2015, 13:40 [IST]
Other articles published on Mar 28, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+